Saturday, 29 December 2012

ഓര്‍ക്കുക ഭാരതം ഒരു മതരാഷ്ട്രമല്ല മതേതര രാഷ്ട്രമാണ്.
അനേകായിരം വൈവിധ്യങ്ങളെ ഉള്‍കൊള്ളുന്ന ഇന്ത്യാ മഹാരാജ്യത്തിന് അതിന്റെ ഭരണഘടനാ ശില്‍പ്പികള്‍ മതം നിശ്ചയിച്ചിട്ടില്ല, തികച്ചും ആധുനിക നിലപാടായ മതേതരത്വമാണ് അതിന്റെ ഭരണഘടന വിഭാവനം ചെയ്യുന്നത് എന്നിരിക്കെ, ഒരു മതം മാത്രം രാജ്യത്തിന് തങ്ങളുടെ മാത്രം മതചിഹ്നങ്ങള്‍ ചാര്‍ത്തി കൊടുത്തു രാജ്യത്തിന്റെ അഖണ്ഡതക്കും മതേതര കാഴ്ച്ചപാടിനും തുരങ്കം വെക്കുന്നത് അതിന്റെ ഭരണഘടനയോടുള്ള വെല്ലുവിളിയാണ്. ഇതര മതങ്ങള്‍ക്കും മതരഹിതര്‍ക്കും തുല്യത പ്രഖ്യാപിക്കുന്ന ഇന്ത്യയെ തങ്ങളുടെ മാത്രം രാഷ്ട്രമായി കാണുന്ന ഹിന്ദുത്വവാദികള്‍ കാലങ്ങളായി വീമ്പിളക്കുന്ന ഒന്നാണ് മതേതരത്വവും ജനാധിപത്യവും ഒക്കെ തങ്ങളുടെ ഔദാര്യമാനെന്നത്‌, കൂടാതെ ഓരോ ഇന്ത്യന്‍ പൌരന്റെയും രാജ്യസ്നേഹത്തിന് മൂല്ല്യം കല്‍പ്പിക്കുന്നതും ഈ കപട രാജ്യസ്നേഹക്കാര്‍ തന്നെ...! ഹിന്ദുവോ, ഹിന്ദുത്വവാദികളോ ആയിരുന്നാല്‍ മാത്രമേ ഇവരെ സംബന്ധിച്ച് ഒരു പൌരന്‍ യഥാര്‍ത്ഥ രാജ്യ സ്നേഹിയാവൂ, ബാക്കിയുള്ളവരെല്ലാം രാജ്യത്തോട് കൂറില്ലാത്തവര്‍, വിശ്വസിക്കാനാവാത്തവര്‍ ..!!

ഭാരതത്തെ തങ്ങളുടെ സങ്കല്‍പ്പ കഥാപാത്രങ്ങളുടെ ജന്മദേശമായി ചിത്രീകരിച്ചു പുണ്യഭൂമിയാക്കി ഇതര ജനവിഭാഗങ്ങളില്‍ നിന്നും സമ്പൂര്‍ണ ആധിപത്യം നേടിയെടുക്കാനുള്ള കുത്സിത ശ്രമമാണ് സന്ഘു പരിവാറുകള്‍ കാലങ്ങളായി നടത്തി കൊണ്ടിരിക്കുന്നത്, അതിന്റെ ഭാഗമാണ് അന്യമത ആരാധനാലയ ധ്വംസനങ്ങളും കലാപങ്ങളും വംശഹത്യകളുമൊക്കെ. ഓര്‍ക്കുക, ഏതെങ്കിലും മതക്കാരന് തീറെഴുതി കിട്ടിയ പൈതൃക സ്വത്തല്ല, കുത്തകയല്ല ഇന്ത്യ. ഇവിടെ ജീവിക്കാനും ഇടപെടാനും രാജ്യത്തെ സേവിക്കാനും സ്നേഹിക്കാനും ഓരോ പൗരാനും തുല്ല്യാവകാശമുണ്ട്, അതിനു ഒരു ഹിന്ദുത്വവാദിയുടെയും സാക്ഷ്യപത്രത്തിന്റെയും അന്ഗീകാരത്തിന്റെയും ആവശ്യമില്ല. ഒന്നുകൂടെ അടിവരയിട്ടു പറയട്ടെ, ഇന്ത്യ ഒരു മതേതര രാഷ്ട്രം തന്നെയാണ്. മതരാഷ്ട്രമല്ല.
