Saturday, 30 March 2013

കൃഷ്ണപ്രിയ,ഖൈറുന്നീസ, പേരറിയാത്ത പിഞ്ചു പൈതൽ  
ഇന്ന് വെള്ളിയാഴ്ച, കൃഷ്ണപ്രിയയെ ഓര്‍ക്കുന്നുണ്ടോ....!? 
ഇതുപോലെ ഒരു വെള്ളിയാഴ്ചയാണ് മലപ്പുറം ജില്ലയിലെ മഞ്ചേരിക്കടുത്തുള്ള സ്ക്കൂള്‍ വിദ്യാര്‍ഥിനിയായ കൃഷ്ണപ്രിയ എന്ന പന്ത്രണ്ടു വയസുകാരി കൊച്ചു മിടുക്കിയെ അയല്‍വാസിയായ ഒരു നരാധമന്‍ ക്രൂരമായി ബലാല്‍സംഗം ചെയ്തു കൊന്നത്. അതു കഴിഞ്ഞ് അധികം വൈകാതെ മലപ്പുറം ജില്ലയിലെ തന്നെ കൊണ്ടോട്ടിയില്‍ ഖൈറുന്നീസ എന്ന ഇതേ വയസുള്ള ബാലികയും മദ്രസാ പഠനത്തിനായി പോകുമ്പോള്‍ ഇത്തരം ദുരന്തത്തിന് ഇരയായി. ഇന്നിതാ പേരുപോലും അറിയാത്ത ഒരു പിഞ്ചു പൈതലും കാമപേക്കൂത്തിന്റെ ദയനീയ സാക്ഷ്യപത്രമായി മുന്നില്‍ നില്‍ക്കുന്നു. മുഴുവന്‍ പുരുഷ വര്‍ഗത്തേയും ലജ്ജിപ്പിക്കുന്ന ജീവിക്കുന്ന രക്തസാക്ഷിയായി. തനിക്കെന്താണ് സംഭവിച്ചെതെന്നും അതിന് കാരണക്കാരന്‍ ആരാണെന്നും ഒന്നും അവള്‍ക്കറിയില്ല. നാളെ അവള്‍ തന്റെ നിഷ്‌കളങ്ക മുഖവുമായി ഈ വര്‍ഗത്തെ നോക്കി പുഞ്ചിരിക്കും. മനസുരുകുന്ന ആ പുഞ്ചിരി ഏറ്റുവാങ്ങുവാന്‍ കരുത്തുള്ളവര്‍ പുരുഷവര്‍ഗത്തില്‍ ആരുണ്ട്.......! ലജ്ജിക്കുന്നു എന്റെ വര്‍ഗമേ.... ഞാനും നിന്നിലൊരംഗമായിപ്പോയല്ലോ....!!

മതം ഒരു കൂട്ട ഭ്രാന്ത് 
മതഭ്രാന്തിനു കാല ദേശാന്തരങ്ങളില്ല, "പണ്ഡിത" പാമര വൈചാത്യങ്ങളില്ല. വിവേക ശൂന്യരായ , സ്വതന്ത്ര ചിന്താശേഷിയില്ലാത്ത ആരെയും ആ ഭ്രാന്തു പിടികൂടും. ഭ്രാന്തന്മാരുടെ എണ്ണ കൂടുതല്‍ വിവേകമതികളെ അളക്കാനുള്ള മാനദന്ധമായി എടുക്കരുത്....

Friday, 29 March 2013

ലോകാ സമസ്താ യന്ത്ര വൽക്രുതായ സുഖിനോ ഭവന്തു 
പ്രകൃതിപരവും യുദ്ധപരവുമായ പ്രതികൂല സാഹചര്യങ്ങൾ കൊണ്ട് ഏറെ ക്ലേശിക്കുന്ന ജപ്പാൻ എന്ന ദ്വീപു സമൂഹത്തെ, ലോകത്തിലെ തന്നെ വൻ സാമ്പത്തിക ശക്തിയാക്കുന്നതിൽ മുഖ്യ പങ്കു വഹിച്ച ഒരു ഘടകം, അവരുടെ സാങ്കേതിക വിദ്യയിലുള്ള പരിജ്ഞാനവും അത് വികസിപ്പിച്ചു മറ്റു രാഷ്ട്രങ്ങളിലേക്ക് കയറ്റുമതി ചെയ്തതും ആയിരുന്നു. ഇന്ത്യ അടക്കമുള്ള വികസ്വര- അവികസിത രാഷ്ട്രങ്ങളെല്ലാം തന്നെ ജപ്പാന്റെ യന്ത്ര സാമഗ്രികളുടെ ഉപഭോക്താക്കളാണ്. അതുകൊണ്ട് തന്നെ ഇന്നും ജപ്പാൻ ഒരു വൻ സാമ്പത്തിക ശക്തിയായി തുടരുന്നു.

