Friday, 22 June 2012

മതചിഹ്ന്നങ്ങളും ഭിക്ഷാടനവും 
മതക്കാരുടെ സ്വന്തം മതം നോക്കിയുള്ള ദാനധര്‍മങ്ങള്‍ കഴിഞ്ഞ പോസ്റ്റില്‍ ചര്‍ച്ച ചെയ്തിരുന്നു, മതക്കാരുടെ ഇങ്ങനെയുള്ള വര്‍ഗീയ പക്ഷപാതിത്വം കൃത്യമായി മനസിലാക്കിയവരാണ് ഭിക്ഷക്കാരും, നോമ്പുകാലത്ത് മലപ്പുറം പോലുള്ള മുസ്ലിം ഭൂരിപക്ഷ മേഖലകളില്‍ കണ്ടു വരാറുള്ള പര്‍ദാധാരിണികള്‍, ശബരിമല സീസണില്‍ ഇറക്കുമതി ചെയ്യപ്പെടുന്ന അയ്യപ്പഭക്തരായ യാചകര്‍ എല്ലാം ഇതിനു ഉദാഹരണമാണ്,നോമ്പുകാലത്ത് കുറിയും വരച്ചു മലപ്പുറത്ത്‌ ഭിക്ഷ യാചിക്കുന്നതിനേക്കാള്‍ നല്ലത് അതില്ലാതെ യാചിക്കുന്നതാണെന്നും ശബരിമല പരിസരത്ത് പര്‍ദ്ദ ധരിച്ചു ഭിക്ഷ യാചിക്കുന്നതു യുക്തിയല്ല എന്നും മനസിലാക്കിയ ഭിക്ഷാടകരാണ് ഇവര്‍. ഇവിടെ മതക്കാരുടെ വര്‍ഗീയ സൈക്കോളജിയും വര്‍ഗീയ തിമിരവും ഇവര്‍ ശരിക്ക് പ്രയോജനപ്പെടുത്തുന്നു.....! .........വാല്‍കഷ്ണം : ഓടുന്ന നായക്ക് ഒരു മുഴം മുന്‍പില്‍ എറിയാന്‍ പഠിച്ചവന്‍ ഏതു മേഖലയിലാനെങ്കിലും വിജയം കാണും .


മനുഷ്യത്വം ഇല്ലാത്ത മതങ്ങള്‍ 
ഒരിക്കല്‍ മഞ്ചേരിയില്‍ നിന്നും എന്റെ നാട്ടിലേക്കുള്ള ഒരു ബസ് യാത്രയിലെ ഒരനുഭവം, ബസില്‍ ഒരു കൈ മാത്രമുള്ള ഒരാള്‍ കയറി എല്ലാവരോടും തന്റെ ഒറ്റകൈ നീട്ടി സഹായം ചോദിക്കുന്നു, പലരും ചില്ലറ തുട്ടുകള്‍ കൊടുക്കുന്നുണ്ട്, ഞാനും എന്റെ അരികിലെത്തിയപ്പോള്‍ എന്റെ സഹായം അയാളെ ഏല്‍പ്പിച്ചു, എന്റെ സൈഡിലുള്ള ആളുടെ അടുത്തേക്കും കൈ നീണ്ടു അയാള്‍ ഒന്നും കൊടുക്കുന്നില്ല എന്ന് കണ്ടപ്പോള്‍ ഭിക്ഷക്കാരന്‍ പിന്നോട്ട് നടന്നു. അപ്പോഴാണ്‌ എന്റെ സൈഡില്‍ ഇരുന്നിരുന്ന ഈ മാന്യന്റെ ചുമലില്‍ തോണ്ടിയുള്ള ചോദ്യം "നമ്മുടെ കൂട്ടരാണോ"...? ഞാനപ്പോഴാണ് അയാളെ ശ്രദ്ധിച്ചത് . ഒരു പ്രത്യേക മതരീതിയില്‍ വസ്ത്രധാരണം ചെയ്ത അയാള്‍ എന്നോട് ചോദിച്ചതിന്റെ അര്‍ഥം, ആ ഭിക്ഷക്കാരന്‍ "നമ്മുടെ മതത്തില്‍പെട്ട ആള്‍" ആണോ എന്നാണു, അതറിഞ്ഞിട്ടു വേണം അയാള്‍ക്ക്‌ ആ ഭിക്ഷകാരനെ സഹായിക്കാന്‍ അതിനാണ് ഈ മാന്യന്‍ ആ ഭിക്ഷക്കാരന്റെ മതം ചോദിച്ചറിയുന്നത്‌, (ഞാന്‍ ഇയാളുടെ മതത്തില്‍പെട്ട ആള്‍ ആണെന്ന് ഇയാള്‍ മുന്‍കൂട്ടി തീരുമാനിച്ചാണ് ഈ ചോദ്യം,) ..........! ഇങ്ങനെയൊക്കെയാണ് കാര്യങ്ങള്‍, പരസ്പ്പര സഹായത്തിനു പോലും മതക്കാര്‍ക്ക് സഹായിക്കപ്പെടുന്ന ആളുടെ മതമറിയണം! ഇതൊരു ഒറ്റപെട്ട സംഭവമല്ല എല്ലാ മതത്തിലും ഇത്തരം "മഹാന്മാരെ" കാണാം ..!! മാനുഷിക പരിഗണന വെച്ച് കൊണ്ട് മനുഷ്യന്‍ മനുഷ്യനോടു ചെയ്യേണ്ട പല നന്മക്കും മതങ്ങള്‍ വിഘാതാമാനെന്നതിന്റെ ഒരു ചെറിയ ഉദാഹരണം മാത്രമാണിത്.
ഒരു അപകടം നടന്നാല്‍ അല്ലങ്കില്‍ അഭിമാനകരമായ എന്തെങ്കിലും സംഭവം നടന്നാല്‍ അതിലെല്ലാം തങ്ങളുടെ മതക്കാരുടെ സാനിദ്ധ്യം പരിശോധിച്ച് ദുഖിക്കുകയും ആഹ്ലാദിക്കുകയും ചെയ്യുന്ന തരത്തില്‍ മതങ്ങള്‍ തരം താണിരിക്കുന്നു ....! മനുഷ്യത്വം ഇല്ലാത്ത മതങ്ങള്‍ !!
ശാസ്ത്രരീതിയും മതരീതിയും 
നാം ഇന്നനുഭവിക്കുന്ന എല്ലാ സുഖസൌകര്യങ്ങളും മറ്റു ശാസ്ത്ര നേട്ടങ്ങളും മനുഷ്യന്റെ സ്വതന്ത്ര ചിന്തയുടെ പ്രയത്ന ഫലമാണ്, ഒരു മതത്തിന്റെയും ദൈവത്തിന്റെയും സംഭാവനയല്ല, മാത്രമല്ല തങ്ങളുടെ ദൈവീകമെന്നു പറയുന്ന പഴഞ്ചന്‍ കിതാബുകളിലെ ശാസ്ത്രബോധമില്ലാത്ത മന്ധബുദ്ധി ദൈവങ്ങളുടെ ജല്പ്പനങ്ങല്‍ക്കെതിരായിരുന്നു മനുഷ്യന്റെ സ്വതന്ത്രചിന്ത.അതുകൊണ്ട് തന്നെ മതങ്ങള്‍ അത്തരം ചിന്തകരെയും ശാസ്ത്രഞ്ഞരെയും മതവിചാരണ നടത്തി കൊല്ലുകയാണ്‌ ചെയ്തിരുന്നത് എന്ന് ചരിത്രം സാക്ഷ്യപെടുത്തുന്നു. 
ഞാനാണ് ഈ കാണുന്നതിന്റെയെല്ലാം സൃഷ്ടാവ്,എന്റെ അപാര കഴിവിനെ നിങ്ങള്‍ കാണുന്നില്ലേ ? ഞാന്‍ എത്ര മനോഹരമായിട്ടാണ് ഇതെല്ലാം സൃഷ്ടിച്ചിട്ടുള്ളത്...! എല്ലാവരും എന്നെ ആരാധിക്കൂ ഞാന്‍ എത്ര മഹാനാണ് എത്ര കഴിവുള്ളവനാണ്‌ എന്ന് നിങ്ങള്‍ ചിന്തിക്കുന്നില്ലേ .....!... എന്നൊക്കെ തന്റെ കിതാബിലൂടെ വീമ്പു പറയുന്ന സ്വയം പൊക്കി ദൈവം തനിക്കു പിന്നില്‍ വാലാട്ടി നില്‍ക്കാനും തന്നെ സ്തുതിക്കാനുമാണ് മനുഷ്യനോടു പറയുന്നത്. തന്റെ അപാര കഴിനപ്പുരതെക്ക് മനുഷ്യന്റെ ചിന്ത കടക്കരുതെന്ന് ദൈവം അനുശാസിക്കുന്നു.........!!
 ഒരു യഥാര്‍ത്ഥ മത വിശ്വാസിയാകട്ടെ തന്റെ ചിന്താശേഷി കാലാകാലം ഈ വിവരമില്ലാത്ത പടു വിഡ്ഢിയായ ദൈവത്തിനു കാഴ്ചവെച്ചു അവനെ വാനോളം പുകഴ്ത്തി സ്തുതിച്ചു ആത്മ നിര്‍വൃതി കൊണ്ട് ജീവിക്കുകയും ചെയ്യുന്നു ...........!!!.

