Friday 29 March 2013

കാറി തുപ്പേണ്ട ദൈവങ്ങളും മത ചിഹ്ന്നങ്ങളും 
ലോകത്താകമാനം ലക്ഷകണക്കിനു വിശ്വാസികള്‍ പട്ടിണിയുടെയും പരിവട്ടതിന്റെയും നിലയില്ലാകയത്തിലേക്ക് മുങ്ങി താഴ്ന്നു കൊണ്ടിരിക്കുമ്പോള്‍, തങ്ങളുടെ ദൈവങ്ങളെ, മതചിഹ്നങ്ങളെ, ആരാധനാലയങ്ങളെ, കൊടിമരങ്ങളെ എല്ലാം മോടി പിടിപ്പിച്ചും ഉയരം കൂട്ടിയും സ്വര്‍ണ്ണം പൂശിയും ധൂര്‍ത്തടിക്കുകയാണ് മതനേതൃത്വവും പൌരോഹിത്യവും. 

മതം ധൂര്‍ത്തടിക്കുന്ന പണം മതി എത്രയോ ദാരിദ്ര്യങ്ങള്‍ക്ക് പരിഹാരമേകാന്‍, എന്നാല്‍ അതു മത ഡ്യൂട്ടിയല്ല, തങ്ങളുടെ വിശ്വാസങ്ങളെയും ദൈവങ്ങളെയും സംരക്ഷിക്കുക എന്നതുമാത്രമാണ് ആ ലിസ്റ്റിലെ പ്രഥമ കര്‍ത്തവ്യം. വിശ്വാസങ്ങളെയും ദൈവങ്ങളെയും സംരക്ഷിക്കാന്‍ വാളെടുക്കാനും മതം തയ്യാറാകും.

തങ്ങളുടെ ദൈവങ്ങളുടെയും മതചിഹ്നങ്ങളെയും നേര്‍ക്ക്‌ ഒന്ന് കാറിതുപ്പി പ്രതികരിക്കാന്‍ പോലും ചെയ്യാന്‍ പാടില്ലാത്ത വിധം മതം വിശ്വാസികളില്‍ കുത്തിവെക്കപെട്ടിരിക്കുകയും ചെയ്തിരിക്കുന്നു. എല്ലാം തങ്ങളുടെ "കരുണാമയനായ" ദൈവത്തിന്റെ വിധി എന്ന രീതിയില്‍., ആ ദൈവിക വിധിയെ പഴിക്കരുത്, ചോദ്യം ചെയ്യരുത്, അത്തരം ചിന്തകള്‍ തന്നെ ദൈവനിന്ദയാണ്. മരണാനന്തര ജീവിത സൌഖ്യത്തിനു കൂടുതല്‍ പ്രയാസമേകുന്നതുമാണ്.

No comments:

Post a Comment