Wednesday 23 January 2013

യാഥാസ്ഥികത്വത്തില്‍ നിന്ന് പുരോഗമനത്തിലേക്കുള്ള   ദൂരം രണ്ടിഞ്ചു...!! 
മതങ്ങളായാലും രാഷ്ട്രീയ പ്രസ്ഥാനങ്ങളായാലും മറ്റ് ഏതുതരം സംഘടനകളായാലും അവ സ്ത്രീകളോട് സ്വീകരിക്കുന്ന ലിന്ഗപരമായ നയത്തെ അടിസ്ഥാനമാക്കി പ്രസ്തുത പ്രസ്ഥാനത്തിന്റെ പുരോഗമനത്തെ അളക്കാം , ഇസ്ലാമിലെ പുരോഗമനവാദികളെന്നു അവകാശപ്പെടുന്ന ജമാഅത്തെ ഇസ്ലാമിയുടെ സ്ത്രീ സമീപനം എന്താണ് ..? തീര്‍ച്ചയായും അതിന്റെ പുരോഗമനം എന്നുപറയുന്നത്, സ്ത്രീയുടെ മൂക്കിനും കണ്ണിനും ഇടയിലുള്ള രണ്ടിഞ്ചു ദൂരം അല്ലങ്കില്‍ മുഖം മുഴുവന്‍ കാണുന്ന ആറിഞ്ചു ദൂരം മാത്രമാണ് ....!! വര്‍ധിച്ചു വരുന്ന സ്ത്രീ അതിക്രമങ്ങളെ ചെറുക്കുന്നതിന് ഈയിടെ ജമായത്തെ ഇസ്ലാമി, ജസ്റ്റീസ് വര്‍മ്മ കമ്മറ്റി മുന്‍പാകെ വെച്ച നിര്‍ദേശങ്ങള്‍ ആ പ്രസ്ഥാനം എത്രത്തോളം പുരോഗമനമാണെന്ന് വിളിച്ചോതുന്നു, ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒന്നിച്ചുള്ള പഠനം ഒഴിവാക്കുക, സ്ത്രീകളെ മാന്യമായി വസ്ത്രം ധരിപ്പിക്കുക , അവിവാഹിതര്‍ ജോലി സ്ഥലത്ത് അടുത്ത് ഇടപഴകുന്നത് അനുവദിക്കാതിരിക്കുക തുടങ്ങിയ നിര്‍ദേശങ്ങലാണ് ജമാഅത്തെ ഇസ്ലാമി മുന്നോട്ടു വെച്ചത്. യാഥാസ്ഥികരായ സുന്നികളെ പോലും നാണിപ്പിക്കുന്നതാണ് പലപ്പോഴും ജമാത്തിന്റെ പുരോഗമനം.
മരം മുറിക്കാന്‍ മരത്തിന്റെ അനുവാദം 
നിങ്ങളാരെങ്കിലും മരങ്ങള്‍ വെട്ടി മുറിക്കുമ്പോള്‍ മരങ്ങളോട് അനുവാദം ചോദിക്കാറുണ്ടോ ....? ഇല്ലങ്കില്‍ ഇനിയെങ്കിലും അനുമതി വാങ്ങണം, അനുവാദം കിട്ടി കഴിഞ്ഞാല്‍ നിങ്ങള്‍ക്ക് മരം മുറിക്കാം.എങ്ങനെയാണ് മരത്തില്‍ നിന്നും മരത്തെ കൊല്ലാനുള്ള അനുവാദം കിട്ടുക ..? കാറ്റടിക്കുന്ന സമയത്ത് മരത്തിന്റെ ചില്ലകള്‍ തലകുലുക്കി സമ്മതിക്കും.....!!

