Friday, 29 March 2013

പർവ്വതങ്ങളും ദൈവങ്ങളും 
അന്യമതങ്ങളെയും അവരുടെ വിശ്വാസാചാരങ്ങളെയും തുറന്നു കാണിക്കാനും എതിര്‍ക്കാനും അതീവ വ്യഗ്രത കാണിക്കുന്ന മതമാണ്‌ ഇസ്ലാം. ഇതിനു വേണ്ടി മാത്രമായി സംവാദങ്ങളും പ്രസിദ്ധീകരണങ്ങളും ചാനലുകളും പ്രഭാഷണങ്ങളും നടത്തുന്ന ഇസ്ലാം, ഇതിലൂടെയെല്ലാം തങ്ങളുടെ മതം മാത്രമാണ് ശാസ്ത്രീയമെന്നും സത്യമെന്നും അന്ധവിശ്വാസങ്ങളില്‍ നിന്നും മുക്തമായെതെന്നും യഥാര്‍ത്ഥ വിമോചന മാര്‍ഗമെന്നും സമര്‍ഥിക്കാന്‍ ശ്രമിക്കുന്നു . ക്രൈസ്തവന്റെ വേദഗ്രന്ഥവും ത്രിത്വവും ദൈവപുത്രനും ഹൈന്ദവന്റെ വിഗ്രഹാരാധനയും, കല്ല്‌ കട്ട തുടങ്ങിയ എല്ലാ ആരാധനകളെയും ഇസ്ലാം അതിനിശിതമായി വിമര്‍ശന വിധേയമാക്കാറുണ്ട്. എന്നാല്‍ അപ്പോഴൊന്നും സ്വന്തം മതത്തിലെ സമാന ആരാധനകളെയും അനുഷ്ടാന രീതികളെയും ഇസ്ലാം തന്ത്ര പൂര്‍വ്വം മറച്ചു വെക്കുകയോ അല്ലങ്കില്‍ അവയെയെല്ലാം പുത്തന്‍ വ്യാഖ്യാനങ്ങള്‍ നല്‍കി അവതരിപ്പിക്കുകയോ ആണ് ചെയ്യാറുള്ളത്.

ദൈവങ്ങള്‍ക്ക് പര്‍വതങ്ങളുമായി അഭേദ്യ ബന്ധമുണ്ട്. പ്രമുഖ മതങ്ങളുടെ ആരാധനയുമായി ബന്ധപെട്ട ഒരു ചിഹ്നമാണ് പര്‍വതങ്ങള്‍ . മിക്ക മതങ്ങളിലും പര്‍വത മഹനീയത കാണാനാകും . ഹൈന്ദവ ദൈവങ്ങളില്‍ പലരും പര്‍വത മുകളിലാണ് നിവസിക്കുന്നത്.ശിവന്‍ കൈലാസം,അയ്യപ്പന്‍ ശബരിമല, സുബ്രഹ്മന്യന്‍ പഴനിമല ഇങ്ങനെ ധാരാളം മലകളുമായി ബന്ധപെട്ട ആരാധനാ കേന്ദ്രങ്ങളെയും ദൈവങ്ങളെയും വടക്കന്‍ സംസ്ഥാനങ്ങളിലും കാണാം, കൊടുങ്കാറ്റും പേമാരിയും ഉണ്ടായ സമയത്ത് ഗോവര്‍ധന ഗിരി തന്നെ പൊക്കി കുടയാക്കി പിടിച്ചാണ് കൃഷ്ണന്‍ തന്റെ പ്രജകളെ സംരക്ഷിച്ചത്. ഒരു മലയൊക്കെ ഒറ്റ കൈകൊണ്ട് പൊക്കി പിടിച്ചു നില്‍ക്കാനുള്ള ആരോഗ്യമുള്ളവനായിരുന്നു കൃഷ്ണന്‍...!! ...,! മറ്റൊരു ദൈവമായ ഹനുമാന്‍ മല തന്നെ നിഷ്പ്രയാസം കയ്യിലെടുത്തു പറന്ന സംഭവവും രാമായണം വ്യക്തമാക്കുന്നു. ഇതെല്ലാം ഹൈന്ദവ മലകള്‍...!!........ ..!,കെട്ടുകഥകള്‍, ആയുക്തികം ....!! .

