ജിന്ന, സവര്‍ക്കര്‍ വെറുക്കപ്പെട്ട നിരീശ്വരവാദികള്‍ |
..............................
വിനായക് ദാമോദര്‍ സവര്‍ക്കര്‍,ഹിന്ദുത്വവാദികളുടെ
..............................
ജിന്ന,സവര്‍ക്കര്‍,ഭഗത് സിംഗ് അവിഭക്ത ഇന്ത്യക്ക് വേണ്ടി തങ്ങളുടേതായ പങ്കു വഹിച്ച, "സംഭാവന" നല്‍കിയ മൂന്നു മഹാരഥന്മാര്‍ , പക്ഷെ എന്ത് കൊണ്ടാണ് ഈ മൂന്ന് നാസ്തികരെയും വേറിട്ട കണ്ണ് കൊണ്ട് സമൂഹം നോക്കി കാണുന്നത് എന്നുള്ളത് വരികള്‍ക്കിടയില്‍ നിന്ന് തന്നെ വ്യക്തമാകുന്ന കാര്യമാണ്.ആദ്യത്തെ രണ്ടു പേരും നാസ്തികത തങ്ങളുടെ ജീവിത ദര്‍ശനമായി സ്വീകരിച്ചവര്‍ അല്ല, നാസ്തികതക്ക് എന്തെങ്കിലും സംഭാവ നല്‍കണമെന്നും നാസ്ഥികരായി തങ്ങളെ ലോകം വിലയിരുത്തണമെന്നും ആഗ്രഹിച്ചവരല്ല . മറിച്ചവര്‍ ചില പ്രത്യേക മതങ്ങള്‍ക്ക് വേണ്ടി നിലകൊണ്ടവരാന്, ഒരാള്‍ ഹൈന്ദവ ദേശീയ വാദിയും മറ്റൊരാള്‍ മുസ്ലിം ദേശീയവാദിയും. നാസ്തികത മുന്നോട്ടു വെക്കുന്ന മതനിരപേക്ഷത, മാനവികത തുടങ്ങിയ ഗുണങ്ങള്‍ ഇവര്ക്കന്യമായിരുന്നു. എന്നാല്‍ തന്റെ ജീവിതത്തില്‍ മതനിരപേക്ഷതയും മാനവികതയും ഉയര്‍ത്തി പിടിച്ച ഇന്ത്യന്‍ ദേശീയ വാദിയായിരുന്ന ഭഗത് സിംഗ് നാസ്തികത തന്റെ ജീവിത ദര്‍ശനമാക്കിയ വ്യക്തിയും അത് ഉറക്കെ പ്രഖ്യാപിച്ച വ്യക്തിയുമാണ് അദ്ദേഹം . ഇത് തന്നെയാണ് ഈ മൂന്നു പേരും വേറിട്ട് നില്‍ക്കുന്ന നാസ്തികരായി പരിഗണിക്കപ്പെടാന്‍ കാരണം. ജിന്നയെ പോലെ സവര്‍ക്കരെ പോലെ ചില പ്രത്യേക വീക്ഷണങ്ങള്‍ക്ക് പ്രത്യയശാസ്ത്രങ്ങള്‍ക്ക് തത്വശാസ്ത്രങ്ങള്‍ക്ക് പ്രമാണങ്ങള്‍ക്ക് വേണ്ടിയെല്ലാം വാദിച്ചവരും ഒരു ജനതയുടെ മേല്‍ നടപ്പിലാക്കാനും , അടിചെല്‍പ്പിക്കാനും തങ്ങളുടെ അധികാര വിനിയോഗം നടത്തിയ അല്ലങ്കില്‍ അധികാര അന്ധത ബാധിച്ച, "നാസ്തിക"രായിട്ടുള്ള ഒട്ടനവധി ക്രൂര ഭരണാധികാരികളെ ചരിത്രത്തില്‍ കാണാം. അവരെല്ലാം മറ്റൊരു തരത്തിലുള്ള മാനവിക ബോധമില്ലാത്ത ജിന്നമാരും സവര്‍ക്കര്മാരും ആയിരുന്നു.
No comments:
Post a Comment