എംടിയുടെ സര്‍ഗ തൂലികയില്‍ പിറന്ന മനോഹരമായ ഒരു അഭ്രകാവ്യമാണ് പെരുന്തച്ചന്‍, വടക്കന്‍ വീരഗാഥയെ പോലുള്ള മറ്റൊരു മിത്തിന്റെ മനോഹര പുനരാഖ്യാനം, ഈ ചിത്രം കണ്ടവര്‍ക്ക് ഓര്‍മയുണ്ടാകും ക്ഷേത്ര നിര്‍മ്മിതിക്ക് വേണ്ടി മരം മുറിക്കുമ്പോള്‍, മരത്തിനോട് അനുവാദം വാങ്ങണമെന്ന പരാമര്‍ശം. എന്നാല്‍ ഇത്തരം മൂഡ ആചാരങ്ങള്‍ കഥകളോ ഐതിഹ്യങ്ങലോ അല്ല, യഥാര്‍ത്ഥത്തില്‍ സംഭവിക്കുന്നത്‌ തന്നെയാണെന്ന് ഈയടുത് തൃശ്ശൂര്‍ -പാലക്കാട് അതിര്‍ത്തിയിലെ ഒരു "ഊര്" സന്ദര്‍ശിച്ചപ്പോഴാണ് മനസിലായത്, പേരില്‍ തന്നെ പഴമയുള്ള ഈ ഗ്രാമത്തിലെ പ്രശസ്ത ക്ഷേത്രം അഗ്നിദേവനങ്ങു നക്കി തുടച്ചു, അഗ്നിക്കുണ്ടോ അമ്പലവും ദൈവവും ...!!? ഇപ്പോള്‍ പുനരുദ്ധാരനമാണ്, ദൈവത്തിനു സംഭാവന വേണം...! ഇതിന്റെ ഭാഗമായി ആവശ്യം വന്ന മരങ്ങള്‍ മുറിക്കുന്ന ചടങ്ങുകള്‍ ഫെക്സ് ബോഡില്‍ ഊരില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്, അതിലെ ചിത്രങ്ങളാണ് ചുവടെ പോസ്റ്റിലുള്ളത്. ( ഇങ്ങനെ മുറിച്ച മരത്തിന്റെ ഭാഗങ്ങള്‍ കാശ് കൊടുത്തു വിശ്വാസികള്‍ക്ക് സംഭാവന നല്കാം, അതിനുള്ള അറിയിപ്പാണ് ബോഡില്‍ പ്രധാനമായും ഉള്ളത്.)

ഇത്തരം മരമണ്ടന്‍ ആചാരങ്ങള്‍ നിലനിര്‍ത്തി കൊണ്ട് എത്ര എത്ര ഇത്തികണ്ണികളാണ് ജീവിച്ചു വരുന്നത് ...!!

Saturday 12 January 2013

നിങ്ങളുടെ വിശ്വാസ പങ്കാളികള്‍ 
വിശ്വാസികള്‍ക്കിടയിലെ പഴക്കമുള്ള തര്‍ക്കങ്ങളിലൊന്നാണ് ദൈവം ഏകമാണോ ബഹുവാണോ എന്നത്. ചിലര്‍ക്ക് ദൈവം ഏകമാനെങ്കില്‍ ചിലര്‍ക്ക് ത്രിത്വമാണ് അതുമല്ലങ്കില്‍ മറ്റു ചിലര്‍ക്ക് അതിനേക്കാള്‍ ബഹുവാണ്, പൊതുസമൂഹത്തില്‍ ഏകദൈവര്‍ ബഹു ദൈവകരെക്കാള്‍ ശേഷ്ട്ടത അവകാശപ്പെടാരുമുണ്ട്. കാരണം ദൈവാല്‍സിക്യം പല "മഹാന്മാ"രും സാഹിത്യകാരന്മാരും നൂറ്റാണ്ടുകള്‍ക്കു മുന്‍പേ തങ്ങളുടെ സൃഷ്ടികളിലൂടെ തെളിയിച്ചിട്ടുണ്ട്, അവരുടെ അഭിപ്രായത്തില്‍ , എല്ലാം ഒന്നുതന്നെയാണ് വിവിധ പേരുകളില്‍ അറിയപ്പെടുന്നു, വിളിക്കുന്നു, ആരാധിക്കുന്നു എന്നൊക്കെ ഉള്ളൂ എന്നാണു . ആ അഭിപ്രായങ്ങള്‍ക്ക് സമൂഹം കൂടുതല്‍ വിലമതിക്കുന്നതുകൊണ്ട് മറ്റേതു ദൈവങ്ങളെക്കാള്‍ ഏക ദൈവത്തിനു കൂടുതല്‍ സ്വീകാര്യതയും കിട്ടുന്നു . എന്തായാലും ഏതു വിധത്തിലായാലും ഒരു ഏക ദൈവവിശ്വാസിക്ക് ഒരിക്കലും അവന്റെ ഏക ദൈവത്തില്‍ മാത്രം വിശ്വസിച്ചാല്‍ പോര, അവനു അവന്റെ തന്നെ ദൈവം സൃഷ്ട്ടിച്ച മറ്റനേകം വിചിത്ര ജീവികളെയും, അദൃശ്യശക്തികളെ കൂടി വിശ്വസിക്കേണ്ടിയിരിക്കുന്നു എന്നാല്‍ മാത്രമേ അവന്റെ വിശ്വാസം പൂര്‍ണ്ണമാകൂ ....!! അപ്പോള്‍ മാത്രമേ അവനു അവന്റെ ദൈവത്തിന്റെ നിലനില്‍പ്പ് മറ്റു ദൈവങ്ങള്‍ക്കിടയില്‍ സ്ഥിരികരിക്കാനാവൂ . ദൈവമുണ്ടെങ്കില്‍ ചെകുത്താനുമുണ്ട് ചെകുത്താനില്ലങ്കില്‍ ദൈവമില്ല . ചുരുക്കത്തില്‍ ഏക ദൈവത്തിന്റെ അടിസ്ഥാനം ബഹുത്വവിശ്വാസമാണ് , മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ ഏകദൈവ വിശ്വാസത്തിനു ബഹുത്വതെക്കാള്‍ സങ്കീര്‍ണ്ണമായ മറ്റനേകം ശാഖകളും ഉപശാഖകളും ഉണ്ട്.

ദൈവിക അസ്ഥിത്വം ഇങ്ങനെ ചെകുത്താനെയും മറ്റു വിചിത്ര ജീവികളും ശക്തികളുമായി ബന്ധപ്പെട്ടു കിടക്കുന്നു. അതുകൊണ്ട് തന്നെ സ്വതന്ത്രമായി ചിന്തിക്കുന്ന, കാര്യ കാരണ ബന്ധങ്ങളുടെയും തെളിവുകളുടെയും അടിസ്ഥാനത്തില്‍ വിശ്വസിക്കുന്ന ഒരാള്‍ക്ക്‌ ഒരു വിശ്വാസിയാകണമെങ്കില്‍ കുറച്ചൊന്നുമല്ല പ്രയാസപ്പെടേണ്ടി വരുന്നത്, അവനു അവന്റെ തലച്ചോറിനെ തന്നെ നിര്‍ജീവമാക്കി ഇത്തരം മൂഡ വിശ്വാസങ്ങള്‍ക്ക് മുന്‍പില്‍ ചിന്താശേഷിയെ അടിയറവെക്കേണ്ടി വരുന്നു. അതിനു കഴിയുന്നവര്‍ക്കെല്ലാം "വിശ്വാസം" എന്ന മലിന ജല വാഹിനിലൂടെ ഒഴുകാം. അതിനു പ്രയാസമില്ല, ഓര്‍ക്കുക, ഒഴുക്കിനെതിരെ നീന്താന്‍ അല്‍പ്പം പ്രയാസം തന്നെയാണ്.....!!!

Thursday 10 January 2013

അടിയുടുപ്പിന്റെ കാര്യത്തിലും ദൈവിക നിഷ്കര്‍ഷ ...!!
എല്ലാ മതങ്ങളും തങ്ങളുടെ മതം ആധുനികമെന്നും പരിഷ്കൃതമെന്നും ഒക്കെ അവകാശപ്പെടാരുണ്ടെങ്കിലും സത്യത്തില്‍ എല്ലാമതങ്ങളും പ്രാകൃതതത്തിന്റെ അനുധാവനമാണ്. ഇതിന്റെ എച്ചിലവഷിഷ്ട്ടങ്ങളെ യഥേഷ്ട്ടം ഇന്നും എല്ലാമതങ്ങളിലും പ്രത്യക്ഷമായി തന്നെ കാണാം. കേവല സൃഷ്ടികളായ മനുഷ്യരുടെ വാസ്തധാരണത്തില്‍ പോലും ദൈവങ്ങള്‍ സ്വാധീനം ചെലുതുന്നുവെന്നതു ചില "നഗ്ന"സത്യങ്ങള്‍ വെളിപ്പെടുത്തുന്നു . ഹൈന്ദവ ക്ഷേത്രങ്ങളില്‍ പ്രവേശനത്തിന് ഭക്തര്‍ക്ക്‌ ഷര്‍ട്ട്‌ പാടില്ല, പാന്റു പാടില്ല, സ്ത്രീകള്‍ക്ക് ചുരിദാര്‍,ജീന്‍സ് തുടങ്ങിയ വസ്ത്രങ്ങള്‍ പാടില്ല എന്നൊക്കെയാണ് നിബന്ധന . കാര്‍, മൊബൈല്‍ , കംബുട്ടെര്‍ തുടങ്ങിയ എല്ലാ ആധുനിക സൌകര്യങ്ങളെയും ഉപയോഗപ്പെടുത്തുന്ന പല വേദ പണ്ടിതന്മാരെയും സ്വാമിമാരെയും .........നന്തമാരെയും ഇന്നും കാണുന്നത് ഷര്‍ട്ടിനു പകരം മേല്‍മുണ്ട്‌ മാത്രം ധരിച്ചു കൊണ്ടാണ്. അതിലേറെ കഷ്ട്ടമാണ് ദൈവങ്ങള്‍ക്ക് പൂജാവൃത്തി ചെയ്യുന്നവരുടെത്, കോണകം ഉടുത്ത്, അത് സുതാര്യമാക്കി പൂജാവിധികള്‍ ചെയ്യാവൂ എന്നെത്രേ അവര്‍ക്കുള്ള നിഷ്കര്‍ഷ ..!!. പൊതുവെ നഗ്നതാ പ്രദര്‍ശകരായിരുന്ന ഹൈന്ദവ ദൈവങ്ങളെ നിര്‍ബന്ധിച്ചു വസ്ത്രമുടുപ്പിച്ചത് രാജാ രവിവര്‍മയെ പോലുള്ള പ്രമുഖ ചിത്രകാരന്മാര്‍ ആണ്. എന്നാല്‍ ആ ദൈവങ്ങള്‍ ഇപ്പോഴും ഇച്ചിക്കുന്നതു തന്റെ ഭക്തര്‍ വേണ്ടവിതം വസ്ത്രധാരണം നടത്തികൂട എന്നുതന്നെ ..! ദൈവം ഒരു വസ്ത്രവിരോധിയായി സ്വയം പ്രഖ്യാപിക്കുന്നു. ഈനാമ്പെച്ചിയുടെ...........കൂട്ട് പഴഞ്ചൊല്ല് പറഞ്ഞു സ്വയം തരം താഴുന്നില്ല .