ജപ്പാനെ പിന്തുടർന്ന് ഇന്ത്യയും വരും നാളുകളിൽ ഒരു സാമ്പത്തിക ശക്തിയായി പരിണമിക്കാൻ പോകുന്നു വന്നതാണ് വസ്തുത. ഇന്ത്യയുടെ ഈ മേഖലയിലെ മുന്നേറ്റത്തിനു ചുക്കാൻ പിടിക്കുന്നതാകട്ടെ നമ്മുടെ കൊച്ചു കേരളവും...! ഇപ്പോൾ തന്നെ ഗൾഫിലെക്കടക്കം ലോകത്തിന്റെ നാനാ ഭാഗങ്ങളിലേക്കും കേരളത്തിലെ ഒരൊറ്റ വ്യക്തിയുടെ ഫാക്റ്ററിയിൽ നിർമ്മിക്കുന്ന യന്ത്രങ്ങൾ വൻതോതിൽ കയറ്റുമതി ചെയ്യപ്പെടുന്നുണ്ട്. ഈ യന്ത്രങ്ങളാകട്ടെ ലോകത്ത് മറ്റൊരാൾക്കും നിർമ്മിതിയിൽ അനുകരിക്കാനാവാത്ത അതീവ ശക്തി വിശേഷങ്ങളുള്ളവയും ...!! വരും നാളുകളിൽ ഈ യന്ത്ര വില്പ്പന ഇനിയും വർദ്ധിക്കും എന്നാണു കണക്കു കൂട്ടപ്പെടുന്നത് . കേരളീയരായ ഒരോരുത്തർക്കും ഈ വിസ്മയകരമായ മുന്നേറ്റത്തിൽ അഭിമാനിക്കാം, "ലോകാ സമസ്താ യന്ത്രവൽക്രുതായ സുഖിനോ ഭവന്തു ..! മാഷാ ആറ്റുകാൽ രാധാകൃഷ്ണൻ"...!!

വാൽകഷ്ണം : ലോകത്തുള്ള സകലമാന ജനങ്ങളുടെയും പ്രശ്ന പരിഹാരം ഗണിച്ചു കാണുന്ന ടിയാൻ, സ്വന്തം മകളെ കാണാതായപ്പോൾ ഗണിച്ചു നോക്കാൻ ഏൽപ്പിച്ചത് കേരള പോലീസിനെ ...!!

ദൈവത്തിന്റെ അശ്ലീല ദൃഷ്ട്ടാന്തങ്ങൾ 
മത്സ്യങ്ങളുടെയും മൃഗങ്ങളുടെയും പുറത്ത്, പച്ചക്കറിയിൽ, പഴങ്ങളിൽ, ആകാശത്ത്, വെള്ളത്തിൽ ഒക്കെ തന്റെ നാമവും ചിത്രങ്ങളും ഇഷ്ട്ട ചിഹ്നങ്ങളുമൊക്കെ അച്ചടിച്ചു കൊണ്ട് വിശ്വാസികൾക്ക് ദൃഷ്ട്ടാന്തം നല്കുന്ന ദൈവം തന്നെയാണ് പ്രകൃതിയിൽ ഇങ്ങനെ പച്ചയായി " അശ്ലീല " പ്രദർശനം നടത്തുന്നതും. എന്ത് ദൃഷ്ട്ടാന്തമാണാവോ ദൈവം ഈ അടയാളങ്ങളിലൂടെ വിശ്വാസികൾക്ക് നല്കുന്നത് ......!!?
മന്ദ ബുദ്ധികളുടെ ദൈവിക  ദൃഷ്ട്ടാന്തങ്ങൾ
ദൈവങ്ങൾ തങ്ങളുടെ അസ്ഥിത്വം തെളിയിക്കുന്നതിന് ദൃഷ്ട്ടാന്തങ്ങൾ നല്കുന്നു .....മത്സ്യങ്ങളുടെയും മൃഗങ്ങളുടെയും പുറത്തു, പച്ചക്കറിയിൽ, പഴങ്ങളിൽ, മാംസത്തിൽ ,ആകാശത്ത്,വെള്ളത്തിൽ, കോഴി തലയിൽ,മരത്തിൽ അങ്ങനെ അങ്ങനെ ....... 