Sunday, 17 June 2012


പ്രപഞ്ച സൃഷ്ട്ടി 
ഒരു ഫുട്ബോള്‍ അല്ലങ്കില്‍ അത് പോലുള്ള മറ്റു വസ്തുക്കളെല്ലാം ഉണ്ടാക്കണമെങ്കില്‍ ഒരിക്കലും അതിനകത്ത് കയറിയിരുന്നു ഉണ്ടാക്കാനാവില്ല, ആ വസ്തുവിന് പുറത്തു നിന്ന് കൊണ്ടേ അത്തരം കര്‍മം നിര്‍വഹിക്കാനാവൂ , ദൈവം സൃഷ്ടിച്ചു എന്ന് പറയുന്ന പ്രപഞ്ചത്തിന്റെ ഘടനയും ഏകദേശം ഇതു പോലെതന്നെയാണ്, ഇത്തരത്തിലുള്ള ഒരു പ്രപഞ്ചതിനകത്ത്‌ നിന്നുകൊണ്ട് എങ്ങനെയാണ് ദൈവം ഈ പ്രപഞ്ചത്തെ സൃഷ്ടിച്ചത് ...!!??



വിശ്വാസി 
പാരമ്പര്യമായി തന്റെ മതം കൈമാറി വരുന്ന വിശ്വാസത്തിന്റെ പഴഞ്ചന്‍ ഭാണ്ടകെട്ടു ചുമലിലേറ്റിയാണ് ഓരോ വിശ്വാസിയും ജീവിത യാത്ര ചെയ്യുന്നത്.തന്റെ ഭാണ്ട കെട്ടഴിച്ചു ഇതിലെ പ്രാകൃത "സത്യങ്ങളെ" യുക്തിയുടെ വെളിച്ചത്തില്‍ പഠന വിധേയമാക്കാന്‍ വിശ്വാസികള്‍ ഒരിക്കലും തയ്യാറല്ല .....! മറിച്ച് തന്റെ വിശ്വാസ ജഡിലതകള്‍ക്ക് ശാസ്ത്രീയ മാനം സൃഷ്ടിചെടുക്കാനാണ് അവരിന്നു കിണഞ്ഞു ശ്രമിച്ചു കൊണ്ടിരിക്കുന്നത് ..!!