അടിവസ്ത്ര വിരോധം ഹൈന്ദവ ദൈവങ്ങളുടെ മാത്രം കുത്തകയല്ല,അല്ലാഹുവും അടിവസ്ത്രങ്ങളോട് അത്ര അനുഭാവം കാണിക്കുന്നവനല്ല. ഹജ്ജു വേളയില്‍ അടിവസ്ത്രം പാടില്ലന്നത്രേ പുള്ളിയുടെ നിബന്ധന. ചില കാര്യങ്ങളിലെങ്കിലും ദൈവങ്ങള്‍ക്ക് ഐക്യമുണ്ടെന്ന സത്യം പറയാതിരിക്കാനാവില്ല ...!!

ഹനുമാനും സുലൈമാനും 
ഹൈന്ദവ മിതോളജിയിലെ ഒരു ദൈവിക പരിവേഷമുള്ള കഥാപാത്രമാണ് ഹനുമാന്‍, ( ആഞ്ജനേയന്‍)) ])}) കാറ്റിന്റെ പുത്രന്‍, തീവ്ര രാമ ഭക്തനായ ഹനുമാന്‍ രാമായണത്തിലെ ഒരു പ്രധാന കഥാപാത്രം കൂടിയാണ്. സൂര്യന്‍ പഴമാണെന്ന് തെറ്റിധരിച്ചു സൂര്യന് നേരെ ചാടിയവനാണ് ഹനുമാന്‍, മറവി രോഗം കലശലായുള്ള ഹനുമാന്‍ ഒരിക്കല്‍ ലക്ഷ്മണന് ചികിത്സക്ക് മരുന്നിനായി ഹിമാലയത്തില്‍ പോവുകയും മരുന്നിന്റെ പേര് മറന്നത് കാരണം ഔഷധ സസ്യങ്ങലടങ്ങിയ മല തന്നെ പറിച്ചെടുത്തു പോന്നു. അത്രയേറെ കരുത്തനാണ് ഹനുമാന്‍, ജന്തുക്കലുമായും മനുഷ്യരുമായുമൊക്കെ ആശയ വിനിമയം നടത്താന്‍ കഴിവുള്ള ഹനുമാന്‍, രാമാ - രാവണ യുദ്ധത്തില്‍ പ്രാധാന്ന്യമര്‍ഹിക്കുന്ന പങ്കു വഹിച്ചിട്ടുണ്ട്‌, ഗതാഗത സൌകര്യമില്ലാതിരുന്ന ലങ്കയിലേക്ക് പറന്നു പോയി ലങ്ക നഗരം ചുട്ടു ചാമ്പലാക്കി, സീതയെ കണ്ടെത്തി അവരെ രക്ഷിക്കുന്നതിനു രാമനെ സഹായിച്ച ഹനുമാന്‍, ഹൈന്ദവ വിശ്വാസാചാരങ്ങള്‍ പ്രകാരം ശക്തിയുടെ പര്യായമായും ദൈവമായും ആരാധിക്കപ്പെടുന്നു.