നിങ്ങളുടെ നിയന്ത്രണമില്ലായ്മ നിങ്ങളുടെ മാത്രം തെറ്റ്. 
എന്റെ കയ്യില്‍ പണമില്ല, എനിക്ക് പണം ആവശ്യമുണ്ട്, മറ്റാളുകളുടെ പോക്കറ്റില്‍ പണം ഉണ്ട്, ആ പണം എന്നെ വല്ലാതെ പ്രലോഭിപ്പിക്കുന്നു, എന്നെ പ്രലോഭിപ്പിക്കുന്നു എന്ന കാരണത്താല്‍ ആ പണത്തില്‍ എനിക്ക് അവകാശം ഉണ്ടോ ...? എനിക്ക് വേണ്ടപണം അന്യന്റെ പോക്കറ്റില്‍നിന്നും എടുക്കാനുള്ള എന്റെ അവകാശം പോലെയാണ് എന്നെ മോഹിപ്പിക്കുന്ന, പ്രലോഭിപ്പിക്കുന്ന ഒരു സ്ത്രീയെ അവളുടെ സമ്മതമില്ലാതെ, അനുവാദമില്ലാതെ കാമവികാരത്തോടെ സ്പര്ശിക്കാനുള്ള എന്റെ അവകാശം.! അതെ, നിങ്ങളുടെ നിയന്ത്രണമില്ലായ്മ നിങ്ങളുടെ മാത്രം ദൌര്‍ബല്ല്യം, തെറ്റ്, കുറ്റം !!
മനുഷ്യന് ചാണകത്തിന്റെ വില കല്‍പ്പിക്കുന്ന മതമേ , നിന്റെ പേരോ ഹിന്ദുമതം. 

അഹിന്ദുക്കളുടെ ഭക്തിയുമായി ബന്ധപ്പെട്ട എല്ലാ സംഭാവനകളേയും ഉപയോഗപ്പെടുത്തുകയും എന്നാല്‍ അവരെ തങ്ങളുടെ ആരാധനാലയങ്ങളില്‍ നിന്നും അകറ്റി നിര്‍ത്തുകയും ചെയ്യുന്ന ഇരട്ടതാപ്പു നയമാണ് ഹൈന്ദവമതം പിന്തുടരുന്നത് ...!! ചാണകം പോലുള്ള വിസര്‍ജ്യങ്ങള്‍ക്ക് പ്രവേശനം ഉള്ളിടതാണ് അന്യമത വിശ്വാസം പിന്‍പറ്റുന്നു എന്നതിന്റെ പേരില്‍ മനുഷ്യരായ മറ്റുള്ളവര്‍ക്ക് ഹൈന്ദവമതം തങ്ങളുടെ ആരാധനാലയങ്ങളില്‍ പ്രവേശനം നിഷേധിക്കുന്നത്, ഇങ്ങനെ വിശ്വാസത്തിനു ഭ്രാഷ്ട്ടു കല്പ്പിക്കുന്നവര്‍ എന്തിനാണ് അത്തരക്കാരുടെ സംഭാവനകളെ ഉപയോഗപ്പെടുത്തുന്നത് ..? അന്യമത വിശ്വാസികളെ വെറുക്കുന്ന നിങ്ങളുടെ ദൈവം എങ്ങനെയാണ് അത്തരക്കാരുടെ സംഭാവനകളെ ഇഷ്ട്ടപ്പെടുക ...? "അഹിന്ദുക്കള്‍ക്ക്‌ പ്രവേശനം ഇല്ല" എന്ന് അറുത്തുമുറിച്ചു പറയുന്ന കാടന്‍ ദൈവം എങ്ങനെയാണ് സമഭാവനയുടെയും സാഹോദര്യത്തിന്റെയും സ്നേഹത്തിന്റെയും പ്രതീകമാകുന്നത് ..??
