Saturday, 29 December 2012

ഓര്‍ക്കുക ഭാരതം ഒരു മതരാഷ്ട്രമല്ല മതേതര രാഷ്ട്രമാണ്.
അനേകായിരം വൈവിധ്യങ്ങളെ ഉള്‍കൊള്ളുന്ന ഇന്ത്യാ മഹാരാജ്യത്തിന് അതിന്റെ ഭരണഘടനാ ശില്‍പ്പികള്‍ മതം നിശ്ചയിച്ചിട്ടില്ല, തികച്ചും ആധുനിക നിലപാടായ മതേതരത്വമാണ് അതിന്റെ ഭരണഘടന വിഭാവനം ചെയ്യുന്നത് എന്നിരിക്കെ, ഒരു മതം മാത്രം രാജ്യത്തിന് തങ്ങളുടെ മാത്രം മതചിഹ്നങ്ങള്‍ ചാര്‍ത്തി കൊടുത്തു രാജ്യത്തിന്റെ അഖണ്ഡതക്കും മതേതര കാഴ്ച്ചപാടിനും തുരങ്കം വെക്കുന്നത് അതിന്റെ ഭരണഘടനയോടുള്ള വെല്ലുവിളിയാണ്. ഇതര മതങ്ങള്‍ക്കും മതരഹിതര്‍ക്കും തുല്യത പ്രഖ്യാപിക്കുന്ന ഇന്ത്യയെ തങ്ങളുടെ മാത്രം രാഷ്ട്രമായി കാണുന്ന ഹിന്ദുത്വവാദികള്‍ കാലങ്ങളായി വീമ്പിളക്കുന്ന ഒന്നാണ് മതേതരത്വവും ജനാധിപത്യവും ഒക്കെ തങ്ങളുടെ ഔദാര്യമാനെന്നത്‌, കൂടാതെ ഓരോ ഇന്ത്യന്‍ പൌരന്റെയും രാജ്യസ്നേഹത്തിന് മൂല്ല്യം കല്‍പ്പിക്കുന്നതും ഈ കപട രാജ്യസ്നേഹക്കാര്‍ തന്നെ...! ഹിന്ദുവോ, ഹിന്ദുത്വവാദികളോ ആയിരുന്നാല്‍ മാത്രമേ ഇവരെ സംബന്ധിച്ച് ഒരു പൌരന്‍ യഥാര്‍ത്ഥ രാജ്യ സ്നേഹിയാവൂ, ബാക്കിയുള്ളവരെല്ലാം രാജ്യത്തോട് കൂറില്ലാത്തവര്‍, വിശ്വസിക്കാനാവാത്തവര്‍ ..!!

ഭാരതത്തെ തങ്ങളുടെ സങ്കല്‍പ്പ കഥാപാത്രങ്ങളുടെ ജന്മദേശമായി ചിത്രീകരിച്ചു പുണ്യഭൂമിയാക്കി ഇതര ജനവിഭാഗങ്ങളില്‍ നിന്നും സമ്പൂര്‍ണ ആധിപത്യം നേടിയെടുക്കാനുള്ള കുത്സിത ശ്രമമാണ് സന്ഘു പരിവാറുകള്‍ കാലങ്ങളായി നടത്തി കൊണ്ടിരിക്കുന്നത്, അതിന്റെ ഭാഗമാണ് അന്യമത ആരാധനാലയ ധ്വംസനങ്ങളും കലാപങ്ങളും വംശഹത്യകളുമൊക്കെ. ഓര്‍ക്കുക, ഏതെങ്കിലും മതക്കാരന് തീറെഴുതി കിട്ടിയ പൈതൃക സ്വത്തല്ല, കുത്തകയല്ല ഇന്ത്യ. ഇവിടെ ജീവിക്കാനും ഇടപെടാനും രാജ്യത്തെ സേവിക്കാനും സ്നേഹിക്കാനും ഓരോ പൗരാനും തുല്ല്യാവകാശമുണ്ട്, അതിനു ഒരു ഹിന്ദുത്വവാദിയുടെയും സാക്ഷ്യപത്രത്തിന്റെയും അന്ഗീകാരത്തിന്റെയും ആവശ്യമില്ല. ഒന്നുകൂടെ അടിവരയിട്ടു പറയട്ടെ, ഇന്ത്യ ഒരു മതേതര രാഷ്ട്രം തന്നെയാണ്. മതരാഷ്ട്രമല്ല.
നിങ്ങളുടെ നിയന്ത്രണമില്ലായ്മ നിങ്ങളുടെ മാത്രം തെറ്റ്. 
എന്റെ കയ്യില്‍ പണമില്ല, എനിക്ക് പണം ആവശ്യമുണ്ട്, മറ്റാളുകളുടെ പോക്കറ്റില്‍ പണം ഉണ്ട്, ആ പണം എന്നെ വല്ലാതെ പ്രലോഭിപ്പിക്കുന്നു, എന്നെ പ്രലോഭിപ്പിക്കുന്നു എന്ന കാരണത്താല്‍ ആ പണത്തില്‍ എനിക്ക് അവകാശം ഉണ്ടോ ...? എനിക്ക് വേണ്ടപണം അന്യന്റെ പോക്കറ്റില്‍നിന്നും എടുക്കാനുള്ള എന്റെ അവകാശം പോലെയാണ് എന്നെ മോഹിപ്പിക്കുന്ന, പ്രലോഭിപ്പിക്കുന്ന ഒരു സ്ത്രീയെ അവളുടെ സമ്മതമില്ലാതെ, അനുവാദമില്ലാതെ കാമവികാരത്തോടെ സ്പര്ശിക്കാനുള്ള എന്റെ അവകാശം.! അതെ, നിങ്ങളുടെ നിയന്ത്രണമില്ലായ്മ നിങ്ങളുടെ മാത്രം ദൌര്‍ബല്ല്യം, തെറ്റ്, കുറ്റം !!
മനുഷ്യന് ചാണകത്തിന്റെ വില കല്‍പ്പിക്കുന്ന മതമേ , നിന്റെ പേരോ ഹിന്ദുമതം. 

അഹിന്ദുക്കളുടെ ഭക്തിയുമായി ബന്ധപ്പെട്ട എല്ലാ സംഭാവനകളേയും ഉപയോഗപ്പെടുത്തുകയും എന്നാല്‍ അവരെ തങ്ങളുടെ ആരാധനാലയങ്ങളില്‍ നിന്നും അകറ്റി നിര്‍ത്തുകയും ചെയ്യുന്ന ഇരട്ടതാപ്പു നയമാണ് ഹൈന്ദവമതം പിന്തുടരുന്നത് ...!! ചാണകം പോലുള്ള വിസര്‍ജ്യങ്ങള്‍ക്ക് പ്രവേശനം ഉള്ളിടതാണ് അന്യമത വിശ്വാസം പിന്‍പറ്റുന്നു എന്നതിന്റെ പേരില്‍ മനുഷ്യരായ മറ്റുള്ളവര്‍ക്ക് ഹൈന്ദവമതം തങ്ങളുടെ ആരാധനാലയങ്ങളില്‍ പ്രവേശനം നിഷേധിക്കുന്നത്, ഇങ്ങനെ വിശ്വാസത്തിനു ഭ്രാഷ്ട്ടു കല്പ്പിക്കുന്നവര്‍ എന്തിനാണ് അത്തരക്കാരുടെ സംഭാവനകളെ ഉപയോഗപ്പെടുത്തുന്നത് ..? അന്യമത വിശ്വാസികളെ വെറുക്കുന്ന നിങ്ങളുടെ ദൈവം എങ്ങനെയാണ് അത്തരക്കാരുടെ സംഭാവനകളെ ഇഷ്ട്ടപ്പെടുക ...? "അഹിന്ദുക്കള്‍ക്ക്‌ പ്രവേശനം ഇല്ല" എന്ന് അറുത്തുമുറിച്ചു പറയുന്ന കാടന്‍ ദൈവം എങ്ങനെയാണ് സമഭാവനയുടെയും സാഹോദര്യത്തിന്റെയും സ്നേഹത്തിന്റെയും പ്രതീകമാകുന്നത് ..??
 
നിരീശ്വരവാദികളുടെ പിതൃത്വം 
നിരീക്ഷണ പരീക്ഷണങ്ങള്‍ കൊണ്ട് തെളിയിച്ചതും തെളിയിക്കപ്പെടാവുന്നതുമായ സത്യങ്ങളെയാണ് ശാസ്ത്രമായി പരിഗണിക്കപ്പെടുന്നത്, തെളിവുകള്‍ക്കാണ് ശാസ്ത്രത്തില്‍ പ്രാധാന്യം. അതുകൊണ്ട് തന്നെ തെളിവുകളില്ലാത്ത ശാസ്ത്ര പരിധിക്കപ്പുറം വരുന്ന കാര്യങ്ങളെയൊന്നും ഒരു ശാസ്ത്ര വിശ്വാസിയായ യുക്തിവാദി വിശ്വസിക്കാന്‍ ബാധ്യസ്തനല്ല, അത്തരം കാര്യങ്ങളെയെല്ലാം അവന്‍ കൂടുതല്‍ പഠനങ്ങള്‍ക്ക് വിധേയമാക്കാന്‍ മാറ്റിവെക്കുന്നു. മനുഷ്യന്റെ അടിസ്ഥാന സംവേദന ഉപാധിയായ പഞ്ചെന്ത്രിയങ്ങള്‍ക്ക് പോലും ബോധ്യപ്പെടാത്ത ദൈവത്തിന്റെ കാര്യത്തിലും ഈ തെളിവുകള്‍ ബാധകമാണെന്ന് ഒരു യുക്തിവാദി വിശ്വസിക്കുന്നു . അതുകൊണ്ട് തന്നെ ഇത്തരം ഒരു രീതിശാസ്ത്രം സമസ്ത കാര്യങ്ങളിലും കാത്തു സൂക്ഷിക്കുന്ന നിരീശ്വരവാദിക്കു പലപ്പോഴും വിശ്വാസികളില്‍ നിന്നും നേരിടേണ്ടി വന്നിട്ടുള്ള, (വരുന്ന) ഒരു ചോദ്യമാണ് " താങ്കളുടെ പിതാവ്, താങ്കളുടെ യഥാര്‍ത്ഥ പിതാവാണെന്നു താങ്കള്‍ വിശ്വസിക്കുന്നത് തെളിവുകളുടെ അടിസ്ഥാനത്തിലാണോ ..? എല്ലാം തെളിവുകളുടെ അടിസ്ഥാനത്തില്‍ വിശ്വസിക്കുന്ന യുക്തിവാദിക്ക് ഈ കാര്യത്തിലുള്ള തെളിവിന്റെ അഭാവം "യുക്തി"സഹമായി തന്നെ ഇവിടെ ചോദ്യം ചെയ്യപ്പെടുന്നു ...!!.അതോടൊപ്പം തെളിവുകളില്ലാത്ത മതകാര്യങ്ങളില്‍ തങ്ങളുടെ കണ്ണടച്ചുള്ള വിശ്വാസത്തെ ന്യായീകരിക്കാനുള്ള വിശ്വാസികളുടെ "യുക്തിവാദ "വും ആണിത്. എന്നാല്‍ പിതൃത്വം തെളിവുകളില്ലാത്ത ഒന്നാണോ ...!??