ഇത്തരം കഥകള്‍ അന്യമത വിശ്വാസികള്‍ക്ക് വിശ്വസനീയമാണോ ..? പ്രത്യേകിച്ച് മുസ്ലിങ്ങള്‍ക്ക്‌ ..? ഇല്ല, അവരെ സംബന്ധിച്ച് ഇതെല്ലാം പരിഹാസ്യമായ കെട്ടുകഥകളാണ്, അവിശ്വസിക്കേണ്ട കുഫറുകളാണ് ..! പിന്‍പറ്റാനാവാത്ത ശിര്‍ക്കാണ്‌ ..!! എന്നാല്‍ ഈ സംഭവങ്ങളെല്ലാം തന്നെ ചെയ്തത് ഒരു സുലൈമാനും അത് തങ്ങളുടെ ഗ്രന്ഥത്തില്‍ പരാമര്ശിച്ചതും ആണെങ്കിലോ ..? തീര്‍ച്ചയായും അവര്‍ അന്ഗീകരിക്കും വിശ്വസിക്കും ..!! ഖുറാനില്‍ ഇത്തരത്തില്‍ വല്ല കഥാപാത്രവും ഉണ്ടോ ..? ഉണ്ട്, സുലൈമാന്‍ നബി, ബൈബിളില്‍ പറയുന്ന കിംഗ്‌ സോളമന്‍, ബൈബിളിലെ രാജാവ് മുസ്ലിങ്ങക്ക് പ്രവാചകനാണ്‌.., പക്ഷികളോടും മൃഗങ്ങളോടും കൃമി കീടങ്ങലോടും സംസാരിക്കാന്‍ കഴിവുള്ള ആളാണ്‌ സുലൈമാന്‍, പിശാചുകളും ജിന്നുകളും സുലൈമാന്റെ പരിചാരകരായിരുന്നു, ഇവര്‍ അടങ്ങിയ സേന വിഭാഗവും സുലൈമാനുണ്ടായിരുന്നു. ഒരിക്കല്‍ സുലൈമാന്റെ മോതിരം പിശാചു കട്ടെടുത്തു, ഭാര്യമാരെ സ്വന്തമാക്കി, ദിവസങ്ങളോളം നാട് ഭരിച്ചു, പിന്നീട് കടലില്‍ ചാടിയ പിശാചിന്റെ വിരലിലെ സുലൈമാന്റെ മോതിരം, ഒരു മീന്‍ വിഴുങ്ങി, മുക്കുവര്‍ പിടിച്ച രണ്ടു മീനുകള്‍ സുലൈമാന് കൊടുക്കുകയും അതില്‍ ഒരു മീന്‍ സുലൈമാന് വെട്ടി കീറിയപ്പോള്‍ അദ്ദേഹത്തിന് തന്റെ മോതിരം തിരിച്ചു കിട്ടുകയും ചെയ്തു ...! എത്ര വിശ്വസനീയം !! മാത്രമല്ല കാറ്റിനെ പോലും നിയന്ത്രിക്കാനും കാറ്റിനോട് സംസാരിക്കാനും കഴിവുള്ളവനായിരുന്നു സുലൈമാന്‍., സുലൈമാന്റെ മായാ വിലാസങ്ങള്‍ വേറെയും ഖുറാനില്‍ കാണാം. ഹനുമാന്‍ ചെയ്തത് വിശ്വസിക്കാത്തവര്‍ അതു സുലൈമാന്‍ ചെയ്‌താല്‍ വിശ്വസിക്കും ...!!! പാറ ഒട്ടകത്തിനു ജന്മം നല്കിയതും പ്രതിമ മൂക്രയിടുന്നതും ഇടി അല്ലാഹുവിനെ സ്തുതിക്കുന്നതും പര്‍വ്വതങ്ങള്‍ കീര്‍ത്തനം ചൊല്ലുന്നതും മുഹമ്മദു നിശാഗമനം നടത്തുന്നതും ആകാശത്തിലെ പറവകള്‍ കല്ലുകള്‍ ഉപയോഗിച്ച് യുദ്ധം ചെയ്യുന്നതുമെല്ലാം ഖുറാനില്‍ വ്യക്തമാക്കപ്പെടുന്നു . ജിന്ന്- ആണും പെണ്ണും, മുസ്ലിമും ജിന്നും അമുസ്ലിം ജിന്നും ഇഫ്‌ഫ്രീത്, മലക്ക്,ഹൂറികള്‍, തുടങ്ങിയ വിചിത്ര ജീവികള്‍ കൊണ്ടും സംബുഷ്ട്ടമാണ് ഖുറാന്‍..