ഖുറാനും പര്‍വതങ്ങളെ ഒരുപാട് സ്ഥലങ്ങളില്‍ പരാമര്‍ശിക്കുന്നു. ഖുറാനിലെ ഒരദ്ധ്യായത്തിന്റെ പേര് തന്നെ "പര്‍വതങ്ങള്‍" " എന്ന അര്‍ഥം വരുന്നതാണ്. ഖുറാന്‍ അനുസരിച്ച് പര്‍വതങ്ങള്‍ സൃഷ്ടിക്കപെട്ടത്‌ തന്നെ ഭൂമി മനുഷ്യരെയും കൊണ്ട് ചെരിയാതിരിക്കാനാണ്. ഖുറാന്‍ അനുസരിച്ച് ചില പര്‍വതങ്ങള്‍ അല്ലാഹുവിന്റെ മത ചിഹ്നങ്ങളാണ് . "തീര്‍ച്ചയായും സഫായും മര്‍വയും മതചിഹ്നങ്ങളായി അല്ലാഹു നിശ്ചയിച്ചതില്‍ പെട്ടതാകുന്നു. .........." [ഖുറാന്‍ 2;158] അതുകൊണ്ട് തന്നെ ഹജ്ജു എന്ന ആരാധനാ കര്‍മത്തിലെ ഒരു മുഖ്യ അനുഷ്ട്ടാനമാണ് ഈ കുന്നുകളെ വലം വെക്കല്‍..., ഇവയൊന്നും കൂടാതെ വിവേകമുള്ള പര്‍വതങ്ങളെയും സംസാരിക്കുന്ന [ പാടുന്ന ] പര്‍വതങ്ങളെയും ഖുറാനില്‍ കാണാം .....

തീര്‍ച്ചയായും ദാവൂദിന്‌ നാം നമ്മുടെ പക്കല്‍ നിന്ന്‌ അനുഗ്രഹം നല്‍കുകയുണ്ടായി.( നാം നിര്‍ദേശിച്ചു: ) പര്‍വ്വതങ്ങളേ, നിങ്ങള്‍ അദ്ദേഹത്തോടൊപ്പം ( കീര്‍ത്തനങ്ങള്‍ ) ഏറ്റുചൊല്ലുക. പക്ഷികളേ, നിങ്ങളും നാം അദ്ദേഹത്തിന്‌ ഇരുമ്പ്‌ മയപ്പെടുത്തികൊടുക്കുകയും ചെയ്തു [ഖുറാന്‍ 34:10] ( പര്‍വതങ്ങളോട് കീര്‍ത്തനം ചൊല്ലാന്‍ പറയുന്ന അല്ലാഹുവാണോ, കീര്‍ത്തനം ചൊല്ലുന്ന പര്‍വതമാണോ ബുദ്ധി ശൂന്യന്‍ !??)

കീര്‍ത്തനം ചൊല്ലുന്ന പര്‍വതങ്ങളെ കടത്തി വെട്ടുന്നവയാണ് വിവേക ബുദ്ധിയുള്ള പര്‍വതങ്ങള്‍ ...... തീര്‍ച്ചയായും നാം ആ വിശ്വസ്ത ദൌത്യം (ഉത്തരവാദിത്തം ) ആകാശങ്ങളുടെയും ഭൂമിയുടെയും പര്‍വ്വതങ്ങളുടെയും മുമ്പാകെ എടുത്തുകാട്ടുകയുണ്ടായി. എന്നാല്‍ അത്‌ ഏറ്റെടുക്കുന്നതിന്‌ അവ വിസമ്മതിക്കുകയും അതിനെപ്പറ്റി അവയ്ക്ക്‌ പേടി തോന്നുകയും ചെയ്തു. മനുഷ്യന്‍ അത്‌ ഏറ്റെടുത്തു. തീര്‍ച്ചയായും അവന്‍ കടുത്ത അക്രമിയും അവിവേകിയുമായിരിക്കുന്നു. [ഖുറാന്‍ ; 33;72]......പര്‍വതങ്ങള്‍ക്കും തീരുമാനമെടുക്കാന്‍ കഴിവില്ലായ്മ, പേടി .....!!! [ ഇവയുടെ വ്യാഖ്യാനങ്ങള്‍ കൂടെ ചേര്‍ത്ത് വായിക്കുമ്പോള്‍ മൂക്കത്ത് വിരല്‍ വെച്ച് പോകും ]