Monday, 11 June 2012

വിശ്വാസികളുടെ  ലോകം  
മതം ഒരു പാരമ്പര്യ രോഗം ! പാരമ്പര്യമായി പകര്‍ന്നു കിട്ടിയ ഈ രോഗം, ഒരു അനുഗ്രഹമായി കണ്ടും തന്റെ രോഗം മറ്റുള്ള എല്ലാ രോഗങ്ങലെക്കാലും വിഷിഷ്ട്ടമാനെന്നും ശ്രേഷ്ട്ടമാനെന്നും വിശ്വസിച്ചും വിശ്വസിപ്പിച്ചും, ആ പടുകുഴിയില്‍ "അഭിമാനത്തോടെ" ജീവിച്ചു വരുന്നവരാണ് എല്ലാ മത വിശ്വാസികളും ! ആ കുഴിക്കപ്പുറതെക്കുളള മറ്റൊരു ലോകത്തെ പറ്റി ചിന്തിക്കാന്‍ അവരുടെ വിശ്വാസ സംഹിതകള്‍ അവരെ അനുവദിക്കുന്നില്ല, അത് മത വിരുദ്ധമാണ്...!.മതനിഷേധമാണ് !!
മതവിശ്വാസികളുടെ  നിരിരീശ്വരവാദം 
മതങ്ങളും മതങ്ങള്‍ അവതരിപ്പിക്കുന്ന ദൈവങ്ങളും ഒരു സാമുഹിക വിപത്താണെന്നു കണ്ടുകൊണ്ടാണ് നിരീശ്വരവാദികള്‍ മതങ്ങളെയും ദൈവങ്ങളെയും എതിര്‍ത്ത് പോരുന്നത്,എന്നാല്‍ പലപ്പോഴും ചില ദൈവങ്ങലോടെങ്കിലും നിരീശ്വരവാദികള്‍ ചില വിട്ടു വീഴ്ചകള്‍ ചെയ്യാറുണ്ട്,ഉദാഹരണത്തിന് അമ്മയാണ് ദൈവം,പ്രകൃതിയാണ് ദൈവം,സത്യമാണ് ദൈവം,സ്നേഹമാണ് ദൈവം തുടങ്ങിയ ദൈവങ്ങലെയൊന്നും നിരീശ്വരവാദികള്‍ ശക്തിയുക്തം എതിര്‍ക്കാറില്ല, എന്നാല്‍ മതവിശ്വാസികള്‍ ദൈവങ്ങളെ എതിര്‍ക്കുന്ന കാര്യത്തില്‍ പലപ്പോഴും നിരീശ്വര വാദികളെ കവച്ചു വെക്കുന്നു എന്നുള്ളതാണ് വാസ്തവം , ഹൈന്ദവരുടെ മുപ്പതു കോടി ഈശ്വരന്മാരെയും അവതാരങ്ങളെയും ക്രൈസ്തവരുടെ ത്രിത്വ സങ്കല്‍പ്പത്തെയും ദൈവത്തിന്റെ മകനായ യേശുവിനെയും മുസ്ലിങ്ങള്‍ അന്ഗീകരിക്കില്ല,മുസ്ലിങ്ങളെ സംബന്ധിച്ച് ഈ ഈശ്വരന്മാരെ അന്ഗീകരിക്കുന്നത് ഏറ്റവും വലിയ "ശിര്‍ക്കാണ്‌", ഈ ഈശ്വരന്മാരും അവരെ ആരാധിക്കുന്നവരും നരകത്തിലെ ഇന്ധനമാണ്, അത് കൊണ്ട് തന്നെ ഈ ഈശ്വരന്മാരുടെ കാര്യത്തില്‍ അവര്‍ അങ്ങേയറ്റം നിരീശ്വര വാദികളാണ്. ഹൈന്ദവരെ സംബന്ധിച്ച് ഒട്ടകബലിയില്‍,അല്ലങ്കില്‍ ആട് ബലിയില്‍ സംതൃപ്തനാകുന്ന പടിഞ്ഞാറ് വശത്തേക്ക് തിരിഞ്ഞു നിന്ന് അഞ്ചു നേരം നമസ്ക്കരിക്കേണ്ട മുസ്ലിങ്ങളുടെ അല്ലാഹുവും ക്രൈസ്തവ പിതാവും- പുത്രനും- പരിശുദ്ധാത്മാവും സ്വീകാര്യമല്ല, ഈ ഈശ്വരന്മാരുടെ കാര്യത്തില്‍ അവര്‍ തികഞ്ഞ നിരീശ്വരവാദികളാണ് , ക്രൈസ്തവരെ സംബന്ധിച്ചും ഇത് തന്നെയാണ് അവസ്ഥ, ഇസ്ലാമിന്റെ അല്ലാഹുവും പ്രവാചകനും ഹൈന്ദവരുടെ ദൈവങ്ങളും അവരെ സംബന്ധിച്ച് കപടമാണ്, ഈ ദൈവങ്ങളുടെ കാര്യത്തില്‍ അവരും അങ്ങേയറ്റം നിരീശ്വരവാദികലാണ്.ഇങ്ങനെ അന്യന്റെ ഈശ്വരന്മാരെ എതിര്‍ക്കുന്ന കാര്യത്തില്‍ എല്ലാ മതവിശ്വാസികളും നിരീശ്വരവാദികളെക്കാള്‍ വലിയ നിരീശ്വരവാദികളാണ് എന്നുള്ളതാണ് സത്യം ....!!!
മതപഠനം 
ഹൈന്ദവ മാതാപിതാക്കള്‍ക്കുണ്ടാവുന്ന കുട്ടികള്‍ ഹിന്ദുവായും മുസ്ലിം മതവിശ്വാസികള്‍ക്കുണ്ടാകുന്ന കുഞ്ഞുങ്ങള്‍ മുസ്ലിമായും ക്രൈസ്തവ വിശ്വാസികളുടെത് അവരുടെ മത വിശ്വാസിയും വളരുന്നു ...ഒരു മതവുമില്ലാതെ ജനിക്കുന്ന കുഞ്ഞുങ്ങളെ മാതാപിതാക്കള്‍ തങ്ങളുടെ മതവിശ്വാസം എന്താണോ അത് അടിച്ചേല്‍പ്പിക്കുന്നു, അതിനു പുറമേ നിര്‍ബന്ധിതമായി മതപഠനവും കുത്തിവെക്കുന്നു . സ്വാഭാവികമായും ആ കുട്ടികള്‍ തങ്ങള്‍ക്കു പകര്‍ന്നു കിട്ടിയ മതം മാത്രം ശരിയെന്നും മറ്റുള്ളതെല്ലാം തെറ്റെന്നു വിശ്വസിക്കാനും മറ്റുള്ള മതക്കാര്‍ തെറ്റ് വിശ്വസിക്കുന്നവരും മണ്ടത്തരം പിന്തുടരുന്ന വെറും വിഡ്ഢികളും ആയി കരുതപ്പെടാനും ഇടയാക്കുന്നു . മതങ്ങള്‍ പരസ്പ്പരം നിലനില്‍ക്കുന്ന വിഭാഗീയതയുടെയും സ്പര്ധയുടെയും മുഖ്യ കാരണവും ഇത് തന്നെ, തങ്ങളില്‍ കുത്തിവെക്കപെടുന്ന വിശ്വാസം, പരമമായ സത്യമാണെന്നും അത് യാതൊരു വിധ തരത്തിലുള്ള വിചിന്തനത്തിനും വസ്തുനിഷ്ടട പഠനത്തിനും വിധേയമാക്കേണ്ടതില്ല എന്ന കാര്‍ക്കശ്യ നിലപാടുമാണ് മത വിശ്വാസികള്‍ പൊതുവേ പിന്തുടര്‍ന്ന് പോരുന്നത്. ഇതാണോ വിശ്വാസികള്‍ അവലംബിക്കേണ്ട യഥാര്‍ത്ഥ രീതി...? സ്വയം ചിന്താശേഷി വിനിയോഗിക്കാനാവുന്ന പ്രായത്തില്‍ തങ്ങള്‍ക്കു ഉത്തമമെന്നും വിശ്വാസനീയമെന്നും തോന്നുന്ന മതം തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം കുട്ടികള്‍ക്ക് നല്‍കുകയല്ലേ അവര്‍ ചെയ്യേണ്ടത് ..??
ദൈവരാജ്യം സ്വപ്നം കാണുന്നവര്‍  
ഈ സൈബര്‍ യുഗത്തിലും കണ്ണിനു കണ്ണ്, പല്ലിനു പല്ല് , എറിഞ്ഞു കൊല്ലുക,കട്ടവന്റെ കൈവെട്ടുക തുടങ്ങിയ ജാഹലീയ ഗോത്രാചാരങ്ങളുടെ പിന്തുടര്ച്ചക്ക് വേണ്ടിയാണോ ഇസ്ലാമിസ്റ്റുകള്‍ മുറവിളി കൂട്ടുന്നത്‌ ....? "ഹുക്കുമത്തെ ഇലാഹിയും" സ്വപ്നം കണ്ടു അത് നടപ്പാക്കാനായി അശ്രാന്തം പരിശ്രമിച്ചു തളര്‍ന്നു, ഇപ്പോള്‍ സ്ഥാപക നേതാവിനെയും തള്ളി പറഞ്ഞ,ജമാത് ഇസ്ലാമി,സിമി,സോളിടാരിറ്റി ,വെല്‍ഫെയര്‍ പാര്‍ടിക്കാരുടെ രാജ്യസങ്കല്‍പ്പത്തിലെ നീതിന്യായ വ്യവസ്ഥയും ഈ കാടന്‍ ദൈവിക നിയമങ്ങളൊക്കെ തന്നെയല്ലേ ....??
അധര്‍മ്മത്തിന്റെ  തേര് 
പരിത്രാനായ സാധൂനാം
വിനാശായ ച ദുഷ്കൃതം
ധര്‍മ സന്സ്ഥാപനരതായ 
സംഭവാമി യുഗേ യുഗേ ........(എപ്പോഴൊക്കെ അധര്‍മം ധര്മത്തെ വിജയിക്കുന്നുവോ അപ്പോഴൊക്കെ ധര്‍മ പുനസ്ഥാപനത്തിന് വേണ്ടി ഞാന്‍ അവതരിക്കും ) ഭഗവാന്‍ കൃഷ്ണന്‍ ഗീതയിലൂടെ വീമ്പു പറയുന്നതാണിത്........മഹാഭാരത യുദ്ധത്തിനിടയില്‍ തന്റെ പിതൃ തുല്ല്യരെയും പിതാമഹാന്മാരെയും ഗുരുജനങ്ങളെയും മറ്റു ബന്ധുജനങ്ങളെയും സഹോദരന്മാരെയും സുഹുര്തുക്കളെയും യുദ്ധം ചെയ്തു കൊല്ലാനാവാതെ നിര്‍വികാരനായി, ഭയചകിതനായി നിന്ന അര്‍ജുനന്‍ എന്ന പച്ച മനുഷ്യനോടു, അവരോടു യാതൊരു ദയയും കാട്ടാതെ, അവരെ നിര്‍ദാക്ഷിണ്യം ഏത് മാര്‍ഗത്തിലൂടെയും കൊല്ലാന്‍ ആഹ്വാനം ചെയ്യുന്ന ഒരു ദൈവത്തിന്റെ വാക്കുകളാണ് ഭഗവത്ഗീത, തന്റെ വിജയത്തിന് വേണ്ടിയുള്ള ദൈവത്തിന്റെ ചതിയുടെയും വഞ്ചനയുടെയും നെറികേടിന്റെയും വാക്കുകള്‍ ...ഒരു സാധാരണ മനുഷ്യന് തന്റെ ഗുരുജനങ്ങളോടും പിതൃതുല്ല്യരോടും തോന്നിയ നീതി-ധര്‍മ ബോധം പോലും പക്ഷെ ഈ ദൈവത്തിനു തോന്നിയില്ല ..!..ഇദ്ദേഹമാനെത്രേ നീതിയുടെയും ധര്മാതിന്റെയും പുനസ്ഥാപനത്തിന് വേണ്ടി ഇനിയും അവതരിക്കാന്‍ പോകുന്നത് .....!!! 


കൊലവെറി  ഗ്രന്ഥങ്ങള്‍ 
മനുഷ്യ ചരിത്രത്തില്‍ മനുഷ്യനെ പരസ്പ്പരം പോരടിപ്പിച്ചു കൊലപ്പെടുത്തിയ മഹാ ഗ്രന്ഥങ്ങലാണിവ..!!..ഈ ഗ്രന്ഥങ്ങള്‍ കാരണമാണ് ചരിത്രത്തില്‍ കോടിക്കണക്കിനു ജനങ്ങള്‍ക്ക്‌ തങ്ങളുടെ ജീവന്‍ നഷ്ട്ടമായത്, കൂട്ടകുരുതികളും കൊലപാതകങ്ങളും ഇപ്പോഴും ഈ ഗ്രന്ഥങ്ങള്‍ കാരണം നടന്നു കൊണ്ടിരിക്കുന്നു ....ഇനിയുമേറെ നടക്കാനിരിക്കുന്നു ........ ഇവയെത്രേ ദൈവിക ഗ്രന്ഥങ്ങള്‍ ....!!!

