ആയിരത്തി തൊള്ളായിരത്തി ഇരുപത്തി മൂന്നില്‍ (1923 ) നാഗ്പൂരില്‍ രൂപം കൊണ്ട RSS എന്ന ഇന്ത്യ ഉപഭൂഖന്ഡത്തിലെ ഏറ്റവും വലിയ വര്‍ഗീയ -ഭീകരവാദ സംഘടന മതേതരത്വത്തിന് ഭീഷണിയായ ഒരു പ്രസ്ഥാനമാണെന്നതിനു ചരിത്രത്തിലുടനീളം തെളിവുകളുണ്ട്, ഇന്ത്യന്‍ മതേതരത്വത്തെ കശാപ്പു ചെയ്തു പകരം ഹിന്ദുത്വ അജണ്ട നടപ്പിലാക്കുക എന്നതാണ് RSS ന്റെ ആത്യന്തിക ലക്‌ഷ്യം. ആ ലക്‌ഷ്യം കൈവരിക്കുന്നതിന് ഈ കപട രാജ്യസ്നേഹികള്‍ ഏതു നികൃഷ്ട്ട മാര്‍ഗവും അവലംബിക്കുമെന്നതും ചരിത്രസത്യം. സാമുഹ്യ വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരില്‍ മുന്‍കാലങ്ങളില്‍ നിരോധനം നേരിട്ട ഈ സംഘടനക്കു ആയുധങ്ങള്‍ കൈവശം വെക്കാനും കായികാഭ്യാസതിനും ആയോധനാഭ്യാസതിനും പ്രത്യേകാനുമതി നല്‍കുന്നത് ഭരണഘടാ വിരുദ്ധവും തികഞ്ഞ വര്‍ഗീയ പക്ഷ പാതിത്വവുമാണ്. പിറന്നു വീഴുന്ന കുട്ടികളില്‍ പോലും ഈ ഹിന്ദുത്വവാഹകര്‍ തങ്ങളുടെ വര്‍ഗീയ വിഷം കുത്തിവെച്ചു വളര്‍ത്തുന്നത് ഈ സംഘടനയുടെ ഭീകരത വെളിപ്പെടുത്തുന്നു. സാമുഹ്യ ഭദ്രതക്കും മതേതരത്വത്തിനും ഭീഷണിയായ ഈ പാഴ് സംഘടനയെ നിരോധിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു എന്നുള്ളത് നിസംശയം ബോധ്യപ്പെടുന്ന സത്യം.
No comments:
Post a Comment