എല്ലാ മതഗ്രന്ഥങ്ങളും കഥകള്‍ കൊണ്ട് നിറഞ്ഞതാണ്‌, കഥകളെ ഒരിക്കലും യുക്തിയുടെ മാനദണ്ഡം ഉപയോഗിച്ച് അളന്നു വിമര്‍ശിക്കുന്നത് ശരിയും യുക്തിയും അല്ല, അവയെല്ലാം കഥകളുടെ ഒരു സ്പിരിറ്റില്‍ ഉള്‍കൊണ്ടാല്‍ എല്ലാവര്ക്കും ( യുക്തിവാദികള്‍ക്ക് പോലും ) ആസ്വാദ്യകരമാണ്, പക്ഷെ വിശ്വാസികളെ സംബന്ധിച്ച് ഇവയൊന്നും കഥകളായി അന്ഗീകരിക്കില്ല. അവര്‍ക്കിതെല്ലാം പരമമായ സത്യം.!! എന്നാല്‍ ഇതിനു സമാനമായ മറ്റു മതക്കാരുടെ വിശ്വാസങ്ങളെല്ലാം കെട്ടുകഥകളും ...!!! അതുകൊണ്ട് തന്നെ ഇത്തരം വിമര്‍ശനങ്ങള്‍ക്കുവേണ്ടി യുക്തിവാദികള്‍ക്ക് സമയം കളയേണ്ടിയും വരുന്നു.
 

ന സ്ത്രീ സ്വാതന്ത്ര്യമര്‍ഹതി 
പിതാ രക്ഷതി കൌമാരേ,ഭര്തോ രക്ഷതി യൗവ്വനെ, പുത്രോ രക്ഷതി വാര്‍ദ്ധക്ക്യേ, ന സ്ത്രീ സ്വാതന്ത്ര മര്‍ഹതി ' ....ഹിന്ദുത്വവാദികളുടെ ഭരണഘടനാ ശില്‍പ്പിയായ മനുവേട്ടന്‍ പണ്ടെങ്ങോ തന്റെ "സ്മൃതി"യില്‍ സ്ത്രീകളുടെ സ്വാതന്ത്ര്യത്തിനു മൂക്ക് കയറിടാന്‍ പറഞ്ഞ വാക്ക്യങ്ങലാണിത് ..! മനുവേട്ടാ, മനുവേട്ടന് അഭിമാനിക്കാം പണ്ടെന്നോ താങ്കള്‍ പറഞ്ഞ ആപ്ത വാക്ക്യം ഈ സൈബര്‍ യുഗത്തിലും കാക്കി ട്രൌസര്‍ ശിഷ്യര്‍ ശിരസിലെറ്റി നടക്കുന്നു ..!!അങ്ങയുടെ ഈ യഥാര്‍ത്ഥ പിന്‍ഗാമികളെ കുറിച്ചോര്‍ത്തു താങ്കള്‍ക്കു അഭിമാനിക്കാം..! മാത്രമല്ല ഈ കാര്യത്തില്‍ താങ്കളുടെ ശിഷ്യര്‍ തനിച്ചല്ല, താങ്കള്‍ പറഞ്ഞതു തന്നെ മറ്റൊരു കിതാബിലൂടെ പറഞ്ഞ യഥാര്‍ത്ഥ പടച്ചോന്റെ യഥാര്‍ത്ഥ പിന്‍ഗാമികളും അവരുടെ നേതാവായ അപൂര്‍വ്വ സിദ്ധികളുള്ള കാര്‍ക്കൂന്തല്‍ മൊല്ലാക്കയും കൂട്ടിനുണ്ട് . നമുക്കൊരേ താളത്തിലും ഈണത്തിലും ദിക്കിറു പാടാം.

