Monday 24 September 2012

ഇറക്കുമതി ചെയ്യപ്പെടുന്ന ഉത്സവങ്ങള്‍ 
അക്ഷയ ത്രിതീയ,ഗണേശോല്‍സവം മലയാളികള്‍ക്ക് ഈ അടുത്ത കാലത്തൊന്നും പരിചിതമല്ലാതിരുന്ന രണ്ടു ഉത്സവങ്ങളാണ് ഇവ, രണ്ടും ഉത്തരേന്ത്യന്‍ ഇറക്കുമതി. ഇതില്‍ ആദ്യത്തേതു ഒരു കമ്പോള ഉത്സവമാണ്‌, ഇത് കേരളത്തിലേക്ക് ഇറക്കുമതി ചെയ്തതും ഇന്ന് ഇതിന്റെ സ്പോസെര്‍മാരും കേരളത്തിലെ പാവപ്പെട്ട സ്വര്‍ണ വ്യാപാരികള്‍ ആണ്, തികച്ചും കച്ചവട ലാക്കോടെ ഭക്തി കൂട്ടി കലര്‍ത്തി വെച്ച കെണിയില്‍ കേരളത്തിലെ നല്ലൊരു ശതമാനം സ്വര്‍ണ്
ണ ഉപഭോക്താക്കള്‍ അകപ്പെട്ടിട്ടുണ്ടെന്നാണ് ആ കാലയളവിലെ വില്‍പ്പനയും പരസ്യങ്ങളും ശ്രദ്ധിച്ചാല്‍ മനസിലാകുന്ന ഒരു കാര്യം. കച്ചവടത്തിന് ജനങ്ങളെ പറ്റിക്കാന്‍ ഭക്തി നല്ലൊരു ഉപകരണമാണെന്ന് നമ്മുടെ 916 പ്രഭൃതികള്‍ മനസിലാക്കിയതിന്റെ വിജയം, ഈ ഉത്സവം വിജയിപ്പിച്ച കേരളത്തിലെ മണ്ടശിരോമണികളായ ഭക്ത കുചേലന്മാര്‍ക്ക് സ്വയം അഭിമാനിക്കാം ....!! .
ഗണേശോല്‍സവം, ഉത്തരേന്ത്യയില്‍ വളരെ വിപുലമായി നടത്തപ്പെടുന്ന ഈ ഉത്സവം കേരളത്തിലേക്ക് ഈ അടുത്തകാലത്ത്‌ എഴുന്നള്ളിച്ചത് ഇവിടത്തെ കാവിവല്‍ക്കരണവാദികളാണ്. ഉത്സവത്തിന്‌ പഞ്ഞമില്ലാത്ത കേരളത്തിലേക്ക് വര്‍ഗീയ ലക്ഷ്യത്തോടെ ഇറക്കുമതി ചെയ്ത ഈ ഉത്സവം വര്‍ഗീയവാദികളുടെ നേത്രത്വത്തില്‍ തന്നെയാണ് നടത്തപ്പെടുന്നതും. ഈ കെണിയറിയാതെ മെല്ലെ മെല്ലെ ഈ ഉത്സവം സാധാരണ മതവിശ്വാസികളിലേക്കും സന്നