ഓര്‍ക്കുക ഭാരതം ഒരു മതരാഷ്ട്രമല്ല മതേതര രാഷ്ട്രമാണ്. |
ഭാരതത്തെ തങ്ങളുടെ സങ്കല്‍പ്പ കഥാപാത്രങ്ങളുടെ ജന്മദേശമായി ചിത്രീകരിച്ചു പുണ്യഭൂമിയാക്കി ഇതര ജനവിഭാഗങ്ങളില്‍ നിന്നും സമ്പൂര്‍ണ ആധിപത്യം നേടിയെടുക്കാനുള്ള കുത്സിത ശ്രമമാണ് സന്ഘു പരിവാറുകള്‍ കാലങ്ങളായി നടത്തി കൊണ്ടിരിക്കുന്നത്, അതിന്റെ ഭാഗമാണ് അന്യമത ആരാധനാലയ ധ്വംസനങ്ങളും കലാപങ്ങളും വംശഹത്യകളുമൊക്കെ. ഓര്‍ക്കുക, ഏതെങ്കിലും മതക്കാരന് തീറെഴുതി കിട്ടിയ പൈതൃക സ്വത്തല്ല, കുത്തകയല്ല ഇന്ത്യ. ഇവിടെ ജീവിക്കാനും ഇടപെടാനും രാജ്യത്തെ സേവിക്കാനും സ്നേഹിക്കാനും ഓരോ പൗരാനും തുല്ല്യാവകാശമുണ്ട്, അതിനു ഒരു ഹിന്ദുത്വവാദിയുടെയും സാക്ഷ്യപത്രത്തിന്റെയും അന്ഗീകാരത്തിന്റെയും ആവശ്യമില്ല. ഒന്നുകൂടെ അടിവരയിട്ടു പറയട്ടെ, ഇന്ത്യ ഒരു മതേതര രാഷ്ട്രം തന്നെയാണ്. മതരാഷ്ട്രമല്ല.
No comments:
Post a Comment