കുടുംബ വ്യവസ്ഥിതിയിലധിഷ്ട്ടിതമായ ജീവിത ശൈലിയാണ് മനുഷ്യന്‍ അനുവര്‍ത്തിച്ചു വരുന്നത്, വൈകാരിക ബന്ധങ്ങളും സ്വകാര്യ സ്വത്തിന്റെ സ്വരൂപണവും കൈമാറ്റവുമൊക്കെ ഇതുമായി ബന്ധപ്പെട്ടിരിക്കുന്നു, ഇത്തരം ഒരു ആവാസ വ്യവസ്ഥയിലുള്ള മനുഷ്യന്‍ തങ്ങളുടെ മാതാപിതാക്കളുടെ "ഒറിജിനാലിറ്റി" അന്വേഷണ വിധേയമാക്കി തെളിയിച്ചിട്ടല്ല അവരെ മാതാപിതാക്കളായി പരിഗണിച്ചു വരുന്നത്. നമ്മളാരും അതില്‍ വ്യാകുലചിത്തരല്ലാത്തതുകൊണ്ടും അതുകൊണ്ട് പ്രത്യേക ഗുണമൊന്നും ലഭിക്കാത്തതുകൊണ്ടും നമ്മളാരും അതിനു മുതിരാറില്ല. വേണമെന്നുണ്ടെങ്കില്‍ നമ്മളെ വളര്‍ത്തി വലുതാക്കിയ നമ്മുടെ വൈകാരിക ബന്ധങ്ങള്‍ വിളക്കി ചേര്‍ക്കപ്പെട്ട ഈ ഗണിക്കപ്പെടുന്ന മാതാപിതാകളില്‍ ആരെ വേണമെങ്കിലും നമ്മള്‍ക്ക് നമ്മളുമായിട്ടുള്ള ബന്ധം തെളിയിക്കാനുള്ള ശാസ്ത്രരീതികള്‍ അവലംബിക്കാവുന്നതാണ്. അതുകൊണ്ട് തന്നെ പിതൃത്വം തെളിവുകളില്ലാത്ത ഒന്നല്ല . നമ്മള്‍ വിശ്വസിക്കുന്ന ആളില്‍ തന്നെയോ, അല്ലങ്കില്‍ മറ്റൊരാളിലോ അതു സത്യമായി പര്യവസാനിക്കും. എന്നാല്‍ ദൈവം അപ്പോഴും വിശ്വാസികളുടെ മനസിലെ പിതൃശൂന്യനായ, തെളിവുകളില്ലാത്ത ഒരു വലിയ നുണ മാത്രമായി അവശേഷിക്കും ..!!
നിഷ്കളങ്ക ബാല്യങ്ങളില്‍ വിഷം തളിക്കുന്ന  RSS
ആയിരത്തി തൊള്ളായിരത്തി ഇരുപത്തി മൂന്നില്‍ (1923 ) നാഗ്പൂരില്‍ രൂപം കൊണ്ട RSS എന്ന ഇന്ത്യ ഉപഭൂഖന്ഡത്തിലെ ഏറ്റവും വലിയ വര്‍ഗീയ -ഭീകരവാദ സംഘടന മതേതരത്വത്തിന് ഭീഷണിയായ ഒരു പ്രസ്ഥാനമാണെന്നതിനു ചരിത്രത്തിലുടനീളം തെളിവുകളുണ്ട്, ഇന്ത്യന്‍ മതേതരത്വത്തെ കശാപ്പു ചെയ്തു പകരം ഹിന്ദുത്വ അജണ്ട നടപ്പിലാക്കുക എന്നതാണ് RSS ന്റെ ആത്യന്തിക ലക്‌ഷ്യം. ആ ലക്‌ഷ്യം കൈവരിക്കുന്നതിന് ഈ കപട രാജ്യസ്നേഹികള്‍ ഏതു നികൃഷ്ട്ട മാര്‍ഗവും അവലംബിക്കുമെന്നതും ചരിത്രസത്യം. സാമുഹ്യ വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരില്‍ മുന്‍കാലങ്ങളില്‍ നിരോധനം നേരിട്ട ഈ സംഘടനക്കു ആയുധങ്ങള്‍ കൈവശം വെക്കാനും കായികാഭ്യാസതിനും ആയോധനാഭ്യാസതിനും പ്രത്യേകാനുമതി നല്‍കുന്നത് ഭരണഘടാ വിരുദ്ധവും തികഞ്ഞ വര്‍ഗീയ പക്ഷ പാതിത്വവുമാണ്. പിറന്നു വീഴുന്ന കുട്ടികളില്‍ പോലും ഈ ഹിന്ദുത്വവാഹകര്‍ തങ്ങളുടെ വര്‍ഗീയ വിഷം കുത്തിവെച്ചു വളര്‍ത്തുന്നത് ഈ സംഘടനയുടെ ഭീകരത വെളിപ്പെടുത്തുന്നു. സാമുഹ്യ ഭദ്രതക്കും മതേതരത്വത്തിനും ഭീഷണിയായ ഈ പാഴ് സംഘടനയെ നിരോധിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു എന്നുള്ളത് നിസംശയം ബോധ്യപ്പെടുന്ന സത്യം.
വിവാദത്തിനു തിരികൊളുത്താന്‍ വീണ്ടും മുഹമ്മദ്‌ സിനിമ 
മുസ്ലിങ്ങള്‍ പ്രവാചകനായി കണക്കാക്കുന്ന മുഹമ്മദിനെ കുറിച്ചുള്ള സിനിമ ഈ അടുത്ത കാലത്ത് ലോകത്തെമ്പാടും വലിയ വിവാദങ്ങളും കോലാഹങ്ങളും അഴിച്ചു വിട്ടിരുന്നു,ആ അലയൊലികള്‍ തീരും മുന്‍പേ ഇതാവരുന്നു മറ്റൊരു മുഹമ്മദിനെ പ്രമേയമാക്കിയുള്ള ചരിത്ര സിനിമ, രാജ്യാന്തര പ്രശസ്തിയുള്ള, മലയാളികള്‍ക്ക് പോലും സുപരിചിതനായ ഇറാനിയന്‍ സംവിധായകന്‍ മജീദ്‌ മജിദിയാണ് " Pbuh " എന്ന് പേരിട്ടിരിക്കുന്ന പുതിയ സിനിമയുമായി കടന്നു വരുന്നത് ..! ഒട്ടുമിക്കവാറും ഷൂട്ടിംഗ് പൂര്‍ത്തിയായ ഈ ചിത്രം ഇപ്പോള്‍ തന്നെ ഇറാനിലെ "ഖൊമേനിസ"ക്കാര്‍ ഏറ്റു പിടിച്ചു കഴിഞ്ഞു. മുഹമ്മദിനെ കുറിച്ചുള്ള "സത്യസന്ധ"മായ ഒരു ചിത്രമാണ് ഇതെന്നാണ് മജിദിയുടെ വാദം, (സത്യസന്ധം തന്നെയാണ് പ്രശ്നം ) എന്നാല്‍ മുഹമ്മദിനെ വരക്കുന്നതോ, മുഹമ്മദിന്റെ ശില്‍പ്പമുണ്ടാക്കുന്നതോ, അദ്ദേഹത്തിന്റെ വേഷം സിനിമയില്‍ അഭിനയിക്കുന്നതോ, നല്ല കാര്യങ്ങള്‍ക്കാനെങ്കിലും ചീത്ത കാര്യങ്ങല്‍ക്കാനെങ്കിലും അത് അനിസ്ലാമികമാണ്, പ്രവാചക നിന്ദയാണ് എന്നാണു വെപ്പ്, അത്തരം ഒരു സാഹചര്യത്തിലാണ് മതമൌലികവാദികളുടെ വിഹാര കേന്ദ്രമായ ഇറാനില്‍ നിന്നും മജീദ്‌ മജീദി തന്റെ സംരംഭവുമായി മുന്നോട്ടു വരുന്നത്. ആനകള്‍ പങ്കെടുക്കേണ്ട ഒരു യുദ്ധ രംഗം ചിത്രീകരിക്കുന്നതിനു രാജസ്ഥാനിലെ മരുഭൂമി അനുവദിച്ചു കിട്ടുന്നതിനു ഇന്ത്യ ഗവണ്മെന്റിന്റെ അനുമതിക്കായി കാത്തു നില്‍ക്കുകയാണ് മജീദി, എന്നാല്‍ സിനിമ വിവാദമായേക്കാം എന്ന നിഗമനത്തിന്റെ അടിസ്ഥാനത്തിലാണെന്ന് തോന്നുന്നു ഇന്ത്യ ഗവന്മെന്റ്റ് മജീദിക്ക് ഇതുവരെ ചിത്രീകരണാനുമതി നല്‍കിയിട്ടില്ല. കാത്തിരിക്കാം നമ്മള്‍ക്ക് മജീദിയുടെ സിനിമ വെളിച്ചം കാണുമോ, അതോ മജീദി തന്നെ വെളിച്ചം കാണുമോ എന്നറിയാന്‍.., കാരണം പണ്ട് ഇതുപോലെ മുഹമ്മദിന്റെ യഥാര്‍ത്ഥ ജീവിതം തുറന്നു കാട്ടിയ " 23 years: A Study of the Prophetic Career of Mohammad " എന്ന പുസ്തം രചിച്ചതിനാണ് അലിദാസ്തി എന്ന എഴുത്തുകാരനെ ഇറാനിയന്‍ ഗവന്മേന്റ്റ് മതനിന്ദയുടെ പേരില്‍ തുറുങ്കിലടച്ചത്,പിന്നീടദ്ദേഹം പുറംലോകം കണ്ടിട്ടില്ല.
ഒസാമ ബാല്‍താക്കറെ   
പരസ്പ്പര വിദ്വാഷ ജനകമായ മതസംഹിതകളുടെ രണ്ടു വക്താക്കളായിരുന്നു ലാദനും താക്കറെയും രണ്ടു പേരും തീവ്ര ഭക്തര്‍, ഈ അതിഭക്തി തന്നെയാണ് അവരെ അന്യ മത- വംശീയ വിദ്വേഷികളാക്കി തീര്‍ത്തതും അതിലൂടെ കൊലയാളികളാക്കിയതും. ജീവിതത്തിലുടനീളം ദൈവദാസരായി തുടര്‍ന്ന ഇവരെ ഇവരുടെ ദൈവങ്ങള്‍ കൈവെടിയുമോ..? ഇല്ല, അങ്ങനെ വിശ്വാസ വഞ്ചന കാണിക്കുന്നവനല്ല ദൈവം, തന്നെ അങ്ങേയറ്റം സ്നേഹിച്ച, സ്തുതിച്ച,കരാരുകളെല്ലാം പാലിച്ച ഈപാവങ്ങള്‍ക്ക് തീര്‍ച്ചയായും അവരവരുടെ ദൈവങ്ങള്‍, അവരര്‍ഹിക്കുന്ന പരിഗണന നല്കാതിരിക്കില്ല, ഹൂറികളും ശ്രേഷ്ട്ട ജന്മങ്ങളും ഇവര്‍ക്കായി കാത്തിരിക്കുന്നുണ്ടാവും .....! മാത്രമല്ല ഈ വഴിയിലൂടെ ഇനിയുമെത്രയോ പേര്‍ ഇതുപോലെ വരാനിരിക്കുന്നു, അവര്‍ക്കും അവരുടെ പരമ കാരുണ്യവാനായ, മഹാത്മാവായ ദൈവത്തിനും നമ്മള്‍ക്കൊന്നിച്ചു സ്തുതിക്കാം.

Friday, 23 November 2012

യുക്തിവാദികള്‍  സാമൂഹ്യവിപത്ത് .....!!!
ചിര പുരാതന കാലം മുതലേ ഫെയിസ് ബുക്ക് യുക്തിവാദികള്‍ മതത്തെ ആക്രമിച്ചിരുന്നതായി ചരിത്രത്തില്‍ പറയപ്പെടുന്നു,എന്നാല്‍ ഈയടുത്ത കാലത്ത്,(ഈ അടുത്ത കാലത്ത് എന്ന് പറഞ്ഞാല്‍ രണ്ടു മൂന്നു ദിവസം മുന്‍പായി) യുക്തിവാദികള്‍ മതത്തെയും വിശ്വാസത്തെയും കടന്നാക്ക്രമിച്ചതിന്റെ ചരിത്ര രേഖകള്‍ കണ്ടെടുക്കുകയുണ്ടായി, ആ രേഖകളുടെ അടിസ്ഥാനത്തില്‍ ലോകത്തെ ഞെട്ടിച്ച ലക്ഷ കണക്കിന് മനുഷ്യരുടെ കുരുതിക്ക് കാരണമായ, മുസ
്ലിങ്ങളും ക്രിസ്ത്യാനികളും തമ്മില്‍ നടന്ന കുരിശു യുദ്ധത്തിനു കാരണക്കാര്‍ ഫെയിസ് യുക്തിവാദികളാണ്, ഭാരതത്തില്‍ നടന്ന ആര്യ-ദ്രാവിഡ സംഘര്‍ഷങ്ങള്‍ക്ക് കാരണവും ഫെയിസ് ബുക്ക് യുക്തിവാദികലെന്നു ഹാരപ്പ മോഹന്ജ ദാരൊ ഉല്‍ഖനനങ്ങള്‍ വ്യെക്തമാക്കുന്നു, ഇവിടെ നിന്നും കണ്ടെടുത്ത " f " ആകൃതിയിലുള്ള കത്തി ഫെയിസ് ബുക്കിന്റെ ലോഗോയെ അനുസ്മരിപ്പിക്കുന്നതാണ്,( ഇതില്‍ നിന്നുമെത്രേ ഇങ്ങനെയൊരു അനുമാനതിലെതിയത്) പിന്നീട് നടന്ന ഹിന്ദു മതത്തിലെ ശൈവ-വൈഷണവ യുദ്ധങ്ങള്‍ക്ക് യുക്തിവാദികള്‍ തിരികൊളുത്തി, ഇത് കൂടാതെ ഭാരതത്തില്‍ ഒരുപാട് ജാതീയ സംഘട്ടനങ്ങള്‍ക്ക് യുക്തിവാദികള്‍ കാരണക്കാരായി, ലക്ഷകണക്കിന് മനുഷ്യ ജീവന്‍ പൊളിഞ്ഞു വീണ ഇന്ത്യ പാക്കിസ്ഥാന്‍ വിഭചന കാലത്തെ മരണത്തിനു കാരണക്കാര്‍ യുക്തിവാദികലെന്നു ലാറി കൊളിന്‍സും, ഡൊമിനിക്ക് ലാപ്പിയരും ചേര്‍ന്നെഴുതിയ " freedom at midnight " ഇല്‍ പറയുന്നുണ്ടെങ്കിലും ഇപ്പോഴാണ് അത് സ്ഥിരീകരിച്ചത്. അമേരിക്ക ഇറാക്കില്‍ നടത്തിയ അധിനിവേശം യുക്തിവാദികളുടെ മലപ്പുറം ജില്ലാ സമ്മേളനത്തിന് ഫണ്ട് സ്വരൂപിക്കാന്‍ ആണെന്നാണ്‌ വെളിപ്പെടുത്തപ്പെട്ട രഹസ്യങ്ങലിലൊന്ന്. ഇസ്രയേല്‍-- പലസ്തീന്‍ പോരാട്ടത്തിനു സാമ്പത്തിക സഹായം നല്‍കുന്നത് മലപ്പുറത്തെ ചില യുക്തിവാദ നേതാക്കളാണെന്ന് സംശയാതീതമായി പുതിയ രേഖകളില്‍ പറയുന്നുണ്ട്, ഇങ്ങനെ ലോകത്തെ നടുക്കിയ എത്രയോ മതയുദ്ധങ്ങള്‍ക്കും സംഘട്ടനങ്ങള്‍ക്കും കാരണക്കാര്‍ സൂക്കര്‍ബെര്‍ഗ് സൃഷ്ടിച്ച ഫെയിസ് ബുക്ക് യുക്തിവാദികളും മറ്റു മാനവികവാദികലുമാനെന്നു അര്‍ത്ഥ ശങ്കക്കിടയില്ലാതെ തെളിയിക്കപ്പെട്ടു കഴിഞ്ഞു, ഇറാക്കിലും പാക്കിസ്ഥാനിലും ഒക്കെ നടക്കുന്ന സുന്നി ഷിയാ കശാപ്പുകള്‍ മറ്റാരുമല്ല നേതൃത്വം കൊടുക്കുന്നത്. എത്രയോ ആരാധനാലയങ്ങള്‍ യുക്തിവാദികളാല്‍ നശിപ്പിക്കപ്പെട്ടു, എത്രയോ യുക്തിവാദികള്‍ രാജ്യ ദ്രോഹപരമായ കുറ്റ കൃത്യങ്ങള്‍ക്ക് പിടിക്കപ്പെടുന്നു .കേരളത്തിലെ കുറ്റകൃത്യങ്ങളുടെ പട്ടിക പരിശോധിച്ചാല്‍ അതില്‍ പ്രഥമ സ്ഥാനം യുക്തിവാദികലാണ്.കള്ള നോട്ടു,ബലാല്‍സന്ഘം, പെണ്‍വാണിഭം, മോഷണം, പിടിച്ചു പറി,മയക്കു മരുന്ന് വില്‍പ്പന,മറ്റു രാജ്യദ്രോഹപരമായ പ്രവര്‍ത്തനങ്ങള്‍ എല്ലാം യുക്തിവാദികള്‍ മുന്നിട്ടു നില്‍ക്കുന്നു.ഈയടുത് യുക്തിവാദികളെ ഉള്‍കൊള്ളാനുള്ള സ്ഥലപരിമിതി മൂലം ജയിലുകള്‍ പോലും പുതുക്കി പണിയെണ്ടിവന്നിരുന്നു. അന്യസംസ്ഥാന സ്ഫോടന പരമ്പരയില്‍ പങ്കുടെന്നു സംശയിക്കുന്ന കൊല്ലത്തെ ഒരു യുക്തിവാദി നേതാവിനെ അന്യസംസ്ഥാന പോലീസ് അരെസ്റ്റു ചെയ്യാന്‍ എത്തിയപ്പോള്‍ യുക്തിവാദികലെല്ലാം വലയം തീര്‍ത്തു ഔദ്യോഗിക കൃത്യ നിര്‍വഹണത്തിന് തടസ്സം സൃഷ്ട്ടിച്ചത് മാധ്യമ ശ്രദ്ധ പിടിച്ചു പറ്റിയ സംഭവമായിരുന്നു, അതുപോലെ മരണമടഞ്ഞ ഏതോ യുക്തിവാദി ആചാര്യനെ വിമര്‍ശിച്ചത്ന്റെ പേരില്‍ ഒരു അധ്യാപകനെ ഈയിടക്ക് യുക്തിവാദികള്‍ കൈവെട്ടി നീതിന്യായ വ്യവസ്ഥക്ക് വെല്ലു വിളി ഉയര്‍ത്തിയിരുന്നു, മലപ്പുറമാണ് യുക്തിവാദികളുടെ കേരളത്തിലെ ആസ്ഥാനം,മലപ്പുറം ജില്ലയില്‍ മഞ്ചേരിക്കടുത് യുക്തിവാദികള്‍ ഹെക്റ്റര്‍ കണക്കിന് സ്ഥലം വാങ്ങി മതില് കെട്ടി ദുരൂഹ പ്രവര്‍ത്തനങ്ങള്‍ നടത്തി കൊണ്ടിരിക്കുന്നു. ഇവിടെ മതക്കാരെ നിര്‍ബന്ധിച്ചു യുക്തിവാദികളാക്കുന്നുവെന്നും മറ്റു വിധ്വംസക പ്രവര്‍ത്തനങ്ങള്‍ക്ക് പ്രേരിപ്പിക്കുന്നുവെന്നും പുതിയ രേഖകള്‍ സാക്ഷ്യപ്പെടുത്തുന്നു, മാത്രമല്ല ഇവിടെ യുക്തിവാദികള്‍ ആയോധന കലകള്‍ അഭ്യസിക്കുകയും മറ്റു സ്ഫോടന വസ്തു നിര്‍മാണം നടത്തുകയും പരിശീലിപ്പിക്കുകയും ചെയ്യുന്നുണ്ടെന്ന് രേഖകളില്‍ പറയുന്നുണ്ട്, സ്ഫോടന വസ്തു നിര്‍മാണത്തിനിടെ ചില യുക്തിവാദികള്‍ അപകടം സംഭവിച്ചു പരുക്ക് പറ്റിയതായും ചിലര്‍ മരണ മടഞ്ഞതായും രേഖകളില്‍ പറയുന്നുണ്ട്. ഇങ്ങനെ മൊത്തം ലോകത്തെങ്ങും നടന്നതും നടന്നു കൊണ്ടിരിക്കുന്നതുമായ എല്ലാ വര്‍ഗീയ കലാപങ്ങളും യുദ്ധങ്ങളും ലഹളകളും യുക്തിവാദികളുടെ നേത്രുത്വത്തിലാണ് സംഘടിപ്പിക്കപ്പെടുന്നത് എന്നതിന്റെ ചരിത്ര രേഖകളാണ്. മൌദൂദിയന്‍ ഭൂഗര്‍ഭ ഉത്ഖനന ശാസ്ത്ര പണ്ഡിറ്റുകള്‍ കണ്ടെത്തിയിരിക്കുന്നത്...!! കേരളത്തിലെ അങ്ങോളമിങ്ങോലമുള്ള നായകള്‍ക്ക് വെട്ടേലക്ക്ന്നത് യുക്തിവാദികള്‍ ആയുധ പരിശീലനം നടത്തുന്നതിന്റെതാനെന്നു സംശയിക്കപ്പെടുന്നതായും റിപ്പോര്‍ട്ടിലുണ്ട് .എന്നാല്‍ വരും കാലങ്ങളില്‍ മാനവരാശിക്കും രാജ്യങ്ങളുടെ അഖണ്ടതക്കും നിലനില്‍പ്പിനും ഭീഷണി ഉയര്‍ത്തുന്ന ഫെയിസ് ബുക്ക് യുക്തിവാദികളെ തുരത്താനുള്ള വഴിയും യാഥാസ്ഥികരെ നാണിപ്പിക്കുന്ന പുരോഗമന മൊല്ലമാര്‍ മതഗ്രന്ഥങ്ങളെ അടിസ്ഥാനമാക്കി പഠനം നടത്തി കണ്ടെത്തി കഴിഞ്ഞു, അതത്രേ "തെറിയഭിഷേകം" എന്ന അവസാന അസ്ത്രം .......!!! പാവം യുക്തിവാദികള്‍, അവര്‍ക്ക് തെറി പറയാന്‍ അറിയില്ലല്ലോ ..! അവര്‍ മുട്ടുമടക്കയിത് തന്നെ .

