Friday 22 June 2012


മനുഷ്യത്വം ഇല്ലാത്ത മതങ്ങള്‍ 
ഒരിക്കല്‍ മഞ്ചേരിയില്‍ നിന്നും എന്റെ നാട്ടിലേക്കുള്ള ഒരു ബസ് യാത്രയിലെ ഒരനുഭവം, ബസില്‍ ഒരു കൈ മാത്രമുള്ള ഒരാള്‍ കയറി എല്ലാവരോടും തന്റെ ഒറ്റകൈ നീട്ടി സഹായം ചോദിക്കുന്നു, പലരും ചില്ലറ തുട്ടുകള്‍ കൊടുക്കുന്നുണ്ട്, ഞാനും എന്റെ അരികിലെത്തിയപ്പോള്‍ എന്റെ സഹായം അയാളെ ഏല്‍പ്പിച്ചു, എന്റെ സൈഡിലുള്ള ആളുടെ അടുത്തേക്കും കൈ നീണ്ടു അയാള്‍ ഒന്നും കൊടുക്കുന്നില്ല എന്ന് കണ്ടപ്പോള്‍ ഭിക്ഷക്കാരന്‍ പിന്നോട്ട് നടന്നു. അപ്പോഴാണ്‌ എന്റെ സൈഡില്‍ ഇരുന്നിരുന്ന ഈ മാന്യന്റെ ചുമലില്‍ തോണ്ടിയുള്ള ചോദ്യം "നമ്മുടെ കൂട്ടരാണോ"...? ഞാനപ്പോഴാണ് അയാളെ ശ്രദ്ധിച്ചത് . ഒരു പ്രത്യേക മതരീതിയില്‍ വസ്ത്രധാരണം ചെയ്ത അയാള്‍ എന്നോട് ചോദിച്ചതിന്റെ അര്‍ഥം, ആ ഭിക്ഷക്കാരന്‍ "നമ്മുടെ മതത്തില്‍പെട്ട ആള്‍" ആണോ എന്നാണു, അതറിഞ്ഞിട്ടു വേണം അയാള്‍ക്ക്‌ ആ ഭിക്ഷകാരനെ സഹായിക്കാന്‍ അതിനാണ് ഈ മാന്യന്‍ ആ ഭിക്ഷക്കാരന്റെ മതം ചോദിച്ചറിയുന്നത്‌, (ഞാന്‍ ഇയാളുടെ മതത്തില്‍പെട്ട ആള്‍ ആണെന്ന് ഇയാള്‍ മുന്‍കൂട്ടി തീരുമാനിച്ചാണ് ഈ ചോദ്യം,) ..........! ഇങ്ങനെയൊക്കെയാണ് കാര്യങ്ങള്‍, പരസ്പ്പര സഹായത്തിനു പോലും മതക്കാര്‍ക്ക് സഹായിക്കപ്പെടുന്ന ആളുടെ മതമറിയണം! ഇതൊരു ഒറ്റപെട്ട സംഭവമല്ല എല്ലാ മതത്തിലും ഇത്തരം "മഹാന്മാരെ" കാണാം ..!! മാനുഷിക പരിഗണന വെച്ച് കൊണ്ട് മനുഷ്യന്‍ മനുഷ്യനോടു ചെയ്യേണ്ട പല നന്മക്കും മതങ്ങള്‍ വിഘാതാമാനെന്നതിന്റെ ഒരു ചെറിയ ഉദാഹരണം മാത്രമാണിത്.
ഒരു അപകടം നടന്നാല്‍ അല്ലങ്കില്‍ അഭിമാനകരമായ എന്തെങ്കിലും സംഭവം നടന്നാല്‍ അതിലെല്ലാം തങ്ങളുടെ മതക്കാരുടെ സാനിദ്ധ്യം പരിശോധിച്ച് ദുഖിക്കുകയും ആഹ്ലാദിക്കുകയും ചെയ്യുന്ന തരത്തില്‍ മതങ്ങള്‍ തരം താണിരിക്കുന്നു ....! മനുഷ്യത്വം ഇല്ലാത്ത മതങ്ങള്‍ !!

No comments:

Post a Comment