പരിണാമവാദം തെറ്റ്, കളിമണ്ണ് വാദം ശരി |
ഭൂമിയിലെ ഓരോരോ ജീവജാലങ്ങളെയും ദൈവം പ്രത്യേകം പ്രത്യേകമായി സൃഷ്ടിച്ചു വെന്നും മനുഷ്യനെ മാത്രം ദൈവം കളിമണ്ണ് കുഴച്ചു സൃഷ്ടിച്ചുവെന്നുമാണ് മതവാദം, ഈ വാദം വിശ്വസിച്ചു പുരോഹിതനാവാന്‍ ഇറങ്ങിത്തിരിച്ച ഒരാളായിരുന്നു ചാള്‍സ് ഡാര്‍വിന്‍ എന്ന മഹാശാസ്ത്രഞ്ഞനും, പിന്നീട് അദ്ദേഹത്തിന്റെ ജീവിതത്തിലെ ഒരു കപ്പല്‍ യാത്രയില്‍ അദ്ദേഹത്തിന് ബോധ്യപ്പെട്ട ചില വസ്തുതകളാണ് പ്രസിദ്ധമായ "ജീവി വര്‍ഗങ്ങളുടെ ഉത്ഭവം" എന്ന ജീവശാസ്ത്ര ഗ്രന്ഥത്തിന്റെ എഴുത്തിനാധാരം. ഇന്ന് കാണുന്ന ഓരോ ജീവിവര്‍ഗ്ഗവും വിവിധ പരിണാമ ദശയിലൂടെയാണ് ഇന്നത്തെ രൂപം ധരിച്ചതെന്നും പരിണാമം നിഷേധിക്കാനാവാത്ത ജൈവ സത്യമാണെന്നും ആ ഗ്രന്ഥത്തിലൂടെ അദ്ദേഹം തെളിവുകള്‍ സഹിതം സമര്‍തിച്ചു, അദ്ദേഹത്തിന് ശേഷം വര്‍ഷങ്ങള്‍ നൂറു കഴിഞ്ഞിട്ടും അദ്ദേഹത്തിന്റെ വാദത്തെ ഖണ്ന്ടിക്കാനായിട്ടില്ല . മാത്രമല്ല അദ്ദേഹത്തിന്റെ വാദങ്ങള്‍ക്ക് ഉപോല്ഭകമായിട്ടുള്ള കൂടുതല്‍തെളിവുകള്‍ ശേഖരിക്കപ്പെടുകയും ആ വാദം കൂടുതല്‍ ദൃഡമാവുകയുമാണ് ചെയ്തത്.
ശാസ ്ത്രലോകത്ത് പകരം വെക്കാനില്ലാത്ത വാദമായി ഡാര്‍വിന്റെ പരിണാമവാദം നിലകൊള്ളുന്നു.എന്നാല്‍ ഈ വാദത്തെ ആര്‍ക്കു വേണമെങ്കിലും തെളിവുകളുടെ അടിസ്ഥാനത്തില്‍ ചോദ്യം ചെയ്യാം, പുതിയ വാദം അവതരിപ്പിക്കാം.തെളിവുകള്ക ്കാന് ശാസ്ത്രത്തില്‍ പ്രാധാന്യം, പുതിയ വാദം തെളിയിക്കപ്പെട്ടാല്‍ പുതിയത് അന്ഗീകരിക്കാനും പഴയത് തിരുത്തുകയും ചെയ്യുക എന്നതാണ് ശാസ്ത്രരീതി, തിരുത്തലുകളിലൂടെയാണ് ശാസ്ത്രം അതിന്റെ പരിപൂര്‍ണത കൈവരിക്കുന്നത്, ഈ മേന്മ ശാസ്ത്രത്തിനു മാത്രം അവകാശപ്പെട്ടതാണ്. ബാങ്ക് വിളിക്കുന്ന, അല്ലങ്കില്‍ വിഗ്രഹങ്ങളുടെ മുന്പില്‍ മണി കിലുക്കുന്ന, കുട്ടികളെ മാമോദിസ മുക്കുന്ന ലാഘവത്തില്‍ പരിണാമവാദം പൊളിചെഴുതാം എന്നാണു ചില മുക്ക്രി- മൊല്ല- പൂജാരി- പാതിരിമാരുടെ വിചാരം. പരിണാമവാദം തെറ്റെന്നു തെളിയിക്കാനാവുക തീര്‍ച്ചയായും മറ്റൊരു ഡാര്‍വിനായിരിക്കും അദ്ദേഹം ഡാര്‍വിനേക്കാള്‍ വലിയൊരു ശാസ്ത്രഞ്ഞനും ആയിരിക്കും ആ കാര്യത്തില്‍ സംശയമില്ല . എന്നാല്‍ "മഹാശാസ്ത്രഞ്ഞ"രായിട്ടുള്ള പല മൌലവിമാരും മൊല്ലാക്കമാരും പാതിരിമാരും മതപ്രഭാഷണവും സംവാദവുമൊക്കെ നടത്തി പരിണാമവാദത്തിന്റെ പൊള്ളത്തരം വിളമ്പുന്നത് കാണാം, അതുപോലെ തന്നെ ഈ ഫൈസ്ബുക്ക് എന്ന "O" വട്ടതിലൂടെയും ഞങ്ങള്‍ പരിണാമവാദം തെറ്റാണെന്ന് തെളിയിച്ചു എന്നൊക്കെ ഓരിയിടുന്ന ചില ഡാര്‍വിന്‍മാരെയും കാണാം, അങ്ങനെയുള്ള ശാസ്ത്രഞ്ജര്‍ തങ്ങളുടെ കയ്യിലുള്ള തെളിവുകള്‍ തീര്‍ച്ചയായും അവരത് ശാസ്ത്ര ലോകത്ത് അവതരിപ്പിക്കണം, അല്ലങ്കില്‍ മാധ്യമ പ്രവര്‍ത്തകരെ വിളിച്ചു വരുത്തി ഇതാ പരിണാമ വാദം പൊളിഞ്ഞിരിക്കുന്നു പകരം ഞങ്ങളുടെ "കളിമണ്ണ് വാദ"മാണ് ശരിയെന്നു സമര്ത്തിക്കണം. നോബല്‍ സമ്മാനം പോലെയുള്ള അന്തര്‍ ദേശീയ അവാര്‍ഡുകള്‍ നിങ്ങള്ക്ക് ഈ വാദത്തിന്റെ അടിസ്ഥാനത്തില്‍ നേടിയെടുക്കാവുന്നതാണ്.
No comments:
Post a Comment