ദീനിന്റെ വഴിയിലെ പ്രതിസന്ധികള്‍     
സ്ത്രീക്ക് പുരുഷനോടും പുരുഷന് സ്ത്രീയോടും തോന്നുന്ന സ്വാഭാവിക ലൈംഗിക തൃഷ്ണ പോലെ തന്നെ മനുഷ്യനടക്കമുള്ള ജീവജാലങ്ങളില്‍ കാണപ്പെടുന്ന ഒരു (വികല ? ) ലൈംഗിക ചോദനയാണ് സ്വവര്‍ഗ ലൈന്ഗികത. നല്ലൊരു ശതമാനം ആളുകള്‍ ഇത്തരം ജനിതക ഘടനാപ
രമായ കൃത്യതയില്ലായ്മയിലാണ് ജനിക്കുന്നത് എന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. പലരും ധരിക്കുന്നത്, കുളിക്കുന്ന, പല്ല് തേക്കുന്ന, ശൌച്യം ചെയ്യുന്ന ശീലം പോലെ ഇതൊരു ആര്‍ജിത ശീലമായിട്ടാണ്. ( അങ്ങനെ ശീലമായിട്ടുള്ളവരും ഇല്ലയെന്നല്ല, അത്തരക്കാര്‍ മലപ്പുറത്തൊക്കെ നല്ലൊരു ശതമാനം ഉണ്ട്,അത് വേറെ,) മുഖ്യമായും ഇത് ജനിതക 'വൈകല്യമാണ്'. ആര്‍ജിത ശീലം "ചികിത്സയിലൂടെ" മാറ്റിയെടുക്കാവുന്നതാണ്, എന്നാല്‍ ജനിതക പ്രശ്നക്കാരെ അതിനു മുതിരുന്നത് വൃഥാവിലാണ്. നമ്മള്‍ ഓരോരുത്തരും ബാഹ്യമോ ആന്തരികമോ ആയ വൈകല്ല്യങ്ങളോ ടെയാണ് ജനിച്ചിട്ടുള്ളത്‌, വൈകല്ല്യമില്ലാതെ ജനിക്കാതവരായി ആരും ഇല്ല, എത്രയോ പേര്‍ ബുദ്ധി വികാസമില്ലാതെ, ഒട്ടിസതോടെ, ഇടം കയ്യന്മാരും ഹിജടകലുമായി എല്ലാം ജനിക്കുന്നു. അത് പോലെ തന്നെയുള്ള ഒരു "വൈകല്ല്യം" ( വൈകല്ല്യം എന്ന് വിശേഷിപ്പിക്കുന്നതില്‍ അത്തരക്കാര്‍ ക്ഷമിക്കുമല്ലോ ) തന്നെയാണ് സ്വവര്‍ഗ ലൈംഗിക ചിന്തയും.
യാഥാസ്ഥിക സമൂഹങ്ങലോന്നും ഇത്തരം വാസനക്കാരെ അന്ഗീകരിക്കുന്നില്ല, കാരണം ഇത് മതവിരുദ്ധമായ ഒരു നീച കൃത്യമായിട്ടാണ് കണക്കാക്കുന്നത്, മത സദാചാര- ധാര്‍മിക ഉചിഷ്ട്ടങ്ങളില്‍ കെട്ടിപടുത്ത സമൂഹങ്ങളും ഇത് പ്രകൃതി വിരുദ്ധ കൃത്യമായി കണക്കാക്കുന്നു. അതുകൊണ്ട് തന്നെ അനേകായിരങ്ങള്‍ ഈ പൊതു സമൂഹത്തിന്റെ കൃത്രിമ സദാചാര ധാര്‍മിക ചട്ടകൂടിനു വിധേയരായി, തങ്ങളുടെ ലൈന്ഗികത അടിച്ചമര്‍ത്തി ജീവിച്ചു വരുന്നു.
നിരന്തര പരിവര്‍ത്തനങ്ങള്‍ക്ക് വിധേയമായികൊണ്ടിരിക്കുന്ന സമൂഹങ്ങളില്‍ ഇത്തരക്കാരുടെ പ്രശ്നങ്ങളില്‍ മനുഷ്യാവകാശത്തിന്റെ തലം ദര്‍ശിക്കുകയും പല രാജ്യങ്ങളും അത്തരക്കാര്‍ക്കു അവരുടെ ലൈന്ഗികത പങ്കുവെക്കാനും അവര്‍ക്ക് പരസ്പ്പരം ഇണകളാകാനുമുളള നിയമപരമായ അംഗീകാരം നല്‍കുകയും ചെയ്തു കഴിഞ്ഞു. കാരണം ഇതൊരു മനുഷ്യാവകാശ പ്രശ്നം തന്നെയാണ്, വിശപ്പ്‌,ദാഹം,കാമം മനുഷ്യന്റെ അടിസ്ഥാന ശാരീരിക ആവശ്യമാണെങ്കില്‍, തീര്‍ച്ചയായും സ്വാഭാവിക ലൈംഗികത ആസ്വദിക്കുന്ന എല്ലാവരെയും പോലെ ഇവര്‍ക്കും ഈ അടിസ്ഥാന ആവശ്യ ലഭ്യത നിഷേധിക്കാനാവില്ല, അതു കൊണ്ട് തന്നെ നീതിയുടെയും ന്യായത്തിന്റെയും തുല്ല്യ വിതരണത്തില്‍ വിശ്വസിക്കുന്ന, അതിനു വേണ്ടി പ്രവര്‍ത്തിക്കുന്ന മാനവികവാദികളായ യുക്തിവാദികളും മനുഷ്യാവകാശ പ്രവര്‍ത്തകരും ഈ നീതി നിഷേധത്തിനെതിരെ ശക്തമായി നിലപാടെടുക്കുന്നു, എന്നാല്‍ മതസമൂഹം യുക്തിവാദികളെയും മറ്റും ഈ നിലപാടിന്റെ പേരില്‍ ലൈംഗിക ജീര്‍ണതക്ക് വേണ്ടി നില കൊള്ളുന്നവര്‍ എന്നാക്ഷേപിച്ചു കൂവിയാര്‍ക്കാനാണ് താല്‍പ്പര്യപ്പെടുന്നത്, എന്നാല്‍ ഞങ്ങള്‍ക്ക് നന്നായറിയാം ഇത് മതങ്ങളിലെ മന്ദബുദ്ധി ദൈവം കൈകാര്യം ചെയ്യുന്ന പോലെ വിലക്കുകളും ശിക്ഷകളും ഏര്‍പ്പെടുത്തി തടയിടാനാവില്ല എന്ന്. അതു കൊണ്ട് തന്നെ നീതിക്കും ന്യായത്തിനും മനുഷ്യത്വത്തിനും വേണ്ടി നില കൊള്ളുന്നതിന്റെ പേരില്‍ നിങ്ങള്‍ക്ക് ഞങ്ങളെ എന്തും വിളിക്കാം ....
രാജ രവിവര്‍മ; ദൈവങ്ങളുടെ ദൈവം 
കണ്ണെഴുതി പൊട്ടും തൊട്ടു, ലിപ്സ്ടിക്കിട്ടു, പട്ടു ചേലകള്‍ ചുറ്റി, സര്‍വാഭരണ വിഭൂഷിതകളും വിഭൂഷിതന്മാരുമായ ദൈവങ്ങള്‍...,.!! കല്ലിലും മണ്ണിലും മരത്തിലുമെല്ലാം ചെളിപിടിച്ചും ചിതലരിച്ചും കിടന്നിരുന്ന ദൈവങ്ങളെ ഇത്രമാത്രം സൌന്ദര്യവല്‍ക്കരിച്ചത് ആരാണ് ..!? സംശയമില്ല ഭാവനകള്‍ക്ക് മൂര്‍ത്തത നല്‍കാന്‍ ശേഷിയുള്ള കലാകാരന്മാര്‍ തന്നെ, ഇതില്‍ ഒരു പങ്കു വഹിച്ച ചിത്രകാരന്മാരില്‍ ഒരാളായിരുന്നു രാജ രവിവര്‍മ്മ, ഒരുപാ
ട് പുരാണ കഥാപാത്രങ്ങള്‍ക്ക് അദ്ദേഹം അദ്ദേഹത്തിന്റേതായ ഭാവനയുടെ ചാരുത പകര്‍ന്നു നല്‍കുകയുണ്ടായി, ഇങ്ങനെ അദ്ദേഹത്തെ പോലുള്ള കലാകാരന്മാര്‍ രൂപം നല്‍കിയ ചിത്രങ്ങളും ബിംബങ്ങളുമാണ് ഭക്തകുചേലന്മാര്‍ തങ്ങളുടെ പൂജ മുറികളിലും ക്ഷേത്രങ്ങളിലും ചില്ലിട്ടു സൂക്ഷിച്ച്‌., തിരിയും വിളക്കും കൊളുത്തി വെച്ച് പൂജിക്കുന്നത്, പാലും പഴവും നല്‍കി തങ്ങളുടെ ആവശ്യങ്ങളും, അഭിലാഷങ്ങളും ഉണര്‍ത്തിക്കുന്നതുമെല്ലാം ഈ മനുഷ്യ സൃഷ്ട്ട ദൈവങ്ങളോട് തന്നെ. വാസ്തവത്തില്‍ രവി വര്‍മ്മയെ പോലുള്ള കലാകാരന്മാരെയാണ് വിശ്വാസികള്‍ പൂജിക്കേണ്ടതും തൊഴേണ്ടതും.