 
നിരീശ്വരവാദികളുടെ പിതൃത്വം 
നിരീക്ഷണ പരീക്ഷണങ്ങള്‍ കൊണ്ട് തെളിയിച്ചതും തെളിയിക്കപ്പെടാവുന്നതുമായ സത്യങ്ങളെയാണ് ശാസ്ത്രമായി പരിഗണിക്കപ്പെടുന്നത്, തെളിവുകള്‍ക്കാണ് ശാസ്ത്രത്തില്‍ പ്രാധാന്യം. അതുകൊണ്ട് തന്നെ തെളിവുകളില്ലാത്ത ശാസ്ത്ര പരിധിക്കപ്പുറം വരുന്ന കാര്യങ്ങളെയൊന്നും ഒരു ശാസ്ത്ര വിശ്വാസിയായ യുക്തിവാദി വിശ്വസിക്കാന്‍ ബാധ്യസ്തനല്ല, അത്തരം കാര്യങ്ങളെയെല്ലാം അവന്‍ കൂടുതല്‍ പഠനങ്ങള്‍ക്ക് വിധേയമാക്കാന്‍ മാറ്റിവെക്കുന്നു. മനുഷ്യന്റെ അടിസ്ഥാന സംവേദന ഉപാധിയായ പഞ്ചെന്ത്രിയങ്ങള്‍ക്ക് പോലും ബോധ്യപ്പെടാത്ത ദൈവത്തിന്റെ കാര്യത്തിലും ഈ തെളിവുകള്‍ ബാധകമാണെന്ന് ഒരു യുക്തിവാദി വിശ്വസിക്കുന്നു . അതുകൊണ്ട് തന്നെ ഇത്തരം ഒരു രീതിശാസ്ത്രം സമസ്ത കാര്യങ്ങളിലും കാത്തു സൂക്ഷിക്കുന്ന നിരീശ്വരവാദിക്കു പലപ്പോഴും വിശ്വാസികളില്‍ നിന്നും നേരിടേണ്ടി വന്നിട്ടുള്ള, (വരുന്ന) ഒരു ചോദ്യമാണ് " താങ്കളുടെ പിതാവ്, താങ്കളുടെ യഥാര്‍ത്ഥ പിതാവാണെന്നു താങ്കള്‍ വിശ്വസിക്കുന്നത് തെളിവുകളുടെ അടിസ്ഥാനത്തിലാണോ ..? എല്ലാം തെളിവുകളുടെ അടിസ്ഥാനത്തില്‍ വിശ്വസിക്കുന്ന യുക്തിവാദിക്ക് ഈ കാര്യത്തിലുള്ള തെളിവിന്റെ അഭാവം "യുക്തി"സഹമായി തന്നെ ഇവിടെ ചോദ്യം ചെയ്യപ്പെടുന്നു ...!!.അതോടൊപ്പം തെളിവുകളില്ലാത്ത മതകാര്യങ്ങളില്‍ തങ്ങളുടെ കണ്ണടച്ചുള്ള വിശ്വാസത്തെ ന്യായീകരിക്കാനുള്ള വിശ്വാസികളുടെ "യുക്തിവാദ "വും ആണിത്. എന്നാല്‍ പിതൃത്വം തെളിവുകളില്ലാത്ത ഒന്നാണോ ...!??