Sunday 6 January 2013

ഭഗവതിയുടെ ഇഷ്ട്ട വഴിപാടു  വെടിവഴിപാട് 
കേരളത്തിലെ അങ്ങോളമിങ്ങോളമുള്ള മിക്കവാറും ഭഗവതി ക്ഷേത്രങ്ങളില്‍ ( ഭഗവതി = സ്ത്രീ ദൈവം ) ഭവതി പ്രീതിക്കായി നടത്തപ്പെടുന്ന ഒരു വഴിപാടാണ് വെടിവഴിപാടു. ഭഗതിക്കു ഇഷ്ട്ടപെട്ട വഴിപാടെത്രേ വെടിവഴിപാടു. കര്‍ണ്ണപുടങ്ങള്‍ പൊട്ടുമാറുച്ചതിലുള്ള വഴിപാട് കേട്ടങ്കിലെ ബധിരകളായ ഭഗവതി സംതൃപ്തി അടഞ്ഞു അനുഗ്രഹിക്കുകയൊല്ലൂ. മാത്രമല്ല ഭഗവതിയെ പ്രീതിപ്പെടുത്താനുള്ള വെടിയുടെ വ്യത്യസ്ത കാറ്റഗറി തന്നെ നിലവിലുണ്ട് . കുടുംബ പ്രശ്ന പരിഹാരം, ബന്ധുജന പ്രശ്നം മാത്രമല്ല ചൈനക്കാര്‍ കണ്ടെത്തിയ വെടി മരുന്ന്, ഒരു ശത്രുസംഹാര വെടിയിലൂടെ വേണമങ്കില്‍ ചൈനക്ക് നേരെ തന്നെ ഉപയോഗപ്പെടുത്താം. വേറെ പരിഹാരമാര്‍ഗം തേടേണ്ട കാര്യമേ ഉദിക്കുന്നില്ല. മനുഷ്യ ജീവിതത്തിലെ സ്വാഭാവിക പ്രശ്നങ്ങളും "വിഘ്ന"ങ്ങളും കേവലം ഒരു തേങ്ങ ദൈവത്തിന്റെ പേരില്‍ എറിഞ്ഞുടച്ചു പരിഹരിക്കാമെന്നുള്ള മഹാ കണ്ടെത്തലിന്റെ ക്രെടിറ്റും ലോകത്ത് മറ്റുള്ളവര്‍ക്ക് അവകാശപ്പെടാന്‍ കഴിയില്ല. കണ്ടുപിടുത്തങ്ങളുടെ പട്ടികയിലേക്ക് കേരളത്തിന്റെ സംഭാവന ..!! ഒരാള്‍ക്ക്‌ പത്തു വീതം എറിഞ്ഞുടക്കാനുള്ള തേങ്ങയും അതുപോലെതന്നെ വെടി പൊട്ടിക്കാനുള്ള വെടിമരുന്നും നമ്മുടെ നാട്ടിലുണ്ടായിട്ടും ഇത്തരം മഹാ കണ്ടെത്തലിലൂടെ കേരളം നേരിടുന്ന പ്രശ്നങ്ങളും വിഘ്നങ്ങളും ഈ മഹാ കണ്ടെത്തല്‍ പിന്‍ഗാമികളായ ഭക്ത കൂപ മണ്ടൂകങ്ങള്‍ ഒന്ന് പരിഹരിച്ചെങ്കില്‍ ....!!
പണ്ഡിത മതം 
പുരോഹിതന്മാര്‍, മതപണ്ഡിതന്മാര്‍ ഇവരിലൂടെയാണ് എല്ലാ മതങ്ങളും വ്യാഖ്യാനിക്കപ്പെടുന്നത്, മതകാര്യങ്ങളില്‍ അഗാത പാണ്ടിത്യമുള്ളവരാണ് മതപണ്ഡിതന്മാര്‍., അതുകൊണ്ട് തന്നെ അവര്‍ പറയുന്നത് വിശ്വസിക്കാന്‍ വിശ്വാസികള്‍ ബാധ്യസ്ഥരാണ്. ഇതാ ചില പ്രഗല്‍ഭ പണ്ഡിതന്മാര്‍..
ദൈവമുണ്ടോ എന്ന ചോദ്യത്തിന്റെ ഉത്തരവും തെളിവും 
ദൈവങ്ങള്‍ ഒരുപാടുണ്ട്, ഏതു ദൈവമാണ് യഥാര്‍ത്ഥ ദൈവം ..? യഥാര്‍ത്ഥ ദൈവം തീര്‍ച്ചയായും തെളിയിക്കപ്പെട്ട ദൈവം തന്നെ, ഏതു ദൈവമാണ് തെളിയിക്കപ്പെട്ടത് ..?? തെളിയിക്കപ്പെട്ടത് ഞങ്ങളുടെ മാത്രം ദൈവം. എങ്ങനെയാണ് നിങ്ങളുടെ ദൈവം തെളിയിക്കപ്പെട്ടത് ..? ഞങ്ങളുടെ ദൈവം ഞങ്ങളുടെ ഗ്രന്ഥത്തിലൂടെ തെളിയിക്കപ്പെട്ട സത്യം, ഞങ്ങളുടെ ഗ്രന്ഥത്തില്‍ വ്യക്തമായി പറയുന്നു ഞങ്ങളുടെ ദൈവം സത്യമാണെന്ന്, നിങ്ങളുടെ ദൈവം കള്ള ദൈവം, നിങ്ങളുടെ തെളിവുകള്‍ നുണ ...!!!
മത രാഷ്ട്രീയ വിഷവിത്തുകള്‍ 
പൊളിറ്റിക്കല്‍ ഹിന്ദൂയിസത്തിന്റെയും പൊളിറ്റിക്കല്‍ ഇസ്ലാമിന്റെയും രണ്ടു വിഷവിത്തുകളാണ് വരുണ്‍ ഗാന്ധിയും അക്ബരുദ്ദീന്‍ ഒവൈസിയും. കഴിഞ്ഞ തന്റെ തെരഞ്ഞെടുപ്പു പ്രചരണത്തിനിടക്കാന് വരുണ്‍ ഗാന്ധിയുടെ അങ്ങേയറ്റം മതേതര വിരുദ്ധവും വര്‍ഗീയതയും നിറഞ്ഞ വാക്കുകള്‍ വിസര്‍ജിക്കപ്പെട്ടത്‌, "ഒരൊറ്റ മുസ്ലിമിന്റെ കൈകളും ഹിന്ദുവിന് നേരെ ഉയരാന്‍ പാടില്ലന്നും ഉയര്‍ന്നാല്‍ ആ കൈകള്‍ വെച്ചെക്കില്ലന്നും മുസ്ലിങ്ങലെല്ലാം പാകിസ്ഥാനിലേക്ക് പോകണമെന്നും" എന്നായിരുന്നു അത് , ആ ദരിദ്ര ഫക്കീറിന്റെ കൂടെയുള്ള "ഗാന്ധി" എന്ന വിശേഷണം മലിനമാക്കുന്ന ഇദ്ദേഹത്തെ വന്‍ ഭൂരിപക്ഷത്തിലാണ് പ്രജകള്‍ വിജയിപ്പിച്ചത്. ഹിന്ദൂയിസതിന്റെ സമര്‍ത്ഥമായ രാഷ്ട്രീയ പ്രയോഗവല്‍ക്കരണം വരുണിനെ തുണച്ചു. വര്‍ഷങ്ങള്‍ക്കു മുന്‍പേ മോഡി പിന്തുടരുന്നു വരുന്ന രീതിശാസ്ത്രം ഒരിക്കല്‍ കൂടി മതേതരത്വ ഇന്ത്യയില്‍ വിജയം കണ്ടു .