അല്ലാഹുവിന്റെ നീതി 
വിശ്വാസി പരക്കം പായുകയാണ്, ഒടുങ്ങാത്ത അസംതൃപ്തിയുടെ പരക്കംപാച്ചില്‍ , ദിവസവും അഞ്ചുനേരവും രണ്ടുനേരവും ദൈവത്തോട് നേരിട്ടും, അതിനു പുറമേ തങ്ങളുടെ പ്രാദേശിക ദൈവങ്ങളോടും ചാത്തന്മാരോടും, അതുപോലെ ഔലിയമാരുടെയും ,തങ്ങള്‍മാരുടെയും ഖബര്‍ഇടങ്ങളിലും എല്ലാം പ്രാര്തിച്ചും വഴിപാടു നേര്‍ന്നും ആത്മ സംതൃപ്തി നേടിയിരുന്ന വിശ്വാസി, ഇന്ന് പണം ചിലവഴിച്ചു ആരാധനക്കും പ്രാര്തനക്കുമായി ദൂരങ്ങള്‍ സഞ്ചരിക്കുന്നു. ശബരിമലയിലേക്ക്,പഴനിയിലേക്ക്,കാശിയിലേക്ക് ,അജ്മീരിലേക്ക്,ഏര്‍വാടിയിലേക്ക്, മക്കയിലേക്ക്, വേളംകണ്ണിയിലേക്ക് ,റോമിലേക്ക്, എന്നുവേണ്ട ഹിമാലയത്തിലേക്ക് വരെ വിശ്വാസി ദൈവത്തിനുള്ള തന്റെ അപേക്ഷയുമായി സഞ്ചരിക്കുന്നു. അവിടങ്ങളിലെല്ലാം നിന്നും,ഇരുന്നും കുനിഞ്ഞു നിന്നും മുട്ടുകുത്തി നിന്നും കിടന്നുരുണ്ടും ചാടിയും ഓടിയുമെല്ലാം തന്റെ ആഗ്രഹ സമര്‍പ്പണം നടത്തുന്നു .....!! സര്‍വചരാചരങ്ങളുടെയും സൃഷ്ട്ടാവായ സര്‍വവ്യാപിയായ, സര്‍വ ശക്തനായ ദൈവത്തോട് പ്രാര്‍ഥിക്കാനും ദൈവത്തെ ആരാധിച്ചു പ്രീതിപ്പെടുതാനുമായി ഇങ്ങനെ കിലോമീറ്റര് സഞ്ചരിച്ചു കഷ്ട്ടപെടുന്ന വിശ്വാസിയെ പേരിനെങ്കിലും ഏതെങ്കിലും ദൈവം ഇന്നേവരെ അനുഗ്രഹിച്ചിട്ടുണ്ടോ ......??
പ്രാര്‍ത്ഥന 
വിശ്വാസി പരക്കം പായുകയാണ്, ഒടുങ്ങാത്ത അസംതൃപ്തിയുടെ പരക്കംപാച്ചില്‍ , ദിവസവും അഞ്ചുനേരവും രണ്ടുനേരവും ദൈവത്തോട് നേരിട്ടും, അതിനു പുറമേ തങ്ങളുടെ പ്രാദേശിക ദൈവങ്ങളോടും ചാത്തന്മാരോടും, അതുപോലെ ഔലിയമാരുടെയും ,തങ്ങള്‍മാരുടെയും ഖബര്‍ഇടങ്ങളിലും എല്ലാം പ്രാര്തിച്ചും വഴിപാടു നേര്‍ന്നും ആത്മ സംതൃപ്തി നേടിയിരുന്ന വിശ്വാസി, ഇന്ന് പണം ചിലവഴിച്ചു ആരാധനക്കും പ്രാര്തനക്കുമായി ദൂരങ്ങള്‍ സഞ്ചരിക്കുന്നു. ശബരിമലയിലേക്ക്,പഴനിയിലേക്ക്,കാശിയിലേക്ക് ,അജ്മീരിലേക്ക്,ഏര്‍വാടിയിലേക്ക്, മക്കയിലേക്ക്, വേളംകണ്ണിയിലേക്ക് ,റോമിലേക്ക്, എന്നുവേണ്ട ഹിമാലയത്തിലേക്ക് വരെ വിശ്വാസി ദൈവത്തിനുള്ള തന്റെ അപേക്ഷയുമായി സഞ്ചരിക്കുന്നു. അവിടങ്ങളിലെല്ലാം നിന്നും,ഇരുന്നും കുനിഞ്ഞു നിന്നും മുട്ടുകുത്തി നിന്നും കിടന്നുരുണ്ടും ചാടിയും ഓടിയുമെല്ലാം തന്റെ ആഗ്രഹ സമര്‍പ്പണം നടത്തുന്നു .....!! സര്‍വചരാചരങ്ങളുടെയും സൃഷ്ട്ടാവായ സര്‍വവ്യാപിയായ, സര്‍വ ശക്തനായ ദൈവത്തോട് പ്രാര്‍ഥിക്കാനും ദൈവത്തെ ആരാധിച്ചു പ്രീതിപ്പെടുതാനുമായി ഇങ്ങനെ കിലോമീറ്റര് സഞ്ചരിച്ചു കഷ്ട്ടപെടുന്ന വിശ്വാസിയെ പേരിനെങ്കിലും ഏതെങ്കിലും ദൈവം ഇന്നേവരെ അനുഗ്രഹിച്ചിട്ടുണ്ടോ ......??
ദൈവം ബിരിയാണിയാക്കപ്പെടുമ്പോള്‍   
പശു ദൈവമാണ്, അത് കൊണ്ട് തന്നെ ഹൈന്ദവര്‍ക്ക് ഈ ദൈവത്തിന്റെ വിസര്‍ജ്യം പരിശുദ്ധവുമാണ് ...!! എന്നാല്‍ ഈ ദൈവമാണ് കേരളത്തില്‍ ഭക്ഷണത്തിനായി അറുക്കപ്പെടുന്ന ആടുമാടുകളില്‍ നല്ലൊരു പങ്ക്, ഇതിന്റെ ഉപയോക്താക്കളില്‍ ഈ പറഞ്ഞ പശുവിനെ ദൈവമായി കാണുന്നവര്‍ കുറവല്ല ....!! അങ്ങനെ പാവം ദൈവം ബിരിയാണിയായും ബീഫ്ഫ്രെയി ആയും കറിയായും ഭക്തരുടെ മേശപ്പുറത്തു എത്തുന്നു അവരത് "ഭക്തിയോടെ" ആമാശയതിലാക്കുകയും ചെയ്യുന്നു......അതാണ്‌ ഭക്തി ....!! ഈ അവസരത്തില്‍ മറ്റൊരു ദൈവം പറഞ്ഞത് ഓര്‍ത്തു പോകുന്നു ...."അവരും അവരുടെ ദൈവങ്ങളും നരകത്തിലെ ഇന്ധനമായി തീരും"
ദൈവത്തിന്റെ നീതി 
എല്ലാ മതങ്ങളും പുരുഷ കേന്ദ്രീകൃതമാണ്, ഈ പുരുഷ കേന്ദ്രീകൃത മതത്തിന്റെ സൃഷ്ടിയാണ് ദൈവം, തന്റെ അഭിരുചിക്കനുസരിച്ചാണ് പുരുഷന്‍ ദൈവങ്ങളെ സൃഷ്ടിച്ചത്, അത് കൊണ്ട് തന്നെയാണ് എല്ലാ ദൈവങ്ങള്‍ക്കും പുരുഷ സ്വഭാവവും പുരുഷ ശബ്ദവും. ഇങ്ങനെ പുരുഷന് വേണ്ടി നിലകൊള്ളുന്നവരും ,അവനു വേണ്ടി പക്ഷം പിടിക്കുന്നവനുമായ ദൈവങ്ങളെ സൃഷ്ടിച്ചു കൊണ്ട് മതാധിപത്യം സ്വയം കയ്യാളി, സ്ത്രീകളെ മുഴുവന്‍ തങ്ങളുടെ കാല്‍കീഴിലാക്കി പുരുഷന്‍ ഭരണനിര്‍വഹണം നടത്തി പോരുന്നു ......ഇതത്രേ ദൈവ നീതി !!
മതം വിളിക്കുന്നു 
ഒരു മതത്തിനു മറ്റൊരു മതതെക്കാള്‍ മേന്മയുണ്ടോ ...? ഉണ്ടെന്നാണ് ഓരോ മതങ്ങളും പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നത് , സംവാദങ്ങള്‍,മത പ്രഭാഷണങ്ങള്‍, പ്രസിദ്ധീകരണങ്ങള്‍, സ്വന്തം ചാനലുകള്‍, ഇന്റര്‍ നെറ്റ് , പത്ര-ദൃശ്യാ മാധ്യമങ്ങള്‍ തുടങ്ങി ജനങ്ങളുമായി ബന്ധപ്പെടുന്ന എല്ലാ സ്രോതസ്സുകളും ഇതിനു വേണ്ടി ഉപയോഗപ്പെടുത്തി കൊണ്ടിരിക്കുന്നു...!!സത്യത്തില്‍ ഓരോ മതങ്ങളും അന്യ മതക്കാരനെ ഇത്തരത്തില്‍ ക്ഷണിക്കുന്നത് തങ്ങളിരിക്കുന്ന പൊട്ട കിണറിലെക്കാണ്‌....! മാനവികതയുടെ വിശാല ലോകത്തെകുറിച്ച് പൊട്ട കിണറിലെ കൂമ മണ്ടൂകങ്ങള്‍ക്ക് അറിവില്ലല്ലോ .....
ദിവ്യ ഗര്‍ഭം 
ദിവ്യ ഗര്‍ഭം ....! മര്‍യം ജാരഗര്‍ഭം ധരിച്ചു...! ഇത് ഭര്‍ത്താവായ ജോസെഫിനെ ധരിപ്പിച്ചതാകട്ടെ, ദൈവമാണ് ഈ തിരു ഗര്‍ഭം നല്‍കിയത് എന്നാണു ...! ജോസെഫിനെ മാത്രമല്ല ജനിച്ച മകനെയും അനുയായികളെയും ഈ അവിഹിത ഗര്‍ഭത്തിന്റെ ഉത്തരവാദി ദൈവമാണെന്ന് വിശ്വസിപ്പിക്കാന്‍ മര്യമിനായി .....ഇന്ന് ഈ വിഡ്ഢിതരത്തിന് കോടികണക്കിനു വിശ്വാസികളുടെ പിന്തുനയാനുള്ളത്‌..മാത്രമല്ല ആഘോഷപൂര്‍വ്വം കൊണ്ടാടപ്പെടുകയും ചെയ്യുന്നു ...!
അടുത്ത വേദവുമായി വന്ന മുഹമ്മദിന്റെ ദൈവത്തിനും ഈ ദിവ്യ ഗര്‍ഭത്തില്‍ യാതൊരു സന്ദേഹം ഉണ്ടായില്ല എന്ന് മാത്രമല്ല അത് അല്ലാഹു നേരിട്ട് മര്യമിന് നല്‍കിയതാണെന്നു ഖുരനിലൂടെ ശരിവെക്കുകയും ചെയ്തു ....! "അല്ലാഹു, മര്യമിന്റെ യോനിയിലൂടെ ഊതി മര്യമിന് ഗര്‍ഭം നല്‍കി" എന്ന പ്രഖ്യാപനത്തിലൂടെ അല്ലാഹു എന്ന ദൈവം സ്വയം പരിഹാസ്യനും ആക്കപ്പെട്ടു എന്നതാണ്‌ വാസ്തവം ...!!!