ആള്‍ദൈവങ്ങള്‍; ജീവിതം,നാടകം  
കച്ചവട വിജയത്തിന് പരസ്യതന്ത്രങ്ങള്‍ ഒഴിച്ച് കൂടാനാവാത്ത ഒന്നാണ്, ഭക്തികച്ചവടത്തിലും ഇങ്ങനെയുള്ള വൈവിധ്യ പരസ്യ തന്ത്രങ്ങള്‍ പ്രയോഗിക്കപ്പെടുന്നു. മാന്ത്രികവിദ്യകളും സാമ്പിള്‍ വിതരണവും അങ്ങാടി വാണിഭക്കാരുടെ പരസ്യ തന്ത്രങ്ങളാണ്, ഇങ്ങനെ ചെപ്പടിവിദ്യകള്‍ കാണിച്ചു ആളെ കൂട്ടി തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ വിറ്റഴിക്കുന്ന അങ്ങാടി വാണിഭക്കാരുടെ നിലവാരം മാത്രമാണ് ആള്‍ദൈവങ്ങല്‍ക്കുള്ളത്, ഇങ്ങനെ ആളുകളെ പറ്റിച്ചു പിടുങ്ങുന്ന കണക്കില്ലാത്ത പണത്തില്‍ നിന്നും കുറച്ചെടുത്തു
"സല്‍ കര്‍മങ്ങള്‍""""""'" ചെയ്യുന്നതോടെ ആള്‍ദൈവം വിപണി കയ്യടക്കുകയായി, ,പിന്നെ ആരും ചോദിക്കാനും പറയാനും ഇല്ല, എന്തും ആവാം, ചോദിക്കുന്നവരും പറയുന്നവരും കുറ്റവാളികള്‍ .....!!!

Wednesday, 10 October 2012

ലോക സമസ്ത സുഖിനോ ഭവന്ദു.. 
പ്രാകൃത ഗോത്ര സംസ്കൃതിയുടെ ഉല്‍പ്പന്നങ്ങളാണ് ദൈവങ്ങള്‍, ആ പ്രാകൃതത്വം ഇന്നും ദൈവങ്ങളുടെ "സംസ്ക്കാര"ത്തില്‍ ദര്‍ശിക്കാനാവും, കാലാനുസൃതമായ പരിഷ്ക്കാരങ്ങളൊന്നും ദൈവത്തിനു ബാധകമല്ല. ശൈശവാവസ്ഥയില്‍ ദൈവങ്ങള്‍ക്ക് പ്രിയങ്കരമായ ഒന്നായിരുന്നു ബലി, അങ്ങനെ മുലപ്പാലിന് പകരം രക്തം കുടിച്ചു വളര്‍ന്ന ദൈവങ്ങള്‍ക്ക് ഇന്നും ആ രക്തകൊതി മാറിയിട്ടില്ല, അതുകൊണ്ട് തന്നെ കൊതി തീര്‍ക്കാന്‍ മതങ്ങള്‍ ഈ പ്രാകൃത
ാചാരം നിര്‍ബാധം തുടര്‍ന്നു കൊണ്ടിരിക്കുന്നു . സനാതന ധര്‍മ കച്ചവടക്കാരായ, പ്രകൃതിയില്‍ തന്നെ ദൈവികാംശം ദര്‍ശിക്കുന്നവരുമെല്ലാം ഈ കാടന്‍ ഗോത്രാചാരം
അനുവര്‍ത്തിക്കുന്നു. മാത്രമല്ല ഏതേത് മൃഗങ്ങളെയും പക്ഷികളെയും ഏതൊക്കെ തരത്തില്‍ ബലിയര്‍പ്പിക്കണമെന്നും അവരുടെ തന്നെ ഗ്രന്ഥങ്ങള്‍ അനുശാസിക്കുന്നു ...... ! എന്നിട്ടും അവര്‍ വരികള്‍ക്കിടയില്‍ നിന്നും അടര്‍ത്തിയെടുത്ത വ്യാഖ്യാന തുണ്ടും പൊക്കിപിടിച്ച് നാണമില്ലാതെ പുലമ്പും ഞങ്ങള്‍.." """....ലോകാ സമസ്താ സുഖിനോ ഭവന്തു" ആഗ്രഹിക്കുന്നവരാണ്, അതിനു വേണ്ടി നില കൊള്ളുന്നവരാണ് എന്നൊക്കെ ...!!

മതനിന്ദ 

Monday, 24 September 2012

മതം പ്രചാരണവും യാഥാര്‍ത്യവും 
മതങ്ങളെ ഉപരിപ്ലവമായി സമീപിച്ചു കൊണ്ട്  സമൂഹത്തിലെ പല  "ശ്രേഷ്ഠ " വ്യക്തിത്വങ്ങളും    പ്രകീര്‍ത്തിച്ചു കാണാറുണ്ട്‌, എത്ര വിശാല കാഴ്ചപ്പാടുള്ള സംസ്ക്കാരമാണ് ഹൈന്ദവ സംസ്ക്കാരം .... എത്രയോ മതങ്ങള്‍ ആ സംസ്ക്കാരത്തില്‍ ഉദയം കൊണ്ട് , എത്രയോ മതങ്ങളെ സ്വീകരിച്ചുരുതി തണലേകി വളര്‍ത്തി വലുതാക്കി, എത്രയോ മഹാന്മാര്‍ക്ക് ജന്മമേകിയ മതം...!! എത്രയോ മഹാന്മാര്‍ ഈ മതത്തെ വാനോളം പുകഴ്ത്തിയിരിക്കുന്നു ...!! ഗാന്ധിജി ജനിച്ചു വളര്‍ന്നതു
ം ഈ മതത്തിലാണ് ഈ മതത്തിന്റെ അന്തസില്ലായ്മ കൊണ്ട് അദ്ദേഹം മതം മാറിയില്ല .! അന്യ മതത്തില്‍ ജനിച്ച ശാസ്ത്രഞ്ഞനായ അബ്ദുല്‍ കലാം ഈ മതത്തിന്റെ ആചാരാനുഷ്ട്ടാനങ്ങള്‍ പിന്തുടരുന്നു....!! അങ്ങനെ പോകുന്നു വര്‍ണനകള്‍ ....... ഇത്തരത്തിലുള്ള വര്‍ണനകളും പുകഴ്ത്തലുകള്‍ കേട്ട്കൊണ്ട് ഒരു മതത്തെ വിലയിരിതാനാവുമോ..? അത് തീര്‍ച്ചയായും ബാലിശമായിരിക്കും .! ഹൈന്ദവത എന്തെന്ന് മനസിലാക്കാന്‍ ഗീതയും മനുസ്മൃതിയും അടക്കമുള്ള അതിന്റെ ഗ്രന്ഥങ്ങള്‍ പഠന വിധേയമാക്കെണ്ടിയിരിക്കുന്നു . എത്ര നിക്രുഷ്ട്ടമായിട്ടാണ് ഹൈന്ദവ ഭരണഘടനയായ മനുസ്മൃതി മനുഷ്യരെ വേര്‍ തിരിച്ചു നിര്തുന്നതെന്നും,ധര്‍മ യുദ്ധം എന്ന പേരില്‍ ഏതു അധാര്‍മിക പ്രവര്‍ത്തിയിലൂടെയും തന്റെ സഹോദരന്മാരെയും ബന്ധു മിത്രാദികളെ അടക്കം കൊന്നു കൊലവിളിക്കാം എന്നും ഭഗവത് ഗീതയും വരച്ചു കാട്ടുന്നു . ഈ മാനവിക വിരുദ്ധമായ ഗ്രന്ഥങ്ങളുടെ പുറത്താണ് ഹൈന്ദവത നില കൊള്ളുന്നത്‌........................................................................................................................................ .
.ഈ ഗ്രന്ഥങ്ങള്‍ കൂടെ പരിഗണിച്ചു മാത്രമേ ഹൈന്ദവത എന്താണെന്ന് വിലയിരുതാനാവൂ.
...................................................................................................................... ഗാന്ധിജി പലപ്പോഴും തന്റെ അഹിംസയിലൂന്നിയ ദര്‍ശനങ്ങള്‍ കൈകൊണ്ടത് യേശുവില്‍ നിന്നാണ് ,അദ്ദേഹത്തിന്റെ "ഒരു കരണ തടിചാല്‍ മറുകരണവും കാണിച്ചു കൊടുക്കുക" എന്ന വിവരക്കേട് പ്രസിദ്ധമാണല്ലോ, ഇങ്ങനെ സഹനത്തിന്റെയും കാരുന്ന്യതിന്റെയും പല അംശങ്ങളും യേശുവിന്റെത് തന്നെ ,ഗാന്ധിജിയുടെ ഈ ഒരു നടപടിയുടെ അടിസ്ഥാനത്തില്‍ ക്രൈസ്തവത ഒരു പരിപാവനമായ തത്വ സംഹിതയാനെന്നും മറ്റുള്ളവര്‍ക്ക് പിന്‍പറ്റാവുന്ന ഒന്നാണെ ന്നുമുള്ള നിഗമനത്തില്‍ എത്താമോ ..?? എത്ര സ്വതന്ത്ര ചിന്തകരെയും പുരോഗമന വാദികളെയും ശാസ്ത്രന്ജരെയും ഇവരുടെ നിലപാടുകള്‍ മത വിരുദ്ധ മാണെന്ന് പറഞ്ഞു ഈ മതം കൊന്നു കുഴിച്ചുമൂടി...!??...........................................................................................................................................................................................................................................ആഗോള ഇസ്ലാമിന്റെ ഭരണസിരാ കേന്ദ്രമായിരുന്ന തുര്‍ക്കിയിലെ ഖിലാഫത്ത് വൈദേശിക ആക്രമണത്തില്‍ തച്ചു തകര്‍ക്കപ്പെട്ടപ്പോള്‍ ഈ പതനത്തില്‍ ബഹു പൂരിപക്ഷം വരുന്ന ഇസ്ലാമിക ലോകവും കാര്യമായ പ്രതികരണത്തിനും പ്രതിഷേധത്തിനും തുനിയുകയുണ്ടായില്ല, എന്നാല്‍ നമ്മുടെ ഇന്ത്യ ഉപഭൂഗണ്ടത്തില്‍ ഈ തകര്‍ച്ച മുസ്ലിങ്ങള്‍ക്ക്‌ കാണിച്ചു കൊടുത്തു അവരോടു വിലപിക്കാനും സമരം ചെയ്യാനും ആഹ്വാനം ചെയ്യാന്‍ ഒരു മഹാനാനുണ്ടായിരുന്നു മറ്റാരുമല്ല സാക്ഷാല്‍ ഗാന്ധിജി, "മുസ്ലിങ്ങളെ നിങ്ങളുടെ ഖിലാഫത്ത് ഇതാ വെള്ളക്കാര്‍ തച്ചു തകര്‍ത്തിരിക്കുന്നു അവരോടു സന്ധിയില്ല സമരത്തിന്‌ സജ്ജരാകൂ".......... എന്നായിരുന്നു ഗാന്ധിജിയുടെ ആഹ്വാനം...!! ഇന്ത്യന്‍ സ്വതന്ത്ര സമരത്തില്‍ നിന്നും പിന്തിരിഞ്ഞു നിന്നിരുന്ന മുസ്ലിങ്ങളെ ആ ദൌത്യതിലേക്ക് കൊണ്ട് വരികയായിരുന്നു ഗാന്ധിജി തന്റെ ഈ ആഹ്വാനതിലൂടെ ചെയ്തത്, അതാണ്‌ ഗാന്ധിജിയുടെ രാഷ്ട്രീയ വിരുതു...!! ( ഈ ആഹ്വാനത്തിന്റെ പരിണിത ഫലം നാം പിന്നീട് ചരിത്രത്തില്‍ കണ്ടു, ഈയുള്ളവന്റെ നാട്ടിലും "പൂക്കോട്ടൂര്‍ കലാപം" ഇതിന്റെ പേരില്‍ നൂറുകണക്കിന് ആളുകള്‍ മരണമടഞ്ഞു ) അത്തരത്തിലുള്ള ഗാന്ധിജി ഇസ്ലാമിനെ പുകഴ്ത്തിയുട്ടുന്ടെങ്കില്‍ അത് ചിലതെല്ലാം ഉദ്ദേശിച്ചു തന്നെയായിരിക്കും. തന്റെ ഒരു മകന്‍ ഇസ്ലാം മത സ്വീകരിച്ചപ്പോള്‍ ഈ വിശാല ഹൃദയത്തിനുടമയായ ഖുറാന്‍ വായിക്കുന്നു എന്ന് പറയുന്ന ഇദ്ദേഹം അസഹിഷ്ണുതനായി, ഇസ്ലാമിനോട് ആദരവും ബഹുമാനവും ഉണ്ടായിരുന്നെങ്കില്‍ അദ്ദേഹം മകനെ ആശിര്‍വദിക്കുമായിരുന്നു .പക്ഷെ മകനെ തിരിച്ചു സ്വന്തം മതത്തിലേക്ക് കൊണ്ടുവരാനാണ് അദ്ദേഹം ശ്രമിച്ചത്. ......................................................................................................................................ഏതു മതങ്ങളെ കുറിച്ച് പഠിക്കാനും ആ മതത്തിന്റെ സത്യസന്ധമായ ചരിത്രാവലോകാനും കൂടി കണക്കിലെടുക്കെണ്ടിയിരിക്കുന്നു . ഇത് ഇസ്ലാമിനും ബാധകമാണ് , അത് കൊണ്ട് തന്നെ ഖുറാനും ഹദീസും ഒപ്പം ചരിത്രവും സ്വതന്ത്രമത പഠിതാക്കള്‍ പഠന വിധേയമാക്കെണ്ടിയിരിക്കുന്നു . അപ്പോള്‍ മാത്രമേ ഇസ്ലാമിക പഠനം പൂര്‍ത്തിയാകൂ,എന്നാല്‍ മതം പലപ്പോഴും ചരിത്രം തമസ്ക്കരിക്കുന്നു. "ഇസ്ലാമായെങ്കില്‍ മാത്രമേ ഒരാള്‍ നല്ല മനുഷ്യനാവൂ," "ഒരു അന്യമത വിശ്വാസിയായത്തിന്റെ പേരില്‍ തന്നെ അല്ലാഹു എന്ന ദൈവം നരക തീയിലിട്ടു കത്തിക്കും " എന്ന് പോലും ഗാന്ധിജിക്ക് മനസിലാകാതെ പോയല്ലോ, എന്നാരെങ്കിലും വിചാരിച്ചാല്‍ തെറ്റി,ഗാന്ധിജി എല്ലാം മനസിലാക്കിയിട്ടുണ്ട്, മറ്റുള്ളവര്‍ ഗാന്ധിജിയെ മനസിലാക്കിയതാണ് തെറ്റിപോയത്‌, അതാണ്‌ ഗാന്ധിജി ..!!!
ജിന്ന, സവര്‍ക്കര്‍ വെറുക്കപ്പെട്ട നിരീശ്വരവാദികള്‍ 
മുഹമ്മദാലി ജിന്നയും ഇസ്ലാമും തമ്മിലുള്ള ബന്ധമെന്തായിരുന്നു ? ജിന്നയുടെ മാതാപിതാക്കള്‍ ഇസ്ലാമാതക്കാരായിരുന്നു അത്ര തന്നെ.! ഒരു തരത്തിലുള്ള ഇസ്ലാമികമായ  ആചാരങ്ങളും അനുഷ്ട്ടനങ്ങളും തന്റെ ജീവിതത്തില്‍ പകര്‍ത്താതിരുന്ന വ്യക്തിയായിരുന്നു ജിന്ന. ഇന്ഗ്ലണ്ടില്‍ നിന്നും ഒരു "പച്ച"  പരിഷ്ക്കാരിയായിട്ടാണ് ജിന്ന നിയമ പഠനം കഴിഞ്ഞെത്തിയത്. സദാ നല്ല വൃത്തിയില്‍ കോട്ടും സ്യൂട്ടും ധരിച്ചു നടന്നിരുന്ന ജിന്ന തന്റെ സമുദായക്കാരെ വൃത്തിഹീനരും സംസ്ക്കാര ശൂന്യരുമായിട്ടാണ് കരുതിയത്‌, അവരുടെ കൈപിടിച്ച് കുലുക്കിയാല്‍ കൈ കഴുകേണ്ടി വരുമെന്ന് വരെ അദ്ദേഹം ധരിച്ചു. മുസ്ലിങ്ങള്‍ താണുവണങ്ങി ഒച്ചാനിച്ചു നില്‍ക്കേണ്ട ഔലിയ, തങ്ങള്‍, മൊല്ലമാരെ അദ്ദേഹം അങ്ങേയറ്റം വെറുക്കുകയും അവരെ തന്റെ ജീവിത പരിസരത്ത് നിന്നും മാറ്റി നിര്‍ത്തുകയും ചെയ്തിരുന്നു . തന്റെ സമുദായ ഭാഷയായ ഉര്‍ദു പോലും അദ്ദേഹത്തിന് വലിയ പിടിയുണ്ടായിരുന്നില്ല. പന്നി മാംസവും മദ്യവും ജിന്നയുടെ ജീവിതത്തിലെ അവിഭാജ്യ ഘടകങ്ങളായിരുന്നു അദ്ദേഹം ജീവിത സഖിയാക്കിയതാവട്ടെ ഒരു അന്യമതക്കാരിയെയും. ഇങ്ങനെയൊക്കെയുള്ള ജിന്ന മുസ്ലിം രാഷ്ട്രത്തിന്റെ വക്താവായത് അദ്ദേഹത്തിന്റെ അധികാര മോഹവുമായി ബന്ധപ്പെട്ട ഒരു വശമായിരിക്കാം. 
...................................................................................................... മഹാരാഷ്ട്രയിലെ ഒരു ബ്രാഹ്മണ കുടുംബത്തില്‍ ജനിച്ച 
വിനായക് ദാമോദര്‍ സവര്‍ക്കര്‍,ഹിന്ദുത്വവാദികളുടെ കാറല്‍ മാര്‍ക്സ്,ആണ് മറ്റൊരു "നാസ്തികന്‍""" " . ഇഷ്ട്ടം പോലെ സെലെക്ഷനുള്ള ഹൈന്ദവ ദൈവങ്ങളില്‍ ഒരൊറ്റ ദൈവത്തെയും സവര്‍ക്കര്‍ തന്റെ ദൈവമാക്കിയില്ല. എല്ലാ ഹൈന്ദവ ആരാധനകളില്‍ നിന്നും പിന്തിരിഞ്ഞു നിന്ന അദ്ദേഹം, ഒരു ഹൈന്ദവ രാഷ്ട്ര ഭൂമികയുടെ വക്താവായിരുന്നു. 1923 ല്‍ "ആരാണ് ഹിന്ദു" എന്ന തന്റെ ലഘു പ്രബന്ധത്തില്‍ "ഹിന്ദുത്വം" എന്ന വാക്ക് പരിചയപ്പെടുത്തി കൊണ്ട് അദ്ദേഹം ഹൈന്ദവന് പുതിയ അര്‍ത്ഥ തലങ്ങള്‍ മെനെഞ്ഞെടുത്തു,"ഹിന്ദുസ്ഥാന്‍ പുണ്യ ഭൂമിയായി,പിതൃ ഭൂമിയായി അന്ഗീകരിക്കുന്നവര്‍ മാത്രമേ ഹൈന്ദവരായിട്ടൊള്ളൂ" എന്നതായിരുന്നു ആ നിര്‍വചനം. ഹൈന്ദവ ദേശീയബോധം അദ്ദേഹത്തെ ഒരു സമ്പൂര്‍ണ്ണ മുസ്ലിം വിരോധിയും ഗാന്ധിജിയെ കൊല്ലാനുള്ള പ്രേരക ശക്തിയാവുന്നതില്‍ വരെ കൊണ്ട് ചെന്നെത്തിക്കുകയും ചെയ്തു .
.......................................................................................................
ജിന്ന,സവര്‍ക്കര്‍,ഭഗത് സിംഗ് അവിഭക്ത ഇന്ത്യക്ക് വേണ്ടി തങ്ങളുടേതായ പങ്കു വഹിച്ച, "സംഭാവന" നല്‍കിയ മൂന്നു മഹാരഥന്മാര്‍ , പക്ഷെ എന്ത് കൊണ്ടാണ് ഈ മൂന്ന് നാസ്തികരെയും വേറിട്ട കണ്ണ് കൊണ്ട് സമൂഹം നോക്കി കാണുന്നത് എന്നുള്ളത് വരികള്‍ക്കിടയില്‍ നിന്ന് തന്നെ വ്യക്തമാകുന്ന കാര്യമാണ്.ആദ്യത്തെ രണ്ടു പേരും നാസ്തികത തങ്ങളുടെ ജീവിത ദര്‍ശനമായി സ്വീകരിച്ചവര്‍ അല്ല, നാസ്തികതക്ക് എന്തെങ്കിലും സംഭാവ നല്‍കണമെന്നും നാസ്ഥികരായി തങ്ങളെ ലോകം വിലയിരുത്തണമെന്നും ആഗ്രഹിച്ചവരല്ല . മറിച്ചവര്‍ ചില പ്രത്യേക മതങ്ങള്‍ക്ക് വേണ്ടി നിലകൊണ്ടവരാന്, ഒരാള്‍ ഹൈന്ദവ ദേശീയ വാദിയും മറ്റൊരാള്‍ മുസ്ലിം ദേശീയവാദിയും. നാസ്തികത മുന്നോട്ടു വെക്കുന്ന മതനിരപേക്ഷത, മാനവികത തുടങ്ങിയ ഗുണങ്ങള്‍ ഇവര്ക്കന്യമായിരുന്നു. എന്നാല്‍ തന്റെ ജീവിതത്തില്‍ മതനിരപേക്ഷതയും മാനവികതയും ഉയര്‍ത്തി പിടിച്ച ഇന്ത്യന്‍ ദേശീയ വാദിയായിരുന്ന ഭഗത് സിംഗ് നാസ്തികത തന്റെ ജീവിത ദര്‍ശനമാക്കിയ വ്യക്തിയും അത് ഉറക്കെ പ്രഖ്യാപിച്ച വ്യക്തിയുമാണ് അദ്ദേഹം . ഇത് തന്നെയാണ് ഈ മൂന്നു പേരും വേറിട്ട്‌ നില്‍ക്കുന്ന നാസ്തികരായി പരിഗണിക്കപ്പെടാന്‍ കാരണം. ജിന്നയെ പോലെ സവര്‍ക്കരെ പോലെ ചില പ്രത്യേക വീക്ഷണങ്ങള്‍ക്ക് പ്രത്യയശാസ്ത്രങ്ങള്‍ക്ക് തത്വശാസ്ത്രങ്ങള്‍ക്ക് പ്രമാണങ്ങള്‍ക്ക് വേണ്ടിയെല്ലാം വാദിച്ചവരും ഒരു ജനതയുടെ മേല്‍ നടപ്പിലാക്കാനും , അടിചെല്‍പ്പിക്കാനും തങ്ങളുടെ അധികാര വിനിയോഗം നടത്തിയ അല്ലങ്കില്‍ അധികാര അന്ധത ബാധിച്ച, "നാസ്തിക"രായിട്ടുള്ള ഒട്ടനവധി ക്രൂര ഭരണാധികാരികളെ ചരിത്രത്തില്‍ കാണാം. അവരെല്ലാം മറ്റൊരു തരത്തിലുള്ള മാനവിക ബോധമില്ലാത്ത ജിന്നമാരും സവര്‍ക്കര്മാരും ആയിരുന്നു.