കുടുംബ വ്യവസ്ഥിതിയിലധിഷ്ട്ടിതമായ ജീവിത ശൈലിയാണ് മനുഷ്യന്‍ അനുവര്‍ത്തിച്ചു വരുന്നത്, വൈകാരിക ബന്ധങ്ങളും സ്വകാര്യ സ്വത്തിന്റെ സ്വരൂപണവും കൈമാറ്റവുമൊക്കെ ഇതുമായി ബന്ധപ്പെട്ടിരിക്കുന്നു, ഇത്തരം ഒരു ആവാസ വ്യവസ്ഥയിലുള്ള മനുഷ്യന്‍ തങ്ങളുടെ മാതാപിതാക്കളുടെ "ഒറിജിനാലിറ്റി" അന്വേഷണ വിധേയമാക്കി തെളിയിച്ചിട്ടല്ല അവരെ മാതാപിതാക്കളായി പരിഗണിച്ചു വരുന്നത്. നമ്മളാരും അതില്‍ വ്യാകുലചിത്തരല്ലാത്തതുകൊണ്ടും അതുകൊണ്ട് പ്രത്യേക ഗുണമൊന്നും ലഭിക്കാത്തതുകൊണ്ടും നമ്മളാരും അതിനു മുതിരാറില്ല. വേണമെന്നുണ്ടെങ്കില്‍ നമ്മളെ വളര്‍ത്തി വലുതാക്കിയ നമ്മുടെ വൈകാരിക ബന്ധങ്ങള്‍ വിളക്കി ചേര്‍ക്കപ്പെട്ട ഈ ഗണിക്കപ്പെടുന്ന മാതാപിതാകളില്‍ ആരെ വേണമെങ്കിലും നമ്മള്‍ക്ക് നമ്മളുമായിട്ടുള്ള ബന്ധം തെളിയിക്കാനുള്ള ശാസ്ത്രരീതികള്‍ അവലംബിക്കാവുന്നതാണ്. അതുകൊണ്ട് തന്നെ പിതൃത്വം തെളിവുകളില്ലാത്ത ഒന്നല്ല . നമ്മള്‍ വിശ്വസിക്കുന്ന ആളില്‍ തന്നെയോ, അല്ലങ്കില്‍ മറ്റൊരാളിലോ അതു സത്യമായി പര്യവസാനിക്കും. എന്നാല്‍ ദൈവം അപ്പോഴും വിശ്വാസികളുടെ മനസിലെ പിതൃശൂന്യനായ, തെളിവുകളില്ലാത്ത ഒരു വലിയ നുണ മാത്രമായി അവശേഷിക്കും ..!!
നിഷ്കളങ്ക ബാല്യങ്ങളില്‍ വിഷം തളിക്കുന്ന  RSS
ആയിരത്തി തൊള്ളായിരത്തി ഇരുപത്തി മൂന്നില്‍ (1923 ) നാഗ്പൂരില്‍ രൂപം കൊണ്ട RSS എന്ന ഇന്ത്യ ഉപഭൂഖന്ഡത്തിലെ ഏറ്റവും വലിയ വര്‍ഗീയ -ഭീകരവാദ സംഘടന മതേതരത്വത്തിന് ഭീഷണിയായ ഒരു പ്രസ്ഥാനമാണെന്നതിനു ചരിത്രത്തിലുടനീളം തെളിവുകളുണ്ട്, ഇന്ത്യന്‍ മതേതരത്വത്തെ കശാപ്പു ചെയ്തു പകരം ഹിന്ദുത്വ അജണ്ട നടപ്പിലാക്കുക എന്നതാണ് RSS ന്റെ ആത്യന്തിക ലക്‌ഷ്യം. ആ ലക്‌ഷ്യം കൈവരിക്കുന്നതിന് ഈ കപട രാജ്യസ്നേഹികള്‍ ഏതു നികൃഷ്ട്ട മാര്‍ഗവും അവലംബിക്കുമെന്നതും ചരിത്രസത്യം. സാമുഹ്യ വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരില്‍ മുന്‍കാലങ്ങളില്‍ നിരോധനം നേരിട്ട ഈ സംഘടനക്കു ആയുധങ്ങള്‍ കൈവശം വെക്കാനും കായികാഭ്യാസതിനും ആയോധനാഭ്യാസതിനും പ്രത്യേകാനുമതി നല്‍കുന്നത് ഭരണഘടാ വിരുദ്ധവും തികഞ്ഞ വര്‍ഗീയ പക്ഷ പാതിത്വവുമാണ്. പിറന്നു വീഴുന്ന കുട്ടികളില്‍ പോലും ഈ ഹിന്ദുത്വവാഹകര്‍ തങ്ങളുടെ വര്‍ഗീയ വിഷം കുത്തിവെച്ചു വളര്‍ത്തുന്നത് ഈ സംഘടനയുടെ ഭീകരത വെളിപ്പെടുത്തുന്നു. സാമുഹ്യ ഭദ്രതക്കും മതേതരത്വത്തിനും ഭീഷണിയായ ഈ പാഴ് സംഘടനയെ നിരോധിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു എന്നുള്ളത് നിസംശയം ബോധ്യപ്പെടുന്ന സത്യം.
വിവാദത്തിനു തിരികൊളുത്താന്‍ വീണ്ടും മുഹമ്മദ്‌ സിനിമ 
മുസ്ലിങ്ങള്‍ പ്രവാചകനായി കണക്കാക്കുന്ന മുഹമ്മദിനെ കുറിച്ചുള്ള സിനിമ ഈ അടുത്ത കാലത്ത് ലോകത്തെമ്പാടും വലിയ വിവാദങ്ങളും കോലാഹങ്ങളും അഴിച്ചു വിട്ടിരുന്നു,ആ അലയൊലികള്‍ തീരും മുന്‍പേ ഇതാവരുന്നു മറ്റൊരു മുഹമ്മദിനെ പ്രമേയമാക്കിയുള്ള ചരിത്ര സിനിമ, രാജ്യാന്തര പ്രശസ്തിയുള്ള, മലയാളികള്‍ക്ക് പോലും സുപരിചിതനായ ഇറാനിയന്‍ സംവിധായകന്‍ മജീദ്‌ മജിദിയാണ് " Pbuh " എന്ന് പേരിട്ടിരിക്കുന്ന പുതിയ സിനിമയുമായി കടന്നു വരുന്നത് ..! ഒട്ടുമിക്കവാറും ഷൂട്ടിംഗ് പൂര്‍ത്തിയായ ഈ ചിത്രം ഇപ്പോള്‍ തന്നെ ഇറാനിലെ "ഖൊമേനിസ"ക്കാര്‍ ഏറ്റു പിടിച്ചു കഴിഞ്ഞു. മുഹമ്മദിനെ കുറിച്ചുള്ള "സത്യസന്ധ"മായ ഒരു ചിത്രമാണ് ഇതെന്നാണ് മജിദിയുടെ വാദം, (സത്യസന്ധം തന്നെയാണ് പ്രശ്നം ) എന്നാല്‍ മുഹമ്മദിനെ വരക്കുന്നതോ, മുഹമ്മദിന്റെ ശില്‍പ്പമുണ്ടാക്കുന്നതോ, അദ്ദേഹത്തിന്റെ വേഷം സിനിമയില്‍ അഭിനയിക്കുന്നതോ, നല്ല കാര്യങ്ങള്‍ക്കാനെങ്കിലും ചീത്ത കാര്യങ്ങല്‍ക്കാനെങ്കിലും അത് അനിസ്ലാമികമാണ്, പ്രവാചക നിന്ദയാണ് എന്നാണു വെപ്പ്, അത്തരം ഒരു സാഹചര്യത്തിലാണ് മതമൌലികവാദികളുടെ വിഹാര കേന്ദ്രമായ ഇറാനില്‍ നിന്നും മജീദ്‌ മജീദി തന്റെ സംരംഭവുമായി മുന്നോട്ടു വരുന്നത്. ആനകള്‍ പങ്കെടുക്കേണ്ട ഒരു യുദ്ധ രംഗം ചിത്രീകരിക്കുന്നതിനു രാജസ്ഥാനിലെ മരുഭൂമി അനുവദിച്ചു കിട്ടുന്നതിനു ഇന്ത്യ ഗവണ്മെന്റിന്റെ അനുമതിക്കായി കാത്തു നില്‍ക്കുകയാണ് മജീദി, എന്നാല്‍ സിനിമ വിവാദമായേക്കാം എന്ന നിഗമനത്തിന്റെ അടിസ്ഥാനത്തിലാണെന്ന് തോന്നുന്നു ഇന്ത്യ ഗവന്മെന്റ്റ് മജീദിക്ക് ഇതുവരെ ചിത്രീകരണാനുമതി നല്‍കിയിട്ടില്ല. കാത്തിരിക്കാം നമ്മള്‍ക്ക് മജീദിയുടെ സിനിമ വെളിച്ചം കാണുമോ, അതോ മജീദി തന്നെ വെളിച്ചം കാണുമോ എന്നറിയാന്‍.., കാരണം പണ്ട് ഇതുപോലെ മുഹമ്മദിന്റെ യഥാര്‍ത്ഥ ജീവിതം തുറന്നു കാട്ടിയ " 23 years: A Study of the Prophetic Career of Mohammad " എന്ന പുസ്തം രചിച്ചതിനാണ് അലിദാസ്തി എന്ന എഴുത്തുകാരനെ ഇറാനിയന്‍ ഗവന്മേന്റ്റ് മതനിന്ദയുടെ പേരില്‍ തുറുങ്കിലടച്ചത്,പിന്നീടദ്ദേഹം പുറംലോകം കണ്ടിട്ടില്ല.
ഒസാമ ബാല്‍താക്കറെ   
പരസ്പ്പര വിദ്വാഷ ജനകമായ മതസംഹിതകളുടെ രണ്ടു വക്താക്കളായിരുന്നു ലാദനും താക്കറെയും രണ്ടു പേരും തീവ്ര ഭക്തര്‍, ഈ അതിഭക്തി തന്നെയാണ് അവരെ അന്യ മത- വംശീയ വിദ്വേഷികളാക്കി തീര്‍ത്തതും അതിലൂടെ കൊലയാളികളാക്കിയതും. ജീവിതത്തിലുടനീളം ദൈവദാസരായി തുടര്‍ന്ന ഇവരെ ഇവരുടെ ദൈവങ്ങള്‍ കൈവെടിയുമോ..? ഇല്ല, അങ്ങനെ വിശ്വാസ വഞ്ചന കാണിക്കുന്നവനല്ല ദൈവം, തന്നെ അങ്ങേയറ്റം സ്നേഹിച്ച, സ്തുതിച്ച,കരാരുകളെല്ലാം പാലിച്ച ഈപാവങ്ങള്‍ക്ക് തീര്‍ച്ചയായും അവരവരുടെ ദൈവങ്ങള്‍, അവരര്‍ഹിക്കുന്ന പരിഗണന നല്കാതിരിക്കില്ല, ഹൂറികളും ശ്രേഷ്ട്ട ജന്മങ്ങളും ഇവര്‍ക്കായി കാത്തിരിക്കുന്നുണ്ടാവും .....! മാത്രമല്ല ഈ വഴിയിലൂടെ ഇനിയുമെത്രയോ പേര്‍ ഇതുപോലെ വരാനിരിക്കുന്നു, അവര്‍ക്കും അവരുടെ പരമ കാരുണ്യവാനായ, മഹാത്മാവായ ദൈവത്തിനും നമ്മള്‍ക്കൊന്നിച്ചു സ്തുതിക്കാം.