പര്‍വതം തന്നെ ഇളക്കിയെടുത്തു ജനങ്ങളുടെ തല മുകളില്‍ പിടിച്ചു ഭീഷണിപെടുത്തുന്ന ദൈവത്തെയും ഖുറാനില്‍ കാണാം ........" (തൂര്‍ ) പര്‍വ്വതത്തെ അവരുടെ മീതെ ഉയര്‍ത്തി പിടിച്ചു കൊണ്ട് നാം അവരോടു പ്രതിജ്ഞ വാങ്ങി" .[ഖുറാന്‍ 4;154] ........"നാം പര്‍വ്വതത്തെ അവര്‍ക്കു മീതെ ഒരു കുടയെന്നോണം ഉയര്‍ത്തി നിര്‍ത്തുകയും അതവരുടെ മേല്‍ വീഴുക തന്നെ ചെയ്യുമെന്ന്‌ അവര്‍ വിചാരിക്കുകയും ചെയ്ത സന്ദര്‍ഭം ഓര്‍ക്കുക. ( നാം പറഞ്ഞു: ) നാം നിങ്ങള്‍ക്ക്‌ നല്‍കിയത്‌ മുറുകെപിടിക്കുകയും, അതിലുള്ളത്‌ നിങ്ങള്‍ ഓര്‍മിക്കുകയും ചെയ്യുക. നിങ്ങള്‍ സൂക്ഷ്മത പാലിക്കുന്നവരായേക്കാം.".......[ഖുറാന്‍ 7;171] മുഹമ്മദിനു സലാം പറയുന്ന കല്ലുകളെയും മരങ്ങളെയും ഹദീസില്‍ കാണാം. പാപങ്ങള്‍ വലിച്ചെടുത്തു കറുത്ത് പോയ സ്വര്‍ഗത്തില്‍ നിന്നും വന്ന ഹസരുല്‍ ഹസ്വദിനെ ചുംബിക്കുന്നതും ചെകുത്താനെ കല്ല്‌ കൊണ്ട് എറിഞ്ഞു "കര്‍മം " നടത്തുന്നതും ഇസ്ലാമിക ദൈവികാരാധനയിലെ മുഖ്യ ചടങ്ങുകളാണ്. സ്വന്തം മത പര്‍വതങ്ങളും കല്ലുകളും സംസാരിക്കുന്നതും പാടുന്നതും തീരുമാനങ്ങള്‍ എടുക്കാനുള്ള ബുദ്ധി കാണിക്കുന്നതിലും യാതൊരു അശാസ്ത്രീയതയും കാണാത്തവര്‍ അന്യ മതക്കാരന്റെ വിശ്വാസങ്ങളെ പരിഹസിക്കുന്നതില്‍ കാണിക്കുന്ന ആവേശം അപാരം തന്നെ.

ബാല പ്രസിദ്ധീകരണങ്ങളെപോലും നാണിപ്പിക്കുന്നതാണ് മത ഗ്രന്ഥങ്ങളിലെ ഇത്തരം കഥകളും അയുക്തിക വര്‍ണ്ണനകളും. എന്നാലും മതവക്താക്കള്‍ ഇവയെല്ലാം ശാസ്ത്രീയമെന്നു വാദിച്ചും പൊക്കി പിടിച്ചു നിര്‍ലജ്ജം വരുന്നത് കാണുമ്പോള്‍ സഹതപിക്കാനേ കഴിയൂ ...!!!

No comments:

Post a Comment