ഇസ്ലാമിന്റെ ദൈവമാണ് തെളിവുകൾ നൽകുന്നതിൽ മുന്നിട്ടു നില്ക്കുന്നത്. പുള്ളി അറബിയിലാണ് സ്ഥിരം തെളിവ് നൽകുന്നത്. പുള്ളിക്ക് ആകെ അറിയുന്ന ഭാഷ അറബി മാത്രമാണ് എന്ന വിമര്ശനം പണ്ടേ നിലനില്ക്കുന്നുണ്ട്, അത് സ്ഥിരീകരിക്കുന്നതാണ് പുള്ളിയുടെ തെളിവുകളും...!! മറ്റു ദൈവങ്ങളും മോശമല്ലാതെ തെളിവ് നല്കുന്നു ,തന്റെ പുത്രന്റെ ചിത്രം തന്നെ വരച്ചു കാണിച്ചു കൊണ്ടാണ് ക്രൈസ്തവ ദൈവം ദൃഷ്ട്ടാന്തം നല്കുന്നത്.....!!

ഏതായാലും "ചിന്തിക്കുന്ന" മന്ദബുദ്ധികൾക്ക് ദൃഷ്ട്ടാന്തം ഉണ്ട് "ദൈവം ഒന്നല്ല, ഒന്നിലേറെ ഉണ്ടെന്ന് ...!!!

ഹൈന്ദവ കപട "ശാസ്ത്ര"ങ്ങൾ ശാസ്ത്രീയമായി  തെളിയിക്കുന്നവർക്ക് പാരിതോഷികം 
നിരീക്ഷണ പരീക്ഷണങ്ങള്‍ കൊണ്ട് തെളിയിക്കപ്പെട്ട തെളിയിക്കപ്പെടാവുന്ന ഭൌതിക സത്യങ്ങളെയാണ്‌ ശാസ്ത്രമായി പരിഗണിക്കപ്പെടുന്നത്. എന്നാല്‍ എന്ത് അസംബന്ധത്തിന്റെയും വാലായി 'ശാസ്ത്രം' എന്ന വാക്ക് കൂട്ടിച്ചേര്‍ത്തു തെറ്റിദ്ധരിപ്പിച്ചു ഉപജീവനത്തിനു ഉപയോഗിച്ചിരുന്ന ഭാരതീയ കുടില ബുദ്ധികളില്‍ വിരിഞ്ഞ ചില ശാസ്ത്രങ്ങളാണ് താഴെ ചിത്രത്തിലുള്ളത്. സത്യത്തിന്റെ ഒരു തരിമ്പു പോലും ഇല്ലാത്ത കപടശാസ്ത്രങ്ങള്‍ ...!!
തത്വമസിയും അഹം ബ്രഹ്മാസ്മിയും   
ഭാരതീയ തത്വചിന്തയിൽ നാത്സിക്യത്തിനുള്ള പങ്കു ചെറുതല്ല,ഷഡ് 
ദർശനങ്ങളിൽ ദൈവം (ബ്രാഹ്മം ) എന്ന ആശയത്തെ തന്നെ പ്രാചീന കാലം മുതൽ നിരാകരിക്കുന്ന,ചോദ്യം ചെയ്യുന്ന ചാർവാക ദർശനത്തിലാണ് ഭാരതീയ നാസ്തിക്യ ചിന്തയുടെ അടിവേര് കിടക്കുന്നത്. അതായത് ഒരു തത്വചിന്താ എന്ന നിലയിൽ മൂവായിരത്തിലധികം പഴമ അവകാശപെടാവുന്ന ഒന്നാണ് ഭാരതീയ നാൽസിക്യം. 

ബഹുഭൂരി പക്ഷം വരുന്ന ദർശനങ്ങളുടെ പിന്തുണ ഉണ്ടായിട്ടും തള്ളേണ്ടതിനെ കൊള്ളുകയും കൊള്ളേണ്ടതിനെ തള്ളുകയും ചെയ്ത പാരമ്പര്യമാണ് നമുക്കുള്ളത് ...! മറിച്ചായിരുന്നെങ്കിൽ ലോകത്തെ വിസ്മയിപ്പിക്കുന്ന ഏക നാസ്തിക രാഷ്ട്രമാകുമായിരുന്നു ഭാരതം.
എന്നാൽ ഇതിനു നേര് വിപരീതമായി ഇന്ന് നാട് അറിയപ്പെടുന്നത് മുപ്പത്തിമൂന്നു മുക്കോടി ദൈവങ്ങളുടെ പേരിലുള്ള വൈവിധ്യമാർന്ന അന്ധ വിശ്വാസങ്ങളുടെയും അനാചാരങ്ങളുടെയും പേരിലാണ്.

വിശ്വാസന്തിന്റെ പേരിൽ മോക്ഷത്തിനും ശാന്തിക്കും വേണ്ടി തീർഥാടനനം നടത്തിയും വഴിപാടുകൾ നേര്ന്നും ഒക്കെ അസംതൃപ്തിയോടെ അലയുന്ന ഈ ജനത അറിയുന്നില്ല തങ്ങളുടെ യഥാർത്ഥ തത്വചിന്തയിൽ ദൈവം ഒന്നുമല്ല എന്ന സത്യം.