Tuesday 17 July 2012

പരിണാമവാദം തെറ്റ്, കളിമണ്ണ് വാദം ശരി 
       ഭൂമിയിലെ ഓരോരോ ജീവജാലങ്ങളെയും ദൈവം പ്രത്യേകം പ്രത്യേകമായി സൃഷ്ടിച്ചു വെന്നും മനുഷ്യനെ മാത്രം ദൈവം കളിമണ്ണ് കുഴച്ചു സൃഷ്ടിച്ചുവെന്നുമാണ് മതവാദം, ഈ വാദം വിശ്വസിച്ചു പുരോഹിതനാവാന്‍ ഇറങ്ങിത്തിരിച്ച ഒരാളായിരുന്നു ചാള്‍സ് ഡാര്‍വിന്‍ എന്ന മഹാശാസ്ത്രഞ്ഞനും, പിന്നീട് അദ്ദേഹത്തിന്റെ ജീവിതത്തിലെ ഒരു കപ്പല്‍ യാത്രയില്‍ അദ്ദേഹത്തിന് ബോധ്യപ്പെട്ട ചില വസ്തുതകളാണ് പ്രസിദ്ധമായ "ജീവി വര്‍ഗങ്ങളുടെ ഉത്ഭവം" എന്ന ജീവശാസ്ത്ര ഗ്രന്ഥത്തിന്റെ എഴുത്തിനാധാരം. ഇന്ന് കാണുന്ന ഓരോ ജീവിവര്‍ഗ്ഗവും വിവിധ പരിണാമ ദശയിലൂടെയാണ് ഇന്നത്തെ രൂപം ധരിച്ചതെന്നും പരിണാമം നിഷേധിക്കാനാവാത്ത ജൈവ സത്യമാണെന്നും ആ ഗ്രന്ഥത്തിലൂടെ അദ്ദേഹം തെളിവുകള്‍ സഹിതം സമര്‍തിച്ചു, അദ്ദേഹത്തിന് ശേഷം വര്‍ഷങ്ങള്‍ നൂറു കഴിഞ്ഞിട്ടും അദ്ദേഹത്തിന്റെ വാദത്തെ ഖണ്ന്ടിക്കാനായിട്ടില്ല . മാത്രമല്ല അദ്ദേഹത്തിന്റെ വാദങ്ങള്‍ക്ക് ഉപോല്ഭകമായിട്ടുള്ള കൂടുതല്‍തെളിവുകള്‍ ശേഖരിക്കപ്പെടുകയും ആ വാദം കൂടുതല്‍ ദൃഡമാവുകയുമാണ് ചെയ്തത്.


                                              ശാസ്ത്രലോകത്ത് പകരം വെക്കാനില്ലാത്ത വാദമായി ഡാര്‍വിന്റെ പരിണാമവാദം നിലകൊള്ളുന്നു.എന്നാല്‍ ഈ വാദത്തെ ആര്‍ക്കു വേണമെങ്കിലും തെളിവുകളുടെ അടിസ്ഥാനത്തില്‍ ചോദ്യം ചെയ്യാം, പുതിയ വാദം അവതരിപ്പിക്കാം.തെളിവുകള്‍ക്കാന് ശാസ്ത്രത്തില്‍ പ്രാധാന്യം, പുതിയ വാദം തെളിയിക്കപ്പെട്ടാല്‍ പുതിയത് അന്ഗീകരിക്കാനും പഴയത് തിരുത്തുകയും ചെയ്യുക എന്നതാണ് ശാസ്ത്രരീതി, തിരുത്തലുകളിലൂടെയാണ് ശാസ്ത്രം അതിന്റെ പരിപൂര്‍ണത കൈവരിക്കുന്നത്, ഈ മേന്മ ശാസ്ത്രത്തിനു മാത്രം അവകാശപ്പെട്ടതാണ്. ബാങ്ക് വിളിക്കുന്ന, അല്ലങ്കില്‍ വിഗ്രഹങ്ങളുടെ മുന്പില്‍ മണി കിലുക്കുന്ന, കുട്ടികളെ മാമോദിസ മുക്കുന്ന ലാഘവത്തില്‍ പരിണാമവാദം പൊളിചെഴുതാം എന്നാണു ചില മുക്ക്രി- മൊല്ല- പൂജാരി- പാതിരിമാരുടെ വിചാരം. പരിണാമവാദം തെറ്റെന്നു തെളിയിക്കാനാവുക തീര്‍ച്ചയായും മറ്റൊരു ഡാര്‍വിനായിരിക്കും അദ്ദേഹം ഡാര്‍വിനേക്കാള്‍ വലിയൊരു ശാസ്ത്രഞ്ഞനും ആയിരിക്കും ആ കാര്യത്തില്‍ സംശയമില്ല . എന്നാല്‍ "മഹാശാസ്ത്രഞ്ഞ"രായിട്ടുള്ള പല മൌലവിമാരും മൊല്ലാക്കമാരും പാതിരിമാരും മതപ്രഭാഷണവും സംവാദവുമൊക്കെ നടത്തി പരിണാമവാദത്തിന്റെ പൊള്ളത്തരം വിളമ്പുന്നത് കാണാം, അതുപോലെ തന്നെ ഈ ഫൈസ്ബുക്ക്‌ എന്ന "O" വട്ടതിലൂടെയും ഞങ്ങള്‍ പരിണാമവാദം തെറ്റാണെന്ന് തെളിയിച്ചു എന്നൊക്കെ ഓരിയിടുന്ന ചില ഡാര്‍വിന്‍മാരെയും കാണാം, അങ്ങനെയുള്ള ശാസ്ത്രഞ്ജര്‍ തങ്ങളുടെ കയ്യിലുള്ള തെളിവുകള്‍ തീര്‍ച്ചയായും അവരത് ശാസ്ത്ര ലോകത്ത് അവതരിപ്പിക്കണം, അല്ലങ്കില്‍ മാധ്യമ പ്രവര്‍ത്തകരെ വിളിച്ചു വരുത്തി ഇതാ പരിണാമ വാദം പൊളിഞ്ഞിരിക്കുന്നു പകരം ഞങ്ങളുടെ "കളിമണ്ണ് വാദ"മാണ് ശരിയെന്നു സമര്ത്തിക്കണം. നോബല്‍ സമ്മാനം പോലെയുള്ള അന്തര്‍ ദേശീയ അവാര്‍ഡുകള്‍ നിങ്ങള്ക്ക് ഈ വാദത്തിന്റെ അടിസ്ഥാനത്തില്‍ നേടിയെടുക്കാവുന്നതാണ്.

മതത്തില്‍ നിന്നും മാനവികതയിലേക്ക് 
മതമെന്ന തടവറയില്‍ നിന്നും മാനവികതയുടെ സ്വതന്ത്ര ലോകത്തേക്ക് രക്ഷ പ്രാപിക്കുന്നവരുടെ എണ്ണം ലോകത്ത് നാള്‍ക്കുനാള്‍ വര്‍ദ്ധിച്ചു വരുന്നു,ഇപ്പോള്‍ തന്നെ ലോക ജനസംഖ്യയില്‍ മൂന്നാം സ്ഥാനത്തുള്ള മതവിമുക്തര്‍ അതിവിദൂരമല്ലാതെ രണ്ടാം സ്ഥാനം കൈവരിക്കും ...

Sunday 8 July 2012

പ്രകൃതിക്ക്   ഭീഷണിയായ ഹൈന്ദവ മതാചാരങ്ങള്‍ 

ഹൈന്ദവത പ്രകൃതി മതമെത്രേ, പ്രകൃതിയെതന്നെ ദൈവമായി കാണുന്ന വിശാല ഹൃദയരത്രേ ഹൈന്ദവര്‍..! ..എന്നാല്‍ ഈ മതം പലപ്പോഴും പ്രകൃതിക്ക് തന്നെ ഭീഷണി ഉയര്‍ത്തുന്നു എന്നുള്ളതാണ് വാസ്തവം....!! ഹൈന്ദവപരമായ ഒരു വിശ്വാസമാണ് പുണ്യ നദികലെന്നു കല്പ്പിക്കപെട്ടിട്ടുള്ള പാപ നാശിനികളില്‍ സ്നാനം ചെയ്യുക എന്നത്, ഇത്തരം പവിത്ര നദികളില്‍ മുങ്ങി നിവരുന്നതോടെ അത് വരെ ചെയ്ത പാപമെല്ലാം കഴുകി കളയാമെന്നാണ് വിശ്വാസം,ഇത്തരത്തിലുള്ള ഒരു പാട് നദികളുണ്ട്,അവയില്‍ പെട്ട രണ്ടു പാപ നാശിനി നദികളാണ് ഗംഗയും പമ്പയും. ശബരിമല അയ്യപ്പ ദര്‍ശനതോടപ്പം വിശ്വാസികള്‍ അനുഷ്ട്ടിക്കുന്ന ഒരു ചടങ്ങാണ് പമ്പാ എന്ന പുണ്യ നദിയിലെ സ്നാനം, കോടിക്കണക്കിനു വിശ്വാസികള്‍ വന്നെത്തുന്ന ഒരു സീസണില്‍ ഈ പുണ്യ നദി തന്നെയാണ് നല്ലൊരു ശതമാനത്തിന്റെ കക്കൂസും ..! ഈ "മല" വെള്ളത്തിലാണ് ഭക്തര്‍ തങ്ങളുടെ പാപം കഴുകി കളയുന്നത്...! അത് വിശ്വാസം ചോദ്യം ചെയ്യപ്പെടാന്‍ അവകാശമുണ്ടായിരിക്കില്ല,എന്നാല്‍ സമൂഹത്തിന്റെയും തലമുറകളുടെയും പൊതു സ്വത്തായ ഈ നദിയെ ഒരു മത വിഭാഗത്തിന് മാത്രം ഇങ്ങനെ മലിനമാക്കാന്‍ എന്ത് അവകാശമുള്ളത് ? പമ്പയിലെ വെള്ളത്തില്‍ മനുഷ്യരുടെ മാരക രോഗങ്ങള്‍ക്ക് കാരണമായ മനുഷ്യ മലത്തില്‍ കാണുന്ന കോളിഫോം ബാക്ടീരിയകളുടെ അളവ് വന്‍ തോതില്‍ കാണുന്നുവെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത് , രോഗാണുക്കളുമായി ഈ പമ്പ ഒഴുകി ഇറങ്ങുന്നത് ശബരിമലയുടെ താഴ്വാരങ്ങളിലെ ജനങ്ങളുടെ ശുദ്ധ ജലസ്രോതസുകളിലെക്കാണ്. ഇത് പോലെ മറ്റൊരു പുണ്ണ്യ നദിയാണ് ഗംഗ, കാശി വിശ്വനാഥ ക്ഷേത്രവുമായി ബന്ധപെട്ടു വരുന്ന ഭക്തരുടെ മലം മാത്രമല്ല, മനുഷ്യ ജഡങ്ങളുംഈ നദി വഹിക്കേണ്ടി വരുന്നു. പുണ്യ സ്നാനതോടൊപ്പം മരണമടഞ്ഞവര്‍ക്കും ഈ നദി പാപ മോചനം നല്‍കുന്നുവെന്നാണ് വിശ്വാസം, ഈ കാരണത്താല്‍ തന്നെ മരണമടയുന്നവരുടെ ശവ ശരീരങ്ങള്‍ ഈ നദിയില്‍ ഒഴുക്കപ്പെടുന്നു, കയര്‍ കെട്ടി താഴ്തപ്പെടുന്നു. ഇങ്ങനെയുള്ള ജഡങ്ങള്‍ നദിക്കു മുകളില്‍ ദുര്‍ഗന്ധം വഹിച്ചു കൊണ്ട് ഒഴുകി നടക്കുന്നത് ഇവിടെ സ്ഥിരം കാഴ്ചയെത്രേ ..!! ഈ അഴുകിയ ജഡങ്ങള്‍ക്കിടയില്‍ തന്നെയാണ് ഭക്തര്‍ തങ്ങളുടെ പാപം കഴുകി കളഞ്ഞു കൊണ്ടിരിക്കുന്നത് ..! ഇങ്ങനെ പ്രകൃതിയുടെ സ്വാഭാവിക പവിത്രതയുള്ള ഒരുപാട് നദികളെ ഒരു മതം തങ്ങളുടെ അന്ധ വിശ്വാസത്തിന്റെ പേരില്‍ കളങ്കപ്പെടുത്തി കൊണ്ടിരിക്കുന്നു, ......മത മാണ് ചോദ്യം ചെയ്യപ്പെടാന്‍ ആര്‍ക്കും അധികാരമില്ലന്ന അഹങ്കാരത്തോടെ ...!!