ഗ്രന്ഥ  പാരായണ  പുണ്യം 

ഇറക്കുമതി ചെയ്യപ്പെടുന്ന ഉത്സവങ്ങള്‍ 
അക്ഷയ ത്രിതീയ,ഗണേശോല്‍സവം മലയാളികള്‍ക്ക് ഈ അടുത്ത കാലത്തൊന്നും പരിചിതമല്ലാതിരുന്ന രണ്ടു ഉത്സവങ്ങളാണ് ഇവ, രണ്ടും ഉത്തരേന്ത്യന്‍ ഇറക്കുമതി. ഇതില്‍ ആദ്യത്തേതു ഒരു കമ്പോള ഉത്സവമാണ്‌, ഇത് കേരളത്തിലേക്ക് ഇറക്കുമതി ചെയ്തതും ഇന്ന് ഇതിന്റെ സ്പോസെര്‍മാരും കേരളത്തിലെ പാവപ്പെട്ട സ്വര്‍ണ വ്യാപാരികള്‍ ആണ്, തികച്ചും കച്ചവട ലാക്കോടെ ഭക്തി കൂട്ടി കലര്‍ത്തി വെച്ച കെണിയില്‍ കേരളത്തിലെ നല്ലൊരു ശതമാനം സ്വര്‍ണ്
ണ ഉപഭോക്താക്കള്‍ അകപ്പെട്ടിട്ടുണ്ടെന്നാണ് ആ കാലയളവിലെ വില്‍പ്പനയും പരസ്യങ്ങളും ശ്രദ്ധിച്ചാല്‍ മനസിലാകുന്ന ഒരു കാര്യം. കച്ചവടത്തിന് ജനങ്ങളെ പറ്റിക്കാന്‍ ഭക്തി നല്ലൊരു ഉപകരണമാണെന്ന് നമ്മുടെ 916 പ്രഭൃതികള്‍ മനസിലാക്കിയതിന്റെ വിജയം, ഈ ഉത്സവം വിജയിപ്പിച്ച കേരളത്തിലെ മണ്ടശിരോമണികളായ ഭക്ത കുചേലന്മാര്‍ക്ക് സ്വയം അഭിമാനിക്കാം ....!! .
ഗണേശോല്‍സവം, ഉത്തരേന്ത്യയില്‍ വളരെ വിപുലമായി നടത്തപ്പെടുന്ന ഈ ഉത്സവം കേരളത്തിലേക്ക് ഈ അടുത്തകാലത്ത്‌ എഴുന്നള്ളിച്ചത് ഇവിടത്തെ കാവിവല്‍ക്കരണവാദികളാണ്. ഉത്സവത്തിന്‌ പഞ്ഞമില്ലാത്ത കേരളത്തിലേക്ക് വര്‍ഗീയ ലക്ഷ്യത്തോടെ ഇറക്കുമതി ചെയ്ത ഈ ഉത്സവം വര്‍ഗീയവാദികളുടെ നേത്രത്വത്തില്‍ തന്നെയാണ് നടത്തപ്പെടുന്നതും. ഈ കെണിയറിയാതെ മെല്ലെ മെല്ലെ ഈ ഉത്സവം സാധാരണ മതവിശ്വാസികളിലേക്കും സന്നിവേശിക്കപ്പെടുന്നു, അങ്ങനെ കാലാന്തരത്തില്‍ ഇതൊരു പൊതു ഉത്സവമാക്കി തങ്ങളുടെ ഉദ്ദേശ്യ ലക്ഷ്യപ്രാപ്തിക്കാവും എന്നാണു കാവി പരിമളവാദികള്‍ കരുതുന്നത്. "താമരപ്പൂ വസന്ത " പരിമളം പടരുന്നതും സ്വപ്നം കണ്ടിരിക്കുന്നവര്‍ ഇനിയും എന്തൊക്കെ ആസൂത്രണവും ആയിട്ടാണാവോ അവതരിക്കാന്‍ പോകുന്നത് ...??
 

ദൈവത്തിന്റെ ബയോഡാറ്റ

ദൈവങ്ങളുടെ സമാനത 
സമൂഹത്തിലെ ബുദ്ധിജീവികളെന്നു നടിക്കുന്നവര്‍, രാഷ്ട്രീയക്കാര്‍, സാംസ്ക്കാരിക നായകര്‍, കപട "മതപണ്ഡിതര്‍'' തുടങ്ങിയവരുടെയെല്ലാം ഒരു വാദമാണ് ദൈവമെല്ലാം ഒന്നാണ് വ്യത്യസ്ത പേരുകളില്‍ വിളിക്കുന്നു എന്നേയുള്ളു, എന്നൊക്കെയുള്ള വിടുവായിത്തം.സത്യത്തില്‍ ദൈവങ്ങളെകുറിച്ച് ലവലേശം പാണ്ടിത്യമില്ലാതവരാണ് ഇവര്‍..., ദൈവങ്ങളെയെല്ലാം സൃഷ്ടിച്ചത് വിവിധ മതങ്ങളാണ്, വ്യത്യസ്ത കാലഘട്ടങ്ങളില്‍ വ്യത്യസ്ത ഭൂമികയില്‍,
 വ്യത്യസ്ത സാമുഹിക- സാംസ്ക്കാരിക പാശ്ചാത്തലത്തില്‍ പിറവിയെടുത്ത മതങ്ങള്‍ അവതരിപ്പിക്കുന്ന ദൈവങ്ങളെല്ലാം തന്നെ വ്യത്യസ്ത സ്വഭാവ സവിശേഷതകള്‍ അടങ്ങിയവയാണ്.( ഇതുതന്നെ ദൈവം മനുഷ്യ സൃഷ്ട്ടമാണെന്നു തെളിയിക്കുന്നു. ) ഒരൊറ്റ ദൈവത്തിനും മറ്റു ദൈവങ്ങളുമായി പരിപൂര്‍ണ്ണ സമാനതകളില്ല. ഉണ്ടെങ്കില്‍ അത് താഴെ ചിത്രങ്ങള്‍ തമ്മിലുള്ള സമാനതകള്‍ പോലെയാണ്......!!!