അഹിന്ദുക്കള്‍ക്ക്‌   പ്രവേശനം ഇല്ല 
മനുഷ്യരെ മനുഷ്യരായി കാണുന്ന ഒരു മതമാണെത്രെ ഹൈന്ദവ മതം ..!! എന്നാല്‍ കേരളത്തിലെ മിക്ക അമ്പലങ്ങളിലും കാണുന്ന ഒരു ബോര്‍ഡാണ് "അഹിന്ദുക്കള്‍ക്ക്‌ പ്രവേശനം ഇല്ല" എന്നത്, അതായത് തങ്ങളുടെ ക്ഷേത്രമുറ്റത്ത്‌ മറ്റേതെങ്കിലും മതവിശ്വാസികള്‍ പ്രവേശിക്കുന്നത് ഹൈന്ദവപരമായി തെറ്റാണെത്രെ, ഇത് തങ്ങളുടെ വിഗ്രഹ ദൈവങ്ങള്‍ ഇഷ്ട്ടപെടുന്നില്ല അത് ക്ഷേത്രം ആശുദ്ദമാക്കും, പിന്നെ ഈ ക്ഷേത്രം ശുദ്ധിയാക്കെണ്ടതുണ്ട്, അതിനു ഉപയോഗിക്കുന്ന വിശുദ്ധിയേറിയ പുണ്യവസ്തുവാണ് ചാണകം ...! അതായത് കയറിയ ആ അഹിന്ദുവിനെക്കാള്‍ വിശുദ്ധമാന് ചാണകം !! ദിവസവും തങ്ങളുടെ ദൈവ സന്നിധിയില്‍ ദൈവ സ്തുതികളായി ഉറക്കെ വെക്കുന്ന പാട്ടുകളാവട്ടെ, ഈ പറയുന്ന പോലുള്ള അഹിന്ദുക്കള്‍ പാടിയതാനെങ്കിലും പക്ഷെ അതിനൊന്നും അശുദ്ധി കല്പ്പിക്കപെടുന്നില്ല .....പാദ സ്പര്‍ശനതിനാണ് അശുദ്ധി ! വല്ലാത്തൊരു മതം .....!!

മതം തെരഞ്ഞെടുക്കാം 
മതം തെരഞ്ഞെടുക്കാം ....!.വിവിധ വര്‍ണങ്ങളിലുള്ള മതങ്ങള്‍.....വ്യത്യസ്ത വര്‍ണങ്ങളാനെങ്കിലും എല്ലാം ഒരേ ഗുണവും വീര്യവുമുള്ള വിഷങ്ങള്‍ ......!!