ദൈവം സ്വീകരിക്കുന്ന മതം ...???
ഭൂമിയിലെ കോടാനു കോടി ജീവജാലങ്ങളില്‍ ഒരു ചെറു ജീവിയാണ് മനുഷ്യന്‍,ഈ ജീവജാലങ്ങലെയെല്ലാം യഥാതദമായി സൃഷ്ടിച്ചിരിക്കുന്നത് ദൈവമാണ് എന്നാണു മത വാദം..! എന്തിനാണ് ദൈവം സര്‍വചരാചരങ്ങളെയും സൃഷ്ടിച്ചിരിക്കുന്നത് ..? മനുഷ്യന് വേണ്ടി ..!! .......മനുഷ്യനെ എന്തിനാണ് സൃഷ്ടിച്ചിരിക്കുന്നത് ? മനുഷ്യനെ ദൈവം സൃഷ്ടിച്ചിരിക്കുന്നത്, ദൈവത്തെ സ്തുതിക്കാനും ആരാധിക്കാനും ദൈവം പറയുന്ന പോലെ ജീവിക്കാനും ..!! ഇത് മനുഷ്യന്‍ മാത്രം തന്റെ സൃഷ്ടിപ്പിന്റെ നന്ദി സൂചകമായി ദൈവത്തോട് നിര്‍വഹിക്കേണ്ട കടമയാനെത്രേ ...!! (ഇങ്ങനെ സ്തുതിയിലും ആരാധനയിലും ഉള്‍പുളകം കൊള്ളുന്ന ഒരു സാടിസ്റെത്രേ ദൈവം ..!! ) ഇതിനു വേണ്ടിയാണ് ദൈവം ഓരോ കാലഘട്ടത്തിലും മനുഷ്യ കുലതിലേക്ക് പ്രവാചകന്മാരെ കിതാബുമായി അയച്ചിട്ടുള്ളത്, ഈ കിത്താബില്‍ പറയുന്ന തരത്തില്‍ വേണം ആരാധിക്കാനും ,ജീവിക്കാനും. എന്നാല്‍ ഒരേ ദൈവത്തില്‍ നിന്ന് തന്നെ കിതാബുമായി വന്ന എല്ലാ പ്രവാചകന്‍ മാരുടെയും കിതാബിലെ ദൈവിക മൊഴികള്‍ വ്യത്യസ്തമാണ്പരസ്പ്പര വൈരുദ്ദ്യങ്ങളുമാണ് ..!! ഇങ്ങനെ താന്‍ കൊടുത്തുവിട്ട വൈരുദ്ദ്യങ്ങളും ആശയ കുഴപ്പങ്ങലുമുള്ള "യഥാര്‍ത്ഥ ഗ്രന്ഥം" പിന്‍ തുടരേണ്ടത് മനുഷ്യ ബാധ്യതയാണ്, മാത്രമല്ല അത്തരക്കാര്‍ മാത്രമാണ് യഥാര്‍ത്ഥ മനുഷ്യന്‍, അല്ലാത്തവന്‍ എത്ര നന്മ ചെയ്താലും അത് ഈ ദയാപരനായ ദൈവം സ്വീകരിക്കപ്പെടുകയില്ല. ഇനി ആ ഗ്രന്ഥം കണ്ടെത്തി പിന്തുടര്‍ന്നില്ലങ്കില്‍ ദൈവത്തിനു കോപം വരും അത്തരക്കാര്‍ക്ക് ഉള്ളതാണ് നരകം,!! ഈ ഗ്രന്ഥങ്ങളില്‍ ഏതു ഗ്രന്ഥമാണ് സത്യമായിട്ടുള്ളത്‌ ...? ഏതു പിന്‍പറ്റിയാലാണ് നരക ശിക്ഷയില്‍ നിന്നും മനുഷ്യന് രക്ഷപ്പെടാനാവുക ....?? തന്റെ ഗ്രന്ഥം പിന്‍പറ്റാത്തതിന്റെ പേരില്‍ നിരപരാധികളെയും അക്ഷരാഭ്യാസമില്ലാത്ത, ആശയ വിനിമയത്തിന് ഭാഷ പോലും ഇല്ലാത്ത മനുഷ്യരെയും നരകതിലിട്ടു ചുടുന്നതാണോ ദൈവ നീതി....!!!!