ഹൈഫ അല്‍ മന്‍സൂര്‍
ഹൈഫ അല്‍ മന്‍സൂര്‍, സൌദി അറേബ്യയിലെ ആദ്യ സിനിമാ സംവിധായിക, "വദ്ജദ" എന്ന അവരുടെ സിനിമ വെനീസിലെ ചലച്ചിത്രോത്സവത്തില്‍ പ്രദര്‍ശനത്തിനു ഒരുങ്ങുകയാണ്, സൌദിയിലെ യാഥാസ്ഥിക മത മാമൂലുകളും ആധുനികതയും തമ്മിലുള്ള സംഘട്ടനമാണ് അവരുടെ ചിത്രത്തിന്റെ പ്രമേയം, അന്യ പുരുഷന്മാരോടപ്പം ജോലി ചെയ്യാന്‍ വിലക്കുകളുള്ള സൌദിയിലെ ഒരു പാട് പ്രതികൂല സാഹചര്യങ്ങളെ തരണം ചെയ്തു കൊണ്ടാണ് അവര്‍ തന്റെ ഈ വ്യാഖ്യാതാ കലാസൃഷ
്ടി രൂപപ്പെടുത്തിയത്,
2005 ല്‍ അബ്ദുള്ള രാജാവ് സൗദി രാജാവായത്തിനു ശേഷം സിനിമയുടെ കാര്യത്തില്‍ ഭരണകൂടം ചില്ല വിട്ടുവീഴ്ചകള്‍ ചെയ്തതിന്റെ അനന്തരഫലമാണ് ഹൈഫയെ പോലുള്ളവര്‍..., കറുത്ത തുണി കൊണ്ട് ഒതുക്കാനാവാത്ത ഇത്തരം പ്രതിഭാധനരായ ഹൈഫമാരുടെ സര്‍ഗാത്മക കഴിവുകളെ ലോകം ഇനിയും കാത്തിരിക്കുന്നു .......!

Friday, 7 September 2012

നിങ്ങളുടേത് കഥകള്‍, ഞങ്ങളുടേത് ശാസ്ത്രം 

ദൈവം മണ്ണ് കുഴച്ചു ആദ്യ മനുഷ്യനായ ആദമിനെ സൃഷ്ടിച്ചു, ആദമിന്റെ വാരിയെട്ടു വലിച്ചൂരി ഹവ്വയെ സൃഷ്ടിച്ചു, അവരോടു പാമ്പ് സംസാരിച്ചു, ജ്ഞാനത്തിന്റെ പഴം തിന്നാന്‍ കൊടുത്തു, അങ്ങനെ അവര്‍ക്ക് ജ്ഞാനം കിട്ടി അവര്‍ക്ക് രണ്ടു പുത്രന്മാര്‍ ജനിച്ചു അവര്‍ പരസ്പ്പരം തല്ലി പിരിഞ്ഞു, അവരിലൂടെ മനുഷ്യകുലം ആവിഭവിച്ചു ..!! ഭൂമിയില്‍ മഹാപ്രളയം ഉണ്ടായി, നോഹ തന്റെ പെട്ടകത്തില്‍ ഭൂമിയിലെ എല്ലാ ജീവ ജാലങ്ങളുടെയും ഓരോ ജ
ോടിയുമായി രക്ഷപ്പെട്ടു യാത്ര തിരിച്ചു , പെട്ടകത്തിന്റെ വലിപ്പം ആകെ അഞ്ഞൂറ അടിയോളം നീളം, എഴുപതന്ച്ചടി വീതി ..!!! എല്ലാം പ്രളയത്തില്‍ മൂടി നില്‍ക്കുന്ന സമയത്ത് പ്രാവ് നോഹക്ക് ഒളീവിന്റെ ചില്ല കൊതി കൊണ്ട് വന്നു കൊടുത്തു. എവിടെ നിന്നാണ് ഒലീവ് ചില്ല കിട്ടിയത് എന്ന് ചോദിക്കരുത്.

സ്വര്‍ഗത്തില്‍ കൊണ്ട് വന്ന കല്ല്‌ "ഹസരുല്‍ ഹസ് വദ്" അത് വെളുത്തതായിരുന്നു മനുഷ്യന്‍ ചുംബിച്ചു ചുംബിച്ചു അതിന്റെ നിറം കറുത്ത് പോയി, പുണ്യം കിട്ടാന്‍ അത് ചുംബിച്ചാല്‍ മതി, ഒരു കല്ലിനു പാപം സ്വീകരിക്കാനാകുമോ ..!! കല്ലും മരങ്ങളും മുഹമ്മദിനെ കണ്ടപ്പോള്‍ സലാം പറഞ്ഞു ..!! കല്ലുകളും മരങ്ങളും സംസാരിക്കുമോ ..? മുഹമ്മദു ഒരൊറ്റ രാത്രി കൊണ്ട് എഴാനാകാശതുള്ള അല്ലാഹുവിനെ കണ്ടു സംസാരിച്ചു പോന്നു,ഒരൊറ്റ രാത്രി കൊണ്ട് പോയി വരാന്‍ ഉള്ള ദൂരമേ സ്വര്‍ഗതിലെക്കുള്ളൂ ..? ഒരാള്‍ക്ക്‌ വായു മണ്ഡലത്തിനപ്പുറതേക്ക്‌ വേണ്ടത്ര സജീകരണങ്ങള്‍ ഇല്ലാതെ പോയി വരാനാകുമോ ? അതും ബുരാക്കു എന്ന ഒരു വിചിത്ര ജീവിയുടെ പുറത്തു ? സംശയിക്കരുത്‌, അത് തെറ്റാണ് , കഥയല്ല ഇത് സത്യമാണ്, ശാസ്ത്രമാണ് .

യശോദാ ഉണ്ണികണ്ണന്റെ വായ തുറന്നു നോക്കി ബോധ രഹിതയായി നിലംപതിച്ചു, കാരണം ഉണ്ണി കണ്ണന്റെ വായില്‍ അവര്‍ കണ്ടത് ഭൂമി തന്നെയാണ് ...!! ഭൂമിയുടെ വലിപ്പം !! ശ്രീ കൃഷ്ണന്‍ ആയിരം തലയുള്ള കാളിയനെ തോല്‍പ്പിക്കുന്നു , മലയെടുത്തു പൊക്കുന്നു ദൈവം മത്സ്യമായും ആമയായും കുള്ളനായും കള്ളനായും അവതരിക്കുന്നു, ദൈവം മനുഷ്യന്റെ അമ്പേറ്റു ചാകുന്നു ..!! ദൈവങ്ങള്‍ പരസ്പ്പരം തമ്മില്‍ തല്ലുന്നു, ദൈവം ആത്മഹത്യ ചെയ്യുന്നു, ആനത്തലയുള്ള ദൈവം, സിംഹ തലയുള്ള ദൈവം, കുരങ്ങന്‍ ദൈവം സൂര്യനിലേക്കു ചാടുന്നു, ദേവന്മാര്‍- -അസുരന്മാര്‍ അവര്‍ തമ്മില്‍ യുദ്ധങ്ങള്‍,
ഇങ്ങനെയൊക്കെയുള്ള കഥകളും വിഡ്ഢി തരങ്ങളുമാണ് ദൈവികമെന്ന് വിശേഷിപ്പിക്കുന്ന ഗ്രന്ഥങ്ങളില്‍ കാണുന്നത് , ഇതെല്ലാം ഓരോ മതക്കാരനും അവനവന്റെത് സത്യം, ശാസ്ത്രം ..! മറ്റുള്ളവന്റെത് കഥകള്‍ ......
 
ദൈവിക കൊല 
സൃഷ്ടിയും സ്ഥിതിയും സംഹാരവുമെല്ലാം ദൈവത്തില്‍ നിക്ഷിപ്തമാണ് എന്നാണു മതവാദം, കര്‍ത്താവ്‌ ഏതു കോടമ്പാക്കം ദൈവമാണെങ്കിലും കര്‍മം ശരിയല്ലങ്കില്‍ വിമര്‍ശിക്കപ്പെടും! ദൈവമാണെന്ന് കരുതി എന്ത് തോന്ന്യവാസവും ചെയ്യാം എന്നത് അന്ഗീകരിക്കാനാവാത്ത ജന്മിത്വ സമ്പ്രദായമാണ്, എല്ലാം നിഷ്പ്രയാസം സാധ്യമാകുന്ന ദൈവത്തിനു ഒരാളെ ജനിപ്പിക്കാന്‍ ആയിരകണക്കിന് മറ്റു ജീവനെടുക്കനമെന്നത് ന്യായീകരിക്കാനാവുമോ ..? നമ്
മോടൊപ്പം ജനിക്കേണ്ട ആയിര കണക്കിന് സഹോദരന്മാരെയും സഹോദരിമാരെയും ദൈവത്താല്‍ നിഗ്രഹിക്കപ്പെടുന്നു എന്നതാണ് വാസ്തവം ! അതായത് മനുഷ്യശുക്ലത്തിലെ ആയിരകണക്കിന് ജീവനുള്ള ബീജകണങ്ങളില്‍ ഒരു ബീജകണം മാത്രമാണ് അണ്ഡവുമായി സംയോജിച്ച് സിതാണ്ടമാകുന്നതും പിന്നീട് ഭ്രൂണമായി പരിണമിച്ചു മനുഷ്യനായി പിറവിയെടുക്കുന്നതും. ( മറ്റെല്ലാ ജീവജാലങ്ങളുടെയും അവസ്ഥ ഇത് തന്നെ ) ബാക്കിയുള്ള ആയിരകണക്കിന് ജീവനുള്ള ബീജകണങ്ങള്‍ നശിപ്പിക്കപ്പെടുന്നു ! ആര് ? സൃഷ്ടാവായ ദൈവം ..!! എല്ലാം മുന്‍കൂട്ടി അറിയാന്‍ കഴിവുള്ള ദൈവത്തിനു ഒരു ജീവന്റെ സൃഷ്ടിപ്പിനു വേണ്ടി ആയിരകണക്കിന് ബീജകണങ്ങളെ സൃഷ്ടിച്ചു നശിപ്പിക്കേണ്ടതുണ്ടോ ? ഇത്തരത്തിലുള്ള പാപം ചെയ്യുന്ന ദൈവം എങ്ങനെയാണ് പുണ്ണ്യവാളനാകുന്നത് ? പാപം ചെയ്യപ്പെടുന്നവന്‍ ശിക്ഷിക്കപ്പെടുമെങ്കില്‍ ദൈവമല്ലേ ആ ശിക്ഷക്ക് ആദ്യം അര്‍ഹനായിട്ടുള്ളവന്‍ ???
ദൈവത്തിനുള്ള  കൈക്കൂലി  
പരീക്ഷയില്‍ പാസാകാന്‍ ,ഡോക്ടരാവാന്‍ ,വക്കീലാകാന്‍ ,പണക്കാരനാകാന്‍, ലോട്ടറിയടിക്കാന്‍, രോഗം ഭേദമാകാന്‍, സ്വര്‍ഗത്തില്‍ പ്രവേശിപ്പിക്കാന്‍, മഴ പെയ്യാന്‍ തുടങ്ങീ തങ്ങളുടെ എല്ലാ ആഗ്രഹ സഫലീകരണത്തിനും ചെയ്തു പോയ പാപങ്ങള്‍ക്കും ഈ മഹാ പ്രപഞ്ചമാകെ സൃഷ്ടിച്ചു പരിപാലിക്കുന്നു എന്ന് പറയുന്ന ദൈവത്തിനു വിശ്വാസികള്‍ നല്‍കുന്ന കൈക്കൂലിയാണ് ഇതൊക്കെ, ഈ "നിസാര" പാരിതോഷികങ്ങള്‍ സ്വീകരിച്ചു പ്രശ്നങ്ങള്‍ പരിഹരിക്കുന്ന ദൈവത്തെ പരിചയപ്പെടുത്തുന്ന മതങ്ങളെ വിമര്‍ശിക്കുന്നതിന്റെ പേരിലാണ്, വിശ്വാസികള്‍ പലപ്പോഴും മതനിന്ദ ആരോപിച്ചു നിരീശ്വരവാദികളെ ആക്രമിക്കാന്‍ മുതിരാറുള്ളത്. ഒരു ദൈവമായാല്‍ അല്‍പ്പം നിലാവാരമൊക്കെ വേണ്ടേ ..!!!
മതം വിലക്കുന്ന മനുഷ്യത്വം 
മനുഷ്യന്റെ നൈസര്‍ഗിക ഗുണങ്ങളില്‍പെട്ടതാണ് തന്റെ സഹജീവികളോടുള്ള കാരുണ്യം, ദയ,അവയോടുള്ള സഹായ മനസ്ഥിതി തുടങ്ങിയവയൊക്കെ, എന്നാല്‍ മതങ്ങള്‍ പലപ്പോഴും ഇത്തരം മാനുഷിക വികാരങ്ങളെപോലും വിലക്കുകളെര്‍പ്പെടുത്തി തടയിടുന്നു, ഒരു മുസ്ലിമിനെ സംബന്ധിച്ച് പട്ടികളെ തൊടുക എന്നത് മതവിരോധമാണ്, ദൈവം വെറുക്കുന്ന കാര്യമാണ്, അതുകൊണ്ട് തന്നെ അവയോടുള്ള നികൃഷ്ട്ട ബോധം അത്തരം ജീവികളെ രക്ഷിക്കുന്നതില്‍ നിന്നും അവനെ പിന്തിരിപ്പിക്കുന്നു, അതുപോലെ തന്നെ പല്ലികളെ തല്ലികൊന്നാല്‍ മതപ്രകാരം പുണ്യം കിട്ടുന്ന കാര്യവുമാണ് ....!!