പര്‍ദ്ദ 
സൗന്ദര്യം മൂടിവെക്കണോ.......???
ചാര്‍വാകന്‍ 
ആശയങ്ങളെ ആശയങ്ങള്‍ കൊണ്ട് നേരിടാന്‍ കഴിയാത്ത സാഹചര്യങ്ങളിലെല്ലാം മതം പ്രസ്തുത ആശയക്കാരനെ വകവരുതുകയാണ് ചെയ്യാറുള്ളത്,ചരിത്രത്തില്‍ ഇതിനൊരുപാട് തെളിവുകള്‍ ഉണ്ട്.ഭാരതത്തിലും ഇത്തരം നിഷ്ട്ടൂര പ്രവര്‍ത്തികള്‍ ബ്രാഹ്മണമതം നടത്തിയിട്ടുണ്ട്,ഇത്തരത്തില്‍ ബ്രഹ്മനമാതതിനാല്‍ രക്തസാക്ഷിയായ ഒരു സ്വതന്ത്രചിന്തകനും യുക്തിച്ചിന്തകനും ആയിരുന്നു ചാര്‍വാകന്‍,BC 2441 ഇല്‍ ഇന്തുകാന്തന്റെയും സഗ്മിനിയുടെയും പുത്രനായിട്ടാണ് ചാര്‍വാകന്‍ ജനിച്ചത്‌,ഇന്തുകാന്തന്റെയും പിതാമാഹന്റെയും ശിക്ഷണത്തില്‍ വേദങ്ങളും പുരാണങ്ങളും ഉപനിഷത്തുക്കളും ചാര്‍വാകന്‍ ഇരുപതു വയസിനുള്ളില്‍ തന്നെ ഹൃദ്യസ്ഥമാക്കി, പിന്നീട് തികഞ്ഞ ഭൌതിക വാദിയായ ചാര്‍വാകന്റെ ആശയങ്ങളെ നേരിടാന്‍ ബ്രാഹ്മണ മതം തെരഞ്ഞെടുത്ത വഴിയായിരുന്നു അദ്ദേഹത്തെ ജീവനോടെ ചുട്ടെരിക്കുക എന്നത്.ഒരു മതമായി തന്നെ വളര്‍ന്ന ചാര്‍വാകമത ആശയങ്ങളും അദ്ദേഹത്തോടൊപ്പം നശിപ്പിക്കപെട്ടു. ഇന്ന് ചാര്‍വാകനെ കുറിച്ചുള്ള അറിവുകള്‍ ശേഖരിക്കപെട്ടിട്ടുള്ളത് അദ്ദേഹത്തിന്റെ ശത്രുക്കളാല്‍ രചിക്കപെട്ട അറിവുകളില്‍ നിന്ന് തന്നെയാണ്. പിന്നീട് പല കാലഘട്ടങ്ങളിലും പല ചാര്‍വാകന്മാര്‍ ഉണ്ടായിട്ടുണ്ട്, രാമായണത്തിലും മനുസമൃതിയിലും മറ്റു പല ദര്‍ശങ്ങളിലും ചാര്‍വാക പരാമര്‍ശങ്ങള്‍ ഉണ്ട്. എങ്കിലും ചില സ്വതന്ത്ര പഠനങ്ങളും ചാര്‍വാക ദര്‍ശന ചരിത്രത്തെ കുറിച്ച് നടന്നിട്ടുണ്ട്.ദേവീ പ്രസാദ് ചതോപാദ്യായുടെ "ലോകായതം," ഡോ;രാധാകൃഷ്ണന്റെ "ദി ഹിസ്റ്ററി ഓഫ് ഇന്ത്യന്‍ ഫിലോസഫി", നെഹ്രുവിന്റെ "ഡിസ്കവര്‍ ഓഫ് ഇന്ത്യ" തുടങ്ങിയ പുസ്തകങ്ങളിലെല്ലാം ചാര്‍വാകനെ കുറിച്ച് പരാമര്‍ശിക്കുന്നു. എന്തിനായിരുന്നു ചാര്‍വാകനെ ചുട്ടെരിച്ചത് ...?? ഇതിനുത്തരം കിട്ടണമെങ്കില്‍ ചാര്‍വാക ദര്‍ശനങ്ങളിലെ ബാക്കിയായ ചില ആശയയങ്ങള്‍ പരിശോധനാ വിധേയമാക്കിയാല്‍ മതിയാകും ...... ......1..മൂന്നു വേദങ്ങളുടെ കര്‍ത്താക്കളും കോമാളികളും വന്ചകരും രാക്ഷസന്മാരും ആണ്. 2...അശ്വമേധ യന്ജത്തില്‍ രാജ്ഞിയെ കൊണ്ട് ആചരിപ്പിക്കുന്ന എല്ലാ അശ്ലീല കര്‍മങ്ങളും ഈ കോമാളികളുടെ കണ്ടു പിടുതമാണ്. 3....മരിച്ചവര്‍ക്ക് വേണ്ടിയുള്ള എല്ലാ ചടങ്ങുകളും നിഷ്ഫലമാണ് 4.....ഒരിക്കല്‍ ചാമ്പലായ ശരീരം പിന്നെയെങ്ങിനെ മടങ്ങിവരും. 5........സ്വര്‍ഗമെന്നോന്നില്ല മോക്ഷവും ഇല്ല പരലോകത്തില്‍ ഒരു ആത്മാവുമില്ല. 6......ചാതുര്‍ വര്‍ണ്ണ്യത്തില്‍ ഉള്‍പ്പെടുന്നവരുടെ പ്രവര്‍ത്തനങ്ങള്‍ യഥാര്‍ത്ഥത്തില്‍ ഒരു ഫലവും ഉണ്ടാക്കുന്നില്ല. 7.....മൂന്നു വേദങ്ങളും ത്രിശൂലവും ശരീരത്തില്‍ ഭസ്മം പൂശലും വിജ്ഞാന ശൂന്യരുടെയും പുരുഷത്വവിഹീനരുടെയും ജീവിത മാര്‍ഗമാണ്. 8 .....ബലി മൃഗം നേരിട്ട് സ്വര്‍ഗത്തില്‍ പോകുമെങ്കില്‍ എന്ത് കൊണ്ട് സ്വന്തം പിതാവിനെ ബലി നല്‍കുന്നില്ല. 9.....ശ്രാദ്ധ മൂട്ട് വഴി മരിച്ച ആളുകള്‍ക്ക് സംതൃപ്തി കിട്ടുമെങ്കില്‍ സഞ്ചാരത്തിനിറങ്ങുന്നവര്‍ക്ക് ഭക്ഷണം കൊടുതയക്കെണ്ടാതില്ല. 10.......ജീവന്‍ അവശേഷിക്കുന്ന കാലത്തോളം മനുഷ്യന്‍ സന്തോഷത്തോടെ കഴിയട്ടെ........ജനങ്ങള്‍ ഈ ആശയങ്ങളില്‍ ആകൃഷ്ട്ടരായി തങ്ങളുടെ മേധാവിത്ത്വവും ചൂഷണം ചെയ്യലും ചോദ്യം ചെയ്തു തുടങ്ങിയപ്പോഴാണ് ചാര്‍വാകനെ ബ്രാഹ്മണ മതം ജീവനോടെ ചുട്ടെരിച്ചത്

മത സഞ്ചാരം 
ആധുനിക ശാസ്ത്ര-സാങ്കേതിക സൌകര്യങ്ങളെല്ലാം പരമാവധി ചൂഷണം ചെയ്തു കൊണ്ടും ഉപയോഗപ്പെടുത്തി കൊണ്ടും മതാനുയായികള്‍ സമൂഹതോടപ്പം സഞ്ചരിക്കുന്നത് പക്ഷെ തങ്ങളുടെ പഴഞ്ചന്‍ മതതത്വ സംഹിതകളുടെ പുറത്താണ് .....! എന്നിട്ടവര്‍ ശാസ്ത്രത്തെ അങ്ങേയറ്റം പുച്ചിക്കുകയും ചെയ്യും ....!!

