Friday 29 March 2013

തത്വമസിയും അഹം ബ്രഹ്മാസ്മിയും   
ഭാരതീയ തത്വചിന്തയിൽ നാത്സിക്യത്തിനുള്ള പങ്കു ചെറുതല്ല,ഷഡ് 
ദർശനങ്ങളിൽ ദൈവം (ബ്രാഹ്മം ) എന്ന ആശയത്തെ തന്നെ പ്രാചീന കാലം മുതൽ നിരാകരിക്കുന്ന,ചോദ്യം ചെയ്യുന്ന ചാർവാക ദർശനത്തിലാണ് ഭാരതീയ നാസ്തിക്യ ചിന്തയുടെ അടിവേര് കിടക്കുന്നത്. അതായത് ഒരു തത്വചിന്താ എന്ന നിലയിൽ മൂവായിരത്തിലധികം പഴമ അവകാശപെടാവുന്ന ഒന്നാണ് ഭാരതീയ നാൽസിക്യം. 

ബഹുഭൂരി പക്ഷം വരുന്ന ദർശനങ്ങളുടെ പിന്തുണ ഉണ്ടായിട്ടും തള്ളേണ്ടതിനെ കൊള്ളുകയും കൊള്ളേണ്ടതിനെ തള്ളുകയും ചെയ്ത പാരമ്പര്യമാണ് നമുക്കുള്ളത് ...! മറിച്ചായിരുന്നെങ്കിൽ ലോകത്തെ വിസ്മയിപ്പിക്കുന്ന ഏക നാസ്തിക രാഷ്ട്രമാകുമായിരുന്നു ഭാരതം.
എന്നാൽ ഇതിനു നേര് വിപരീതമായി ഇന്ന് നാട് അറിയപ്പെടുന്നത് മുപ്പത്തിമൂന്നു മുക്കോടി ദൈവങ്ങളുടെ പേരിലുള്ള വൈവിധ്യമാർന്ന അന്ധ വിശ്വാസങ്ങളുടെയും അനാചാരങ്ങളുടെയും പേരിലാണ്.

വിശ്വാസന്തിന്റെ പേരിൽ മോക്ഷത്തിനും ശാന്തിക്കും വേണ്ടി തീർഥാടനനം നടത്തിയും വഴിപാടുകൾ നേര്ന്നും ഒക്കെ അസംതൃപ്തിയോടെ അലയുന്ന ഈ ജനത അറിയുന്നില്ല തങ്ങളുടെ യഥാർത്ഥ തത്വചിന്തയിൽ ദൈവം ഒന്നുമല്ല എന്ന സത്യം.

1 comment:

  1. ഒന്നുമില്ല എന്നുപറയുവാന്‍ ആരെകൊണ്ടും സാധിക്കും എന്നാല്‍ ഉണ്ട് എന്ന് കാട്ടിക്കൊടുക്കുവാന്‍ ഒരല്പം പ്രയാസമാണ്,യുക്തിവാദികള്‍ എന്ന് സ്വയം പറഞ്ഞുനടക്കുന്ന ആളുകള്‍ എന്ത് ശാസ്ത്രീയതയുടെ അടിസ്ഥാനത്തിലാണ് ആരാധനകളും മറ്റും തെറ്റാണെന്ന് അവകാശപ്പെടുന്നത്,അവര്‍ക് കാണാന്‍ സാധിക്കുന്നില്ല അല്ലെങ്കില്‍ മനസ്സിലാക്കാന്‍ കഴിയുന്നില്ല എന്നതുകൊണ്ടോ ?ഈ ഭൂമിയും മറ്റ്‌ ഗ്രഹങ്ങളും ഗോളാകൃതിയാണെന്ന് ഭാരതത്തിലെ ആചാര്യന്മാര്‍ വളരെ മുന്‍പുതന്നെ പുരാണങ്ങളിലും മറ്റും രേഖപ്പെടുത്തിയിട്ടുണ്ട്,ആധുനിക സാങ്കേതികവിദ്യമൂലം കിട്ടിയിട്ടുള്ള ചിത്രങ്ങള്‍ കാരണം അത് ശരിയാണെന്ന് തെളിഞ്ഞിട്ടുമുണ്ട്,തന്മൂലം യുക്തിവാദികള്‍ എന്ന് സ്വയം വിശേഷിപ്പിച്ച് നടക്കുന്ന വിഡ്ഢികള്‍ അത് അന്ഗീകരിക്കുന്നുമുണ്ട്.ഒരു പക്ഷെ ഇത്തരം ചിത്രങ്ങള്‍ ലഭ്യമല്ലായിരുന്നുവെങ്കില്‍ ഇതും അന്ധവിശ്വാസത്തിന്റെ പട്ടികയില്‍ പെടുത്തുമായിരുന്നു,കാരണം അവര്‍ നോക്കുമ്പോള്‍ ഭൂമിയിങ്ങനെ വിശാലമായി പരന്നുകിടക്കുകയല്ലേ......സുഹൃത്തുക്കളെ എന്തിനെയും കണ്ണടച്ച് എതിര്‍കാതെ അറിയുവാന്‍ ശ്രമിക്കുക....

    ReplyDelete