Saturday, 4 August 2012

ദൈവങ്ങളുടെ നിലനില്‍പ്പ്‌ 
എന്ത് കൊണ്ടാണ് മതങ്ങള്‍ അവതരിപ്പിക്കുന്ന ദൈവങ്ങള്‍ക്ക്, മതങ്ങള്‍ തമ്മില്‍ തന്നെ അഭിപ്രായ ഐക്യം,പൊതു സ്വീകാര്യത ഒന്നും ഇല്ലാത്തത്...?? കാരണം മറ്റൊന്നുമല്ല, ഓരോ മതങ്ങളും അവതരിപ്പിക്കുന്ന ദൈവങ്ങള്‍ വ്യത്യസ്ത ഗുണഗണങ്ങളും വൈരുദ്ധ്യങ്ങളും ഉള്ളവരാണ്, അതാകട്ടെ ആ ദൈവത്തിന്റെ സൃഷ്ടി കര്‍ത്താവുമായി ബന്ധപ്പെട്ട വൈകൃതവുമാണ്. മാനവരാശിയുടെ ജൈത്രയാത്രയില്‍ മനുഷ്യന്‍ ആരാധിച്ചു പോന്നിരുന്ന എത്രയോ ദൈവങ്ങള്‍ വിശ്വാസികളുടെ പിന്തുണയില്ലാതെ ഇതിനകം മണ്ണടിഞ്ഞിട്ടുണ്ട് . കാലഹരണപ്പെട്ടിട്ടുണ്ട്, ഇനിയുമേറെ മരണം കാത്തു കിടക്കുന്നു....! ആള്‍ക്കൂട്ട പിന്തുണയുള്ള ദൈവങ്ങള്‍ നിലനില്‍ക്കുന്നു, മനുഷ്യ മസ്തിഷ്ക്കതെ ആശ്രയിച്ചുകൊണ്ട് .....!!!.
ദൈവ-മത കോമെഡികള്‍  

ഹൈന്ദവ കപട ശാസ്ത്രങ്ങള്‍ 
നിരീക്ഷണ പരീക്ഷണങ്ങള്‍ കൊണ്ട് തെളിയിക്കപ്പെട്ട തെളിയിക്കപ്പെടാവുന്ന ഭൌതിക സത്യങ്ങളെയാണ്‌ ശാസ്ത്രമായി പരിഗണിക്കപ്പെടുന്നത് . എന്നാല്‍ എന്ത് അസംബന്ധത്തിന്റെയും വാലായി 'ശാസ്ത്രം' എന്ന വാക്ക് കൂട്ടിച്ചേര്‍ത്തു ശാസ്ത്രമായി തെറ്റിദ്ധരിപ്പിച്ചു കച്ചവടമാക്കുന്ന ഭാരതീയ കുടില ബുദ്ധികളില്‍ വിരിഞ്ഞ ചില ശാസ്ത്രങ്ങളാണ് ഇവയെല്ലാം .!!.....സത്യത്തിന്റെ ഒരു തരിമ്പു പോലും ഇല്ലാത്ത കപടശാസ്ത്രങ്ങള്‍ ...!!!
നോമ്പും പട്ടിണിയും 

വര്‍ഷം മുഴുവന്‍ നോമ്പ് 


നോമ്പെടുക്കുന്നത് എന്തിനാണ് എന്ന് ചോദിച്ചാല്‍ വ്യക്തമായ ഒരു മറുപടി മുസ്ലിം മതവിശ്വാസികളില്‍ നിന്നും കിട്ടില്ല, അത് അല്ലാഹുവിനു വേണ്ടിയുള്ള ആത്മ സമര്‍പ്പണമാണ്‌, ആത്മ ശുദ്ദിക്കുള്ള , വിശപ്പറിയാനുള്ള ത്യാഗമാണ് കര്‍മമാണ് എന്നൊക്കെയായിരിക്കും മറുപടി, എന്തായാലും അതിന്റെ ഒരു പ്രധാന ചടങ്ങ് പുലര്‍ച്ചെ ഭക്ഷണം കഴിക്കുകയും പിന്നീട് വൈകുന്നേരം വരെ ഭക്ഷണപാനിയങ്ങള്‍ ഒഴിവാക്കി പട്ടിണികിടക്കുക എന
്നതാണ്. (ഇതിന്റെ ശാസ്ത്രീയതയിലെക്കൊന്നും ഞാന്‍ പോകുന്നില്ല,) ഇസ്ലാമികമായി ഒരാള്‍ ദാരിദ്രനാകുന്നതും പണക്കാരനാകുന്നതും സാഹചര്യം കൊണ്ടല്ല, മറിച്ചു അത് അല്ലാഹുവിന്റെ തീരുമാന പ്രകാരമാണ്,'നിങ്ങളില്‍ ചിലരെ അവന്‍ മറ്റുള്ളവരേക്കാള്‍ സമ്പത്തുള്ളവരാക്കിയിരിക്കുന്നു മറ്റു ചിലരെ പാവപ്പെട്ടവനും ആക്കിയിരിക്കുന്നു'.ഇതാണ് അല്ലാഹുവിന്റെ നിലപാട്, ......ലോകത്ത് ഒരു പാട് മുസ്ലിം പട്ടിണി രാഷ്ട്രങ്ങളുണ്ട്, ഒരു നേരത്തെ ഭക്ഷണം കഴിക്കാന്‍ പോലും വകയില്ലാത്ത ആയിരകണക്കിന് മുസ്ലിം ജനങ്ങള്‍ പട്ടിണി കൊണ്ട് മാത്രം ലോകത്ത് മരണമടയുന്നുണ്ട്, ഇങ്ങനെ ഒരുപാട് പേരെ പട്ടിണിക്കിട്ട് കൊല്ലുകയും നരകിപ്പിക്കുകയും ചെയ്യുന്ന അല്ലാഹു വര്‍ഷത്തിലെ പതിനൊന്നു മാസവും വിശപ്പും ദാഹവും അനുഭവിച്ചു ദുരിതമനുഭവിക്കുന്ന ഇവരും നോമ്ബെടുക്കണമെന്ന് കല്‍പ്പിക്കുന്നു .!! ഇത് എന്ത് നീതിയാണ് ?? ഇത്തരം 'മനുഷ്യത്വ' രഹിത നീതി നടപ്പാക്കുന്ന അല്ലാഹുവാണോ നീതിമാനും കരുനാമയനുമെന്നു അവകാശപ്പെടുന്നത് .....!!!

Tuesday, 17 July 2012

പരിണാമവാദം തെറ്റ്, കളിമണ്ണ് വാദം ശരി 
       ഭൂമിയിലെ ഓരോരോ ജീവജാലങ്ങളെയും ദൈവം പ്രത്യേകം പ്രത്യേകമായി സൃഷ്ടിച്ചു വെന്നും മനുഷ്യനെ മാത്രം ദൈവം കളിമണ്ണ് കുഴച്ചു സൃഷ്ടിച്ചുവെന്നുമാണ് മതവാദം, ഈ വാദം വിശ്വസിച്ചു പുരോഹിതനാവാന്‍ ഇറങ്ങിത്തിരിച്ച ഒരാളായിരുന്നു ചാള്‍സ് ഡാര്‍വിന്‍ എന്ന മഹാശാസ്ത്രഞ്ഞനും, പിന്നീട് അദ്ദേഹത്തിന്റെ ജീവിതത്തിലെ ഒരു കപ്പല്‍ യാത്രയില്‍ അദ്ദേഹത്തിന് ബോധ്യപ്പെട്ട ചില വസ്തുതകളാണ് പ്രസിദ്ധമായ "ജീവി വര്‍ഗങ്ങളുടെ ഉത്ഭവം" എന്ന ജീവശാസ്ത്ര ഗ്രന്ഥത്തിന്റെ എഴുത്തിനാധാരം. ഇന്ന് കാണുന്ന ഓരോ ജീവിവര്‍ഗ്ഗവും വിവിധ പരിണാമ ദശയിലൂടെയാണ് ഇന്നത്തെ രൂപം ധരിച്ചതെന്നും പരിണാമം നിഷേധിക്കാനാവാത്ത ജൈവ സത്യമാണെന്നും ആ ഗ്രന്ഥത്തിലൂടെ അദ്ദേഹം തെളിവുകള്‍ സഹിതം സമര്‍തിച്ചു, അദ്ദേഹത്തിന് ശേഷം വര്‍ഷങ്ങള്‍ നൂറു കഴിഞ്ഞിട്ടും അദ്ദേഹത്തിന്റെ വാദത്തെ ഖണ്ന്ടിക്കാനായിട്ടില്ല . മാത്രമല്ല അദ്ദേഹത്തിന്റെ വാദങ്ങള്‍ക്ക് ഉപോല്ഭകമായിട്ടുള്ള കൂടുതല്‍തെളിവുകള്‍ ശേഖരിക്കപ്പെടുകയും ആ വാദം കൂടുതല്‍ ദൃഡമാവുകയുമാണ് ചെയ്തത്.


                                              ശാസ്ത്രലോകത്ത് പകരം വെക്കാനില്ലാത്ത വാദമായി ഡാര്‍വിന്റെ പരിണാമവാദം നിലകൊള്ളുന്നു.എന്നാല്‍ ഈ വാദത്തെ ആര്‍ക്കു വേണമെങ്കിലും തെളിവുകളുടെ അടിസ്ഥാനത്തില്‍ ചോദ്യം ചെയ്യാം, പുതിയ വാദം അവതരിപ്പിക്കാം.തെളിവുകള്‍ക്കാന് ശാസ്ത്രത്തില്‍ പ്രാധാന്യം, പുതിയ വാദം തെളിയിക്കപ്പെട്ടാല്‍ പുതിയത് അന്ഗീകരിക്കാനും പഴയത് തിരുത്തുകയും ചെയ്യുക എന്നതാണ് ശാസ്ത്രരീതി, തിരുത്തലുകളിലൂടെയാണ് ശാസ്ത്രം അതിന്റെ പരിപൂര്‍ണത കൈവരിക്കുന്നത്, ഈ മേന്മ ശാസ്ത്രത്തിനു മാത്രം അവകാശപ്പെട്ടതാണ്. ബാങ്ക് വിളിക്കുന്ന, അല്ലങ്കില്‍ വിഗ്രഹങ്ങളുടെ മുന്പില്‍ മണി കിലുക്കുന്ന, കുട്ടികളെ മാമോദിസ മുക്കുന്ന ലാഘവത്തില്‍ പരിണാമവാദം പൊളിചെഴുതാം എന്നാണു ചില മുക്ക്രി- മൊല്ല- പൂജാരി- പാതിരിമാരുടെ വിചാരം. പരിണാമവാദം തെറ്റെന്നു തെളിയിക്കാനാവുക തീര്‍ച്ചയായും മറ്റൊരു ഡാര്‍വിനായിരിക്കും അദ്ദേഹം ഡാര്‍വിനേക്കാള്‍ വലിയൊരു ശാസ്ത്രഞ്ഞനും ആയിരിക്കും ആ കാര്യത്തില്‍ സംശയമില്ല . എന്നാല്‍ "മഹാശാസ്ത്രഞ്ഞ"രായിട്ടുള്ള പല മൌലവിമാരും മൊല്ലാക്കമാരും പാതിരിമാരും മതപ്രഭാഷണവും സംവാദവുമൊക്കെ നടത്തി പരിണാമവാദത്തിന്റെ പൊള്ളത്തരം വിളമ്പുന്നത് കാണാം, അതുപോലെ തന്നെ ഈ ഫൈസ്ബുക്ക്‌ എന്ന "O" വട്ടതിലൂടെയും ഞങ്ങള്‍ പരിണാമവാദം തെറ്റാണെന്ന് തെളിയിച്ചു എന്നൊക്കെ ഓരിയിടുന്ന ചില ഡാര്‍വിന്‍മാരെയും കാണാം, അങ്ങനെയുള്ള ശാസ്ത്രഞ്ജര്‍ തങ്ങളുടെ കയ്യിലുള്ള തെളിവുകള്‍ തീര്‍ച്ചയായും അവരത് ശാസ്ത്ര ലോകത്ത് അവതരിപ്പിക്കണം, അല്ലങ്കില്‍ മാധ്യമ പ്രവര്‍ത്തകരെ വിളിച്ചു വരുത്തി ഇതാ പരിണാമ വാദം പൊളിഞ്ഞിരിക്കുന്നു പകരം ഞങ്ങളുടെ "കളിമണ്ണ് വാദ"മാണ് ശരിയെന്നു സമര്ത്തിക്കണം. നോബല്‍ സമ്മാനം പോലെയുള്ള അന്തര്‍ ദേശീയ അവാര്‍ഡുകള്‍ നിങ്ങള്ക്ക് ഈ വാദത്തിന്റെ അടിസ്ഥാനത്തില്‍ നേടിയെടുക്കാവുന്നതാണ്.

മതത്തില്‍ നിന്നും മാനവികതയിലേക്ക് 
മതമെന്ന തടവറയില്‍ നിന്നും മാനവികതയുടെ സ്വതന്ത്ര ലോകത്തേക്ക് രക്ഷ പ്രാപിക്കുന്നവരുടെ എണ്ണം ലോകത്ത് നാള്‍ക്കുനാള്‍ വര്‍ദ്ധിച്ചു വരുന്നു,ഇപ്പോള്‍ തന്നെ ലോക ജനസംഖ്യയില്‍ മൂന്നാം സ്ഥാനത്തുള്ള മതവിമുക്തര്‍ അതിവിദൂരമല്ലാതെ രണ്ടാം സ്ഥാനം കൈവരിക്കും ...