Sunday, 10 June 2012

യുക്തിവാദികളെ മതക്കാര്‍ക്കും വേണം 
ശബരിമലയിലെ ദിവ്യജ്യോതി പോലുള്ള കപട നാടകങ്ങള്‍ ഹിന്ദുമതത്തിലെ മറ്റു ദൈവങ്ങള്‍ നടത്തുന്ന ദിവ്യാത്ഭുതങ്ങള്‍ അന്ധവിശ്വാസങ്ങള്‍ മുതലായവ വെളിച്ചത് കൊണ്ട് വരാന്‍ യുക്തിവാദികള്‍ വേണം,......മുസ്ലിങ്ങളുടെ ജാഹ് ലിയ ഗോത്രാചാരങ്ങള്‍,മറ്റു അന്ധവിശ്വാസപരമായ വിഡ്ഢി തരങ്ങള്‍ എല്ലാം തുറന്നു കാട്ടാന്‍ യുക്തിവാദികള്‍ വേണം,.............സൃഷിടിവാദം, യേശുവിന്റെ അനുയായികളുടെ മറ്റു തട്ടിപ്പുകള്‍ മറനീക്കി കൊണ്ടുവരാനും യുക്തിവാദികള്‍ വേണം, ഇങ്ങനെ യുക്തിവാദികള്‍ സമൂഹത്തില്‍ വേണമെന്ന് എല്ലാ മതക്കാരും ആഗ്രഹിക്കുന്നു ...പക്ഷെ ഇതെല്ലാം ഓരോ മതക്കാരനും വേണമെന്ന് ആഗ്രഹിക്കുന്നത് സ്വന്തം മതങ്ങളുടെ കാര്യങ്ങളില്‍ ഇടപെടാനല്ല, മറിച്ചു മറ്റുള്ള മതങ്ങളുടെ കാര്യങ്ങളില്‍ ഇടപെട്ടു അവരെ തിരുത്താനും അവരെ വിമര്‍ശിക്കാനും ആണെന്നു മാത്രം!!!
മതമാറ്റം 
മതതീവ്രവാദവും മതമൌലികവാദവും മതമാത്സര്യവും വേരുറഞ്ഞ നമ്മുടെ സമൂഹത്തില്‍, തങ്ങളുടെ അനുയായികള്‍ മതം മാറുന്നതും മതം ഉപേക്ഷിക്കുന്നതും ഇന്ന് മതങ്ങളെ സംബന്ധിച്ച് അത്ര ശുഭകരമായ ഒരു പ്രവര്‍ത്തിയല്ല.എല്ലാ മതങ്ങളും ഇന്ന് മതമാറ്റത്തെ ഭയക്കുന്നു.തങ്ങളുടെ മതത്തിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്യുകയും തിരിച്ചുള്ള കൊഴിഞ്ഞു പോക്കിനെ എന്ത് വില കൊടുത്തും എതിര്‍ക്കുക എന്നതുമാണ്‌ ഇന്ന് മതങ്ങള്‍ സ്വീകരിക്കുന്ന പൊതു നയം. ഇസ്ലാമിന്റെ വ്യാപനകാലത്ത് കേരളത്തിലെത്തിയ ഇസ്ലാമിക പ്രബോധകര്‍ക്ക്‌ എല്ലാ സൌകര്യങ്ങളും ഒരുക്കി സഹകരിച്ച ഹൈന്ദവ മതവും ആതുര ശുശ്രൂഷ സേവനതിലൂടെയും മറ്റു മിഷനറി പ്രവര്തനതിലൂടെയും ആളുകളെ ചാക്കിലാക്കിയിരുന്ന ക്രൈസ്തവ മതവും കൊഴിഞ്ഞു പോക്കിനെ ഭയക്കുന്നു.ആധുനിക മതമെന്ന് അവകാശപ്പെടുന്ന ഇസ്ലാമാണ് മതമാറ്റത്തില്‍ ഏറ്റവും കൂടുതാല്‍ അസ്വസ്ഥമാകുന്ന മറ്റൊരു മതം. മുര്‍ത്തതിനെ കൊല്ലുക എന്നതാണ് ഇസ്ലാമിക നയം. ഇങ്ങനെയൊക്കെ മതങ്ങള്‍ തങ്ങളുടെ അനുയായികളെ തടയണ കെട്ടി സംരക്ഷിക്കാന്‍ ശ്രമിക്കുമ്പോഴും ചിലര്‍ ഈ തടയണയും ചാടി കടന്നു അപ്പുറത്ത് എത്തുന്നു, ഇതാവട്ടെ ഇയാളെ സ്വീകരിക്കുന്ന മതം ആഘോഷമാക്കുകയും ചെയ്യുന്നു,വന്നവന്‍ മന്ദ ബുദ്ധിയാണെങ്കിലും പൊട്ടനാണെങ്കിലും ശരി ആഘോഷങ്ങള്‍ക്ക് മാറ്റ്കുറയില്ല..........നില്‍ക്കുന്ന തൊഴുത്തില്‍ നിന്നും മറ്റൊരു തൊഴുത്തിലേക്ക്‌ മാറുന്നതിനു തുല്യമാണ് മതമാറ്റം....
ദൈവം തനിച്ചല്ല 
ഈ പ്രപഞ്ചം മുഴുവന്‍ സൃഷ്ടിച്ചു പരിപാലിക്കുന്നത് തങ്ങളുടെ സര്‍വശക്തനും ഏകാനുമായ ദൈവമാനെന്നാണ് മതക്കാര്‍ ദൈവ മാഹാത്മ്യത്തെ പ്രകീര്‍ത്തിച്ചു കൊണ്ട് പറയാറുള്ളത്.അതുകൊണ്ട് തന്നെ ഈ ദൈവത്തില്‍ വിശ്വസിച്ചു അവനെ ആരാധിക്കണമെന്നും മതം പറയുന്നു.ഒരു മത വിശ്വാസിയുടെ കടമയാണത്, ആരാധനക്കര്‍ഹന്‍ ഈ സൃഷ്ട്ടാവ് മാത്രം ...!! എന്നാല്‍ ഒരു സത്യസന്ധനായ മതവിശ്വാസി ഈ സൃഷ്ട്ടാവായ ഏകദൈവത്തില്‍ മാത്രം വിശ്വസിച്ചാല്‍ പോര എന്നതാണ് വാസ്തവം..! യക്ഷി,പ്രേതം,മലക്ക്,ജിന്ന്,ചെകുത്താന്‍ തുടങ്ങിയ ഒരു പാട് ശക്തികളെ കൂടി വിശ്വസിച്ചന്കിലെ അവന്റെ വിശ്വാസം പൂര്‍ണമാകൂ ......
മാംസ  ഭോജനവും കൂട്ട കശാപ്പും 
ഹൈന്ദവ മതത്തിലെ ഉന്നത കുലജാതരെന്നും ഈ മതത്തിലെ മതാനുഷ്ടാനങ്ങള്‍ക്ക് വിധിക്കപെട്ടവരെന്നും അവകാശപെട്ടുകൊണ്ട് മറ്റുള്ള കീഴ് ജാതികളെ ഒന്നടങ്കം ഭരിച്ചു കൊണ്ടിരുന്ന ബ്രാഹ്മണര്‍ ഇന്ന് സസ്യാഹാരികള്‍ ആയിട്ടാണ് പൊതുവേ അറിയപ്പെടുന്നത്, എന്നാല്‍ ഒരു കാലത്ത് ഈ ബ്രാഹ്മണര്‍ തന്നെ മാംസഭോജികളും മൃഗകശാപ്പു ചെയ്യുന്നവരും ആയിരുന്നെന്നാണ് ചരിത്രവും ഹൈന്ദവ പ്രമാണങ്ങളും നമ്മോടു പറയുന്നത്,വേദ കാലഘട്ടങ്ങളില്‍ നടത്തിയിരുന്ന ഏതാണ്ടെല്ലാ യന്ജങ്ങളിലും യാഗങ്ങളിലും കൂട്ട മൃഗബലി സര്‍വ സാധാരനമായിരുന്നുവെന്നു പുരാണങ്ങളും ഇതിഹാസങ്ങളും വ്യക്തമാക്കുന്നു,യന്ജങ്ങളില്‍ ബലിനല്കുന്ന മൃഗങ്ങള്‍ അഗ്നി നേരിട്ട് സ്വര്‍ഗത്തില്‍ എത്തിക്കുമെന്നാണ് ബ്രാഹ്മണര്‍ അക്കാലത്ത് പ്രചരിപ്പിച്ചിരുന്നത്,... യാഗത്തിന് വേണ്ടി ബ്രാഹ്മണര്‍ക്ക് ശാസ്ത്ര വിഹിതങ്ങലായ മൃഗങ്ങളെയും പക്ഷികളെയും കൊല്ലാവുന്നതാണ് (മനുസ്മൃതി 5:22)....യക്ഞ്ഞ നിര്‍വഹണത്തിന് വേണ്ടിയാണ് ബ്രഹ്മാവിനാല്‍ സ്വയം മൃഗങ്ങള്‍ സൃഷ്ടിക്കപ്പെട്ടത്.യന്ജമാകട്ടെ സര്‍വ ജഗതിന്റെയും മംഗളതിനായി ഭവിക്കുന്നു,അതിനാല്‍ യന്ജതിനു വേണ്ടിയുള്ള വധം വധമല്ല (മനുസ്മൃതി 5:39)...... യന്ജമൃഗങ്ങളെ പിന്നീട് ബ്രാഹ്മണര്‍ പങ്കിട്ടെടുത്തു ഭക്ഷിചിരുന്നതായി മനുസ്മൃതി വ്യക്തമാക്കുന്നു,അത് പോലെ വേദ കാലഘട്ടത്തിലെ ശ്രാദ്ധ കര്‍മത്തിന് ബ്രാഹ്മണരെ വിളിച്ചു വരുത്തി ഹൃദ്യമായ മാംസാഹാരം നല്‍കണമെന്ന് മനുസ്മൃതി വ്യക്തമാക്കുന്നു "ഹൃദയാനി ചൈമ മാംസാനി" (മനുസ്മൃതി 3;227) ബുദ്ധന്‍ പ്രചരിപ്പിച്ച അഹിംസാ വാദം പടര്‍ന്നു പന്തലിക്കുന്നത് വരെ, ദൈവമായി ആരാധിക്കുന്ന പശുവിനെപോലും യഥേഷ്ട്ടം കൊന്നു തിന്നിരുന്നവരാണ് ഇന്ന് സസ്യാഹാരികളായി സമൂഹത്തില്‍ വലിയ ശ്രേഷ്ടത നടിക്കുന്നത് ...!!
തെറ്റുകള്‍ ആവര്‍ത്തിക്കുന്ന ദൈവം 
ദൈവം..! സൃഷ്ടിയും സ്ഥിതിയും സംഹാരവുമെല്ലാം ഉപമകളില്ലാത്ത ഈ ശക്തില്‍ നിക്ഷിപ്തമാണ്. സര്‍വ ശക്തനായ, പരാശ്രയം വേണ്ടാത്തവനായ ഈ ശക്തിയാണ് പ്രപഞ്ചത്തിലെ ഏക സൃഷ്ട്ടാവ്, ഭൂമിയിലെ ഒരു അണു ജനിപ്പിക്കുന്നതും ഒരു കുഞ്ഞു പുല്‍കൊടി കാറ്റില്‍ ചലിക്കുന്നത് നിശ്ചയിക്കുന്നത് പോലും ഈ ശക്തിയാണ് ..!! പ്രപഞ്ചത്തിലെ ഇത്രമാത്രം സൃഷ്ടി നടത്തിയിട്ടും ഇന്നേവരെ ദൈവത്തിനു ഒരൊറ്റ സൃഷ്ടിയെ പോലും പരിപൂര്‍ണനായി സൃഷ്ട്ടിക്കാനായിട്ടില്ല എന്നതാണ് വാസ്തവം..!മനുഷ്യന്റെ കാര്യം തന്നെയെടുക്കാം എത്ര എത്ര അംഗ വൈകല്ല്യ ജന്മങ്ങളാണ് ഈ ദൈവം സൃഷ്ടിച്ചു കൊണ്ടിരിക്കുന്നത് ...സര്‍വശക്തന് എങ്ങനെയാണ് മനുഷ്യനെ പോലെ തെറ്റുകളും പിഴവുകളും പറ്റുക ..? ദൈവം എന്തിനാണീ ക്രൂരത തിരുത്താതെ തുടര്‍ന്ന് കൊണ്ടേയിരിക്കുന്നത് .!! തന്റെ സൃഷ്ടിപ്പില്‍ അപാകതകള്‍ കാണാനാവില്ല എന്ന് വീമ്പു പറയുന്ന ദൈവം കളവല്ലേ പറയുന്നതും ചെയ്യുന്നതും....??
തൊട്ടുകൂടായ്മക്ക് ഇന്നും പവിത്രത 
മനുഷ്യന്‍ പരസ്പ്പരം അഭിവാദ്യം ചെയ്യാനും തങ്ങളുടെ സ്നേഹോഷ്മളത പങ്കു വെക്കാനും അവലംബ്ബിക്കുന്ന രീതിയാണ് പരസ്പ്പരം ഹസ്തദാനം ചെയ്യുക എന്നത്, മുസ്ലിങ്ങളെ സംബന്ധിച്ചും ഇതൊരു മതാചാരം ആണ്. ഇത്തരം ഒരു ആചാരം ഹൈന്ദവരെ സംബന്ധിച്ച് ഒരു അറുപതോ എഴുപതോ വര്ഷം മുന്‍പ് ചിന്തിക്കാനേ കഴിയുമായിരുന്നില്ല കാരണം അത്തരത്തിലായിരുന്നു ഹൈന്ദവ സമൂഹത്തിലെ ജാതീയമായ ഉച്ചനീചത്വതാലുള്ള ഭിന്നത ...! ഇന്ന് കേരളം ഇത്തരം കാര്യങ്ങളിലെല്ലാം ഒരു പാട് മാറ്റങ്ങള്‍ക്കു വിധേയമായിട്ടുണ്ടെങ്കിലും ജാതീയമായ ഈ തൊട്ടുകൂടായ്മ അന്യ സംസ്ഥാനങ്ങളിലെ ഹൈന്ദവ സമൂഹത്തിനകത്തു ഇന്നും നിലനില്‍ക്കുന്നുടെന്നതാണ് വാസ്തവം ..!! കേരളത്തില്‍ നിലനില്‍ക്കുന്ന തൊട്ടുകൂടായ്മയുടെ മറ്റൊരു രീതിയാണ് ഹൈന്ദവ ക്ഷേത്രങ്ങളിലെ പൂജാരിമാര്‍ ഭക്തര്‍ക്ക്‌ പ്രസാദം നല്‍കുമ്പോള്‍ സ്വീകരിക്കുന്ന രീതി, ഭക്തന്റെ കയ്യില്‍ തൊട്ടാല്‍ ആശുദ്ധിയാകും എന്നതാണ് ഇപ്പോഴും ഹൈന്ദവ സങ്കല്പം ....!!! തൊട്ടു കൂടായ്മയെ മറ്റൊരു രീതിയില്‍ പവിത്രവല്‍ക്കരിക്കുന്നു ....
മൃഗദൈവങ്ങളും മൃഗബലിയും 
ദൈവങ്ങളുടെ ബഹുത്വം അംഗീകരിച്ചു അതില്‍ അഭിമാനം കൊള്ളുന്നവരാണ് ഹൈന്ദവര്‍, ഭൂമിയിലെ സര്‍വ ചരാചരങ്ങളിലും ഈശ്വര ചൈതന്യം കണ്ടു അതിലൂടെ പ്രകൃതിയെ തന്നെയാണ് ഈ ഈശ്വര ബഹുത്വതിലൂടെ തങ്ങള്‍ ആരാധിക്കുന്നത് എന്നൊക്കെയാണ് വാദം, അതുകൊണ്ട് തന്നെ മറ്റു ദൈവങ്ങലോടപ്പം മൃഗദൈവങ്ങളും മൃഗവും മനുഷ്യനും ചേര്‍ന്ന നരസിംഹ മൂര്‍ത്തി,ഗണപതി,ഹനുമാന്‍ തുടങ്ങിയവയും ഹൈന്ദവ വിശ്വാസത്തിന്റെ ഭാഗമാണ്,എന്നാല്‍ ഇത്തരത്തില്‍ തങ്ങളുടെ പ്രകൃതി സ്നേഹം പ്രകടിപ്പിക്കുമ്പോള്‍ തന്നെയാണ് ഹൈന്ദവര്‍ തങ്ങളുടെ മറ്റു ദൈവ പ്രീതിക്കായി മൃഗങ്ങളെ നിര്‍ദാക്ഷിണ്യം കുരുതി കൊടുക്കുന്നതും .....മനുഷ്യരെയും , ആട് ,പശു,കോഴി,,കുതിര തുടങ്ങിയ മൃഗങ്ങളും പക്ഷികളുമെല്ലാം ഹൈന്ദവര്‍ ബലിക്കും യാഗതിനും വേണ്ടി യഥേഷ്ട്ടം കൊന്നിരുന്നുവെന്നു പുരാണങ്ങളും വേദങ്ങളും ഇതിഹാസങ്ങളും വ്യക്തമാക്കുന്നു .........ബലി നിയമം മൂലം നിരോധിച്ചിട്ടുണ്ടെങ്കിലും ഇന്നും പല അമ്പലങ്ങളിലും മൃഗബലി നടക്കുന്നുടെന്നാണ് വാസ്തവം ...!!!
മരിച്ചവര്‍ക്കും ഭക്ഷണം 
ആത്മാവുണ്ടോ...?? ഉണ്ടെങ്കില്‍ തന്നെ മരിച്ചു പോയവരുടെ ആത്മാക്കള്‍ ഭക്ഷണം കഴിക്കുമോ ...!! ഹൈന്ദവരുടെ വിശ്വാസമനുസരിച്ച് ആത്മാവ് ഉണ്ട്, ആത്മാവ് ഭക്ഷണവും കഴിക്കും ...ഹൈന്ദവര്‍ തങ്ങളുടെ വിശേഷ ദിവസങ്ങളില്‍ തങ്ങളുടെ മരണമടഞ്ഞ പൂര്‍വ്വികര്‍ക്ക് (കാരണവന്മാര്‍ക്ക് ) ഭക്ഷണം നല്‍കുന്നു,(മദ്യവും ചിക്കനും ഇതില്‍ ഉള്‍പ്പെടും.) വിശേഷ ദിവസങ്ങളില്‍ ആദ്യം തന്നെ ഈ കാരനവന്മാര്‍ക്കുള്ള ഭക്ഷണം മാറ്റി വെച്ചിട്ടാണ് മറ്റുള്ള പരിപാടികള്‍ ആരംഭിക്കുന്നത് ...... വിശേഷ ദിവസങ്ങളില്‍ മാത്രമേ ആത്മാക്കള്‍ക്ക് ഭക്ഷണമുള്ളൂ, ബാക്കിയുള്ള ദിവസങ്ങളില്‍ ഈ ആത്മാക്കള്‍ പട്ടിണി കിടക്കുകയാണെന്ന് തോന്നുന്നു......പാവം ആത്മാക്കള്‍.... !!!
മൃഗങ്ങള്‍ക്കും മതം 
ആനകളിമുണ്ടോ ഹിന്ദുക്കളും മുസ്ലിങ്ങളും .!!!പണ്ടൊരു അമ്പലത്തില്‍ എഴുന്നള്ളിപ്പിനു കൊണ്ട് വന്ന ആനയുടെ പേര് അക്ബര്‍ എന്നായത് കൊണ്ട് ആനയെ എഴുന്നള്ളിപ്പില്‍ നിന്നും ഒഴിവാക്കുകയുണ്ടായി ...ആന എന്ന കാട്ടു മൃഗത്തിനെ പിടിച്ചു കൊണ്ട് വന്നു അതിനു ഹൈന്ദവ പേരിട്ടാല്‍ അത് ഹിന്ദുവാകുമോ...?? മൃഗങ്ങളെ പോലും മത വല്‍ക്കരിക്കുന്ന മതക്കാരെ ഓര്‍ത്തു പാവം മൃഗങ്ങള്‍ പോലും ലജ്ജിക്കുന്നുണ്ടാകും !!!