അക്ബരുദ്ദീന്‍ ഒവൈസി "ഓള്‍ ഇന്ത്യ മജിലിസ് ഈ ഇതിഹാദു അല്‍ മുസ്ലിമിന്‍"ന്റെ ( All India Majlis-e Ittihad al-Muslimin ) വക്താവും ഹൈദരാബാദില്‍ നിന്നുള്ള MLA യുമായ ഇദ്ദേഹത്തിനു ഹിന്ദുക്കളെ മുഴുവന്‍ നാമാവശേഷമാക്കുകയാണ് ലക്‌ഷ്യം...! ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥ കണ്ണടച്ചാല്‍ നിമിഷങ്ങള്‍ക്കകം അത് പൂര്‍ത്തികരിച്ച് തരാം എന്നാണു പുള്ളി പറയുന്നത്. തസ്ലീമാക്കെതിരെയും രുഷ്ദിക്കെതിരെയും സ്വന്തം മരണ വാറണ്ടുകള്‍, ഫത്‌വകള്‍) ) ഇറക്കിയിട്ടുള്ള മഹാനാണ് ഇദ്ദേഹം. ഇത്രയധികം വിഭാഗീയ ചിന്താഗതി വെച്ച് പുലര്‍ത്തുകയും അത് സമൂഹത്തിലേക്കു കടത്തിവിട്ടു ഭിന്നിപ്പുണ്ടാക്കി വര്‍ഗീയ താല്പര്യ സംസ്ഥാപനത്തിന് ശ്രമിക്കുകയും ചെയ്യുന്ന ഇത്തരം വിഷ ജന്തുക്കളെ മതേതര ഇന്ത്യ എങ്ങനെ, എന്തിനു ചുമക്കുന്നു ..? ഇന്ത്യന്‍ ഭരണഘടനയോടുള്ള എല്ലാ ബഹുമാനവും മനസ്സില്‍ സൂക്ഷിച്ചു കൊണ്ട് തന്നെ സംശയിച്ചു പോകുന്നു, ഏതു എരപ്പകള്‍ക്കും മതത്തിന്റെ മേലങ്കിയണിഞ്ഞു വന്നാല്‍ എന്ത് മാനവ വിരുദ്ധമായ തെമ്മാടിത്തരവും പറയാമെന്ന അവസ്ഥാ വിശേഷതെയാണോ ജനാതിപത്യ- മതേതരരാഷ്ട്ര വ്യവസ്ഥിതി കൊണ്ട് ഉദ്ദേശിക്കപെടുന്നത് !!? ഇവിടെ മതത്തിനാണോ, മതേതരത്തിനാണോ പ്രാമുഖ്യം ..?