Sunday, 8 July 2012

പ്രകൃതിക്ക്   ഭീഷണിയായ ഹൈന്ദവ മതാചാരങ്ങള്‍ 

ഹൈന്ദവത പ്രകൃതി മതമെത്രേ, പ്രകൃതിയെതന്നെ ദൈവമായി കാണുന്ന വിശാല ഹൃദയരത്രേ ഹൈന്ദവര്‍..! ..എന്നാല്‍ ഈ മതം പലപ്പോഴും പ്രകൃതിക്ക് തന്നെ ഭീഷണി ഉയര്‍ത്തുന്നു എന്നുള്ളതാണ് വാസ്തവം....!! ഹൈന്ദവപരമായ ഒരു വിശ്വാസമാണ് പുണ്യ നദികലെന്നു കല്പ്പിക്കപെട്ടിട്ടുള്ള പാപ നാശിനികളില്‍ സ്നാനം ചെയ്യുക എന്നത്, ഇത്തരം പവിത്ര നദികളില്‍ മുങ്ങി നിവരുന്നതോടെ അത് വരെ ചെയ്ത പാപമെല്ലാം കഴുകി കളയാമെന്നാണ് വിശ്വാസം,ഇത്തരത്തിലുള്ള ഒരു പാട് നദികളുണ്ട്,അവയില്‍ പെട്ട രണ്ടു പാപ നാശിനി നദികളാണ് ഗംഗയും പമ്പയും. ശബരിമല അയ്യപ്പ ദര്‍ശനതോടപ്പം വിശ്വാസികള്‍ അനുഷ്ട്ടിക്കുന്ന ഒരു ചടങ്ങാണ് പമ്പാ എന്ന പുണ്യ നദിയിലെ സ്നാനം, കോടിക്കണക്കിനു വിശ്വാസികള്‍ വന്നെത്തുന്ന ഒരു സീസണില്‍ ഈ പുണ്യ നദി തന്നെയാണ് നല്ലൊരു ശതമാനത്തിന്റെ കക്കൂസും ..! ഈ "മല" വെള്ളത്തിലാണ് ഭക്തര്‍ തങ്ങളുടെ പാപം കഴുകി കളയുന്നത്...! അത് വിശ്വാസം ചോദ്യം ചെയ്യപ്പെടാന്‍ അവകാശമുണ്ടായിരിക്കില്ല,എന്നാല്‍ സമൂഹത്തിന്റെയും തലമുറകളുടെയും പൊതു സ്വത്തായ ഈ നദിയെ ഒരു മത വിഭാഗത്തിന് മാത്രം ഇങ്ങനെ മലിനമാക്കാന്‍ എന്ത് അവകാശമുള്ളത് ? പമ്പയിലെ വെള്ളത്തില്‍ മനുഷ്യരുടെ മാരക രോഗങ്ങള്‍ക്ക് കാരണമായ മനുഷ്യ മലത്തില്‍ കാണുന്ന കോളിഫോം ബാക്ടീരിയകളുടെ അളവ് വന്‍ തോതില്‍ കാണുന്നുവെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത് , രോഗാണുക്കളുമായി ഈ പമ്പ ഒഴുകി ഇറങ്ങുന്നത് ശബരിമലയുടെ താഴ്വാരങ്ങളിലെ ജനങ്ങളുടെ ശുദ്ധ ജലസ്രോതസുകളിലെക്കാണ്. ഇത് പോലെ മറ്റൊരു പുണ്ണ്യ നദിയാണ് ഗംഗ, കാശി വിശ്വനാഥ ക്ഷേത്രവുമായി ബന്ധപെട്ടു വരുന്ന ഭക്തരുടെ മലം മാത്രമല്ല, മനുഷ്യ ജഡങ്ങളുംഈ നദി വഹിക്കേണ്ടി വരുന്നു. പുണ്യ സ്നാനതോടൊപ്പം മരണമടഞ്ഞവര്‍ക്കും ഈ നദി പാപ മോചനം നല്‍കുന്നുവെന്നാണ് വിശ്വാസം, ഈ കാരണത്താല്‍ തന്നെ മരണമടയുന്നവരുടെ ശവ ശരീരങ്ങള്‍ ഈ നദിയില്‍ ഒഴുക്കപ്പെടുന്നു, കയര്‍ കെട്ടി താഴ്തപ്പെടുന്നു. ഇങ്ങനെയുള്ള ജഡങ്ങള്‍ നദിക്കു മുകളില്‍ ദുര്‍ഗന്ധം വഹിച്ചു കൊണ്ട് ഒഴുകി നടക്കുന്നത് ഇവിടെ സ്ഥിരം കാഴ്ചയെത്രേ ..!! ഈ അഴുകിയ ജഡങ്ങള്‍ക്കിടയില്‍ തന്നെയാണ് ഭക്തര്‍ തങ്ങളുടെ പാപം കഴുകി കളഞ്ഞു കൊണ്ടിരിക്കുന്നത് ..! ഇങ്ങനെ പ്രകൃതിയുടെ സ്വാഭാവിക പവിത്രതയുള്ള ഒരുപാട് നദികളെ ഒരു മതം തങ്ങളുടെ അന്ധ വിശ്വാസത്തിന്റെ പേരില്‍ കളങ്കപ്പെടുത്തി കൊണ്ടിരിക്കുന്നു, ......മത മാണ് ചോദ്യം ചെയ്യപ്പെടാന്‍ ആര്‍ക്കും അധികാരമില്ലന്ന അഹങ്കാരത്തോടെ ...!!
ദൈവം സ്വീകരിക്കുന്ന മതം ...???
ഭൂമിയിലെ കോടാനു കോടി ജീവജാലങ്ങളില്‍ ഒരു ചെറു ജീവിയാണ് മനുഷ്യന്‍,ഈ ജീവജാലങ്ങലെയെല്ലാം യഥാതദമായി സൃഷ്ടിച്ചിരിക്കുന്നത് ദൈവമാണ് എന്നാണു മത വാദം..! എന്തിനാണ് ദൈവം സര്‍വചരാചരങ്ങളെയും സൃഷ്ടിച്ചിരിക്കുന്നത് ..? മനുഷ്യന് വേണ്ടി ..!! .......മനുഷ്യനെ എന്തിനാണ് സൃഷ്ടിച്ചിരിക്കുന്നത് ? മനുഷ്യനെ ദൈവം സൃഷ്ടിച്ചിരിക്കുന്നത്, ദൈവത്തെ സ്തുതിക്കാനും ആരാധിക്കാനും ദൈവം പറയുന്ന പോലെ ജീവിക്കാനും ..!! ഇത് മനുഷ്യന്‍ മാത്രം തന്റെ സൃഷ്ടിപ്പിന്റെ നന്ദി സൂചകമായി ദൈവത്തോട് നിര്‍വഹിക്കേണ്ട കടമയാനെത്രേ ...!! (ഇങ്ങനെ സ്തുതിയിലും ആരാധനയിലും ഉള്‍പുളകം കൊള്ളുന്ന ഒരു സാടിസ്റെത്രേ ദൈവം ..!! ) ഇതിനു വേണ്ടിയാണ് ദൈവം ഓരോ കാലഘട്ടത്തിലും മനുഷ്യ കുലതിലേക്ക് പ്രവാചകന്മാരെ കിതാബുമായി അയച്ചിട്ടുള്ളത്, ഈ കിത്താബില്‍ പറയുന്ന തരത്തില്‍ വേണം ആരാധിക്കാനും ,ജീവിക്കാനും. എന്നാല്‍ ഒരേ ദൈവത്തില്‍ നിന്ന് തന്നെ കിതാബുമായി വന്ന എല്ലാ പ്രവാചകന്‍ മാരുടെയും കിതാബിലെ ദൈവിക മൊഴികള്‍ വ്യത്യസ്തമാണ്പരസ്പ്പര വൈരുദ്ദ്യങ്ങളുമാണ് ..!! ഇങ്ങനെ താന്‍ കൊടുത്തുവിട്ട വൈരുദ്ദ്യങ്ങളും ആശയ കുഴപ്പങ്ങലുമുള്ള "യഥാര്‍ത്ഥ ഗ്രന്ഥം" പിന്‍ തുടരേണ്ടത് മനുഷ്യ ബാധ്യതയാണ്, മാത്രമല്ല അത്തരക്കാര്‍ മാത്രമാണ് യഥാര്‍ത്ഥ മനുഷ്യന്‍, അല്ലാത്തവന്‍ എത്ര നന്മ ചെയ്താലും അത് ഈ ദയാപരനായ ദൈവം സ്വീകരിക്കപ്പെടുകയില്ല. ഇനി ആ ഗ്രന്ഥം കണ്ടെത്തി പിന്തുടര്‍ന്നില്ലങ്കില്‍ ദൈവത്തിനു കോപം വരും അത്തരക്കാര്‍ക്ക് ഉള്ളതാണ് നരകം,!! ഈ ഗ്രന്ഥങ്ങളില്‍ ഏതു ഗ്രന്ഥമാണ് സത്യമായിട്ടുള്ളത്‌ ...? ഏതു പിന്‍പറ്റിയാലാണ് നരക ശിക്ഷയില്‍ നിന്നും മനുഷ്യന് രക്ഷപ്പെടാനാവുക ....?? തന്റെ ഗ്രന്ഥം പിന്‍പറ്റാത്തതിന്റെ പേരില്‍ നിരപരാധികളെയും അക്ഷരാഭ്യാസമില്ലാത്ത, ആശയ വിനിമയത്തിന് ഭാഷ പോലും ഇല്ലാത്ത മനുഷ്യരെയും നരകതിലിട്ടു ചുടുന്നതാണോ ദൈവ നീതി....!!!!

Friday, 22 June 2012

മതചിഹ്ന്നങ്ങളും ഭിക്ഷാടനവും 
മതക്കാരുടെ സ്വന്തം മതം നോക്കിയുള്ള ദാനധര്‍മങ്ങള്‍ കഴിഞ്ഞ പോസ്റ്റില്‍ ചര്‍ച്ച ചെയ്തിരുന്നു, മതക്കാരുടെ ഇങ്ങനെയുള്ള വര്‍ഗീയ പക്ഷപാതിത്വം കൃത്യമായി മനസിലാക്കിയവരാണ് ഭിക്ഷക്കാരും, നോമ്പുകാലത്ത് മലപ്പുറം പോലുള്ള മുസ്ലിം ഭൂരിപക്ഷ മേഖലകളില്‍ കണ്ടു വരാറുള്ള പര്‍ദാധാരിണികള്‍, ശബരിമല സീസണില്‍ ഇറക്കുമതി ചെയ്യപ്പെടുന്ന അയ്യപ്പഭക്തരായ യാചകര്‍ എല്ലാം ഇതിനു ഉദാഹരണമാണ്,നോമ്പുകാലത്ത് കുറിയും വരച്ചു മലപ്പുറത്ത്‌ ഭിക്ഷ യാചിക്കുന്നതിനേക്കാള്‍ നല്ലത് അതില്ലാതെ യാചിക്കുന്നതാണെന്നും ശബരിമല പരിസരത്ത് പര്‍ദ്ദ ധരിച്ചു ഭിക്ഷ യാചിക്കുന്നതു യുക്തിയല്ല എന്നും മനസിലാക്കിയ ഭിക്ഷാടകരാണ് ഇവര്‍. ഇവിടെ മതക്കാരുടെ വര്‍ഗീയ സൈക്കോളജിയും വര്‍ഗീയ തിമിരവും ഇവര്‍ ശരിക്ക് പ്രയോജനപ്പെടുത്തുന്നു.....! .........വാല്‍കഷ്ണം : ഓടുന്ന നായക്ക് ഒരു മുഴം മുന്‍പില്‍ എറിയാന്‍ പഠിച്ചവന്‍ ഏതു മേഖലയിലാനെങ്കിലും വിജയം കാണും .


മനുഷ്യത്വം ഇല്ലാത്ത മതങ്ങള്‍ 
ഒരിക്കല്‍ മഞ്ചേരിയില്‍ നിന്നും എന്റെ നാട്ടിലേക്കുള്ള ഒരു ബസ് യാത്രയിലെ ഒരനുഭവം, ബസില്‍ ഒരു കൈ മാത്രമുള്ള ഒരാള്‍ കയറി എല്ലാവരോടും തന്റെ ഒറ്റകൈ നീട്ടി സഹായം ചോദിക്കുന്നു, പലരും ചില്ലറ തുട്ടുകള്‍ കൊടുക്കുന്നുണ്ട്, ഞാനും എന്റെ അരികിലെത്തിയപ്പോള്‍ എന്റെ സഹായം അയാളെ ഏല്‍പ്പിച്ചു, എന്റെ സൈഡിലുള്ള ആളുടെ അടുത്തേക്കും കൈ നീണ്ടു അയാള്‍ ഒന്നും കൊടുക്കുന്നില്ല എന്ന് കണ്ടപ്പോള്‍ ഭിക്ഷക്കാരന്‍ പിന്നോട്ട് നടന്നു. അപ്പോഴാണ്‌ എന്റെ സൈഡില്‍ ഇരുന്നിരുന്ന ഈ മാന്യന്റെ ചുമലില്‍ തോണ്ടിയുള്ള ചോദ്യം "നമ്മുടെ കൂട്ടരാണോ"...? ഞാനപ്പോഴാണ് അയാളെ ശ്രദ്ധിച്ചത് . ഒരു പ്രത്യേക മതരീതിയില്‍ വസ്ത്രധാരണം ചെയ്ത അയാള്‍ എന്നോട് ചോദിച്ചതിന്റെ അര്‍ഥം, ആ ഭിക്ഷക്കാരന്‍ "നമ്മുടെ മതത്തില്‍പെട്ട ആള്‍" ആണോ എന്നാണു, അതറിഞ്ഞിട്ടു വേണം അയാള്‍ക്ക്‌ ആ ഭിക്ഷകാരനെ സഹായിക്കാന്‍ അതിനാണ് ഈ മാന്യന്‍ ആ ഭിക്ഷക്കാരന്റെ മതം ചോദിച്ചറിയുന്നത്‌, (ഞാന്‍ ഇയാളുടെ മതത്തില്‍പെട്ട ആള്‍ ആണെന്ന് ഇയാള്‍ മുന്‍കൂട്ടി തീരുമാനിച്ചാണ് ഈ ചോദ്യം,) ..........! ഇങ്ങനെയൊക്കെയാണ് കാര്യങ്ങള്‍, പരസ്പ്പര സഹായത്തിനു പോലും മതക്കാര്‍ക്ക് സഹായിക്കപ്പെടുന്ന ആളുടെ മതമറിയണം! ഇതൊരു ഒറ്റപെട്ട സംഭവമല്ല എല്ലാ മതത്തിലും ഇത്തരം "മഹാന്മാരെ" കാണാം ..!! മാനുഷിക പരിഗണന വെച്ച് കൊണ്ട് മനുഷ്യന്‍ മനുഷ്യനോടു ചെയ്യേണ്ട പല നന്മക്കും മതങ്ങള്‍ വിഘാതാമാനെന്നതിന്റെ ഒരു ചെറിയ ഉദാഹരണം മാത്രമാണിത്.
ഒരു അപകടം നടന്നാല്‍ അല്ലങ്കില്‍ അഭിമാനകരമായ എന്തെങ്കിലും സംഭവം നടന്നാല്‍ അതിലെല്ലാം തങ്ങളുടെ മതക്കാരുടെ സാനിദ്ധ്യം പരിശോധിച്ച് ദുഖിക്കുകയും ആഹ്ലാദിക്കുകയും ചെയ്യുന്ന തരത്തില്‍ മതങ്ങള്‍ തരം താണിരിക്കുന്നു ....! മനുഷ്യത്വം ഇല്ലാത്ത മതങ്ങള്‍ !!