Friday 29 March 2013

ദൈവത്തിന്റെ വാഹന നിർമ്മാണം   
ദൈവം വാഹന നിര്‍മാണം നടത്തുന്നുണ്ടോ ..!? നമ്മുടെ പൊതു നിരത്തുകളിലെ വാഹന നിരീക്ഷണം നടത്തിയാല്‍ ഇല്ലന്നു പറയാനാവില്ല. എത്രയോ വണ്ടികള്‍ ദൈവം "സമ്മാനി"ച്ച വകയില്‍ ഓടികൊണ്ടിരിക്കുന്നു, ശാസ്ത്രം ഇവിടെ വെറും നോക്കുകുത്തി . 

ശാസ്ത്രം അതിന്റെ സങ്കീര്‍ണ്ണവും സൂക്ഷ്മവുമായ നിരന്തര പരിഷ്ക്കരണ പ്രക്രിയയിലൂടെയാണ് നാം ഇന്നനുഭവിക്കുന സൌകര്യങ്ങളെല്ലാം രൂപപ്പെടുത്തിയിട്ടുള്ളത്.ശാസ്ത്രത്തിന്റെ ഈ നേട്ടങ്ങള്‍ക്കെല്ലാം നിദാനം, മനുഷ്യന്റെ ബുദ്ധി വൈദഗ്ദ്ധ്യം ഒന്നുമാത്രമാണ്. മറ്റു പ്രകൃത്യാതീത ഇടപെടലുകളൊന്നും ശാസ്ത്രത്തിനു ഇന്നുവരെ കൈപറ്റേണ്ടി വന്നിട്ടില്ല . അങ്ങനെ ഒരു സഹായവും ശാസ്ത്രത്തിനു ആവശ്യവുമില്ല. നാം ഇന്ന് ഉപയോഗിക്കുന്ന ഒരു മോട്ടോര്‍ ബൈക്ക് അല്ലങ്കില്‍ ഒരു കാര്‍, എല്ലാം പടി പടിയായിട്ടുള്ള ശാസ്ത്ര സംഭാവനയുടെ ഫലമാണ്.
ഇനിയും അവയെല്ലാം മനുഷ്യ പ്രയത്നാടിസ്ഥാനത്തില്‍ പരിഷ്ക്കരിച്ചു കൊണ്ടിരിക്കാം.

ശാസ്ത്രത്തിന്റെ ഈ സൌകര്യങ്ങളെല്ലാം ശാസ്ത്രത്തെ നിശിതമായി എതിര്‍ക്കുന്ന ശാസ്ത്രത്തിന്റെ ആജന്മ ശത്രുവായ മതവും മതവാദികളും ഉപയോഗപ്പെടുത്തുന്നുണ്ട്. അതില്‍ അവകാശം സ്ഥാപിക്കാന്‍ വരെ തങ്ങളുടെ ഗ്രന്ഥങ്ങള്‍ ദുര്‍ വ്യാഖ്യാനിച്ചു പലപ്പോഴും മതങ്ങള്‍ മത്സരിക്കാരുമുണ്ട്. മാത്രമല്ല ഇവയെല്ലാം ദൈവിക സംഭാവനയാണെന്ന് വരെ ഇത്തരക്കാര്‍ വ്യാഖ്യാനിക്കും. ശാസ്ത്ര സംഭാവനകളായ വാഹനങ്ങളുടെ പുറത്തെല്ലാം തങ്ങളുടെ മത ചിഹ്ന്നങ്ങളും ദൈവിക വാഴ്തലുകളും അത് തങ്ങളുടെ ദൈവത്തിന്റെ പാരിതോഷികമാണെന്ന് വരെ (gift of god), ഇത്തരക്കാര്‍ യാതൊരു ഉളുപ്പുമില്ലാതെ ആലേഖനം ചെയ്തു വെക്കുന്നു.

ശാസ്ത്രത്തെ എതിര്‍ക്കുകയും സൌകര്യ പൂര്‍വ്വം ഉപയോഗപ്പെടുത്തുകയും ചെയ്യുന്ന മതരീതി ഒരിക്കലും ആശാസ്യമല്ല. ഒന്നുകില്‍ എതിര്‍ക്കുക അല്ലങ്കില്‍ ശാസ്ത്രത്തെ പിന്‍പറ്റാന്‍ തയ്യാറാവുക.

No comments:

Post a Comment