|
ഒസാമ ബാല്‍താക്കറെ |
പരസ്പ്പര വിദ്വാഷ ജനകമായ മതസംഹിതകളുടെ രണ്ടു വക്താക്കളായിരുന്നു ലാദനും താക്കറെയും രണ്ടു പേരും തീവ്ര ഭക്തര്‍, ഈ അതിഭക്തി തന്നെയാണ് അവരെ അന്യ മത- വംശീയ വിദ്വേഷികളാക്കി തീര്‍ത്തതും അതിലൂടെ കൊലയാളികളാക്കിയതും. ജീവിതത്തിലുടനീളം ദൈവദാസരായി തുടര്‍ന്ന ഇവരെ ഇവരുടെ ദൈവങ്ങള്‍ കൈവെടിയുമോ..? ഇല്ല, അങ്ങനെ വിശ്വാസ വഞ്ചന കാണിക്കുന്നവനല്ല ദൈവം, തന്നെ അങ്ങേയറ്റം സ്നേഹിച്ച, സ്തുതിച്ച,കരാരുകളെല്ലാം പാലിച്ച ഈപാവങ്ങള്‍ക്ക് തീര്‍ച്ചയായും അവരവരുടെ ദൈവങ്ങള്‍, അവരര്‍ഹിക്കുന്ന പരിഗണന നല്കാതിരിക്കില്ല, ഹൂറികളും ശ്രേഷ്ട്ട ജന്മങ്ങളും ഇവര്‍ക്കായി കാത്തിരിക്കുന്നുണ്ടാവും .....! മാത്രമല്ല ഈ വഴിയിലൂടെ ഇനിയുമെത്രയോ പേര്‍ ഇതുപോലെ വരാനിരിക്കുന്നു, അവര്‍ക്കും അവരുടെ പരമ കാരുണ്യവാനായ, മഹാത്മാവായ ദൈവത്തിനും നമ്മള്‍ക്കൊന്നിച്ചു സ്തുതിക്കാം.
No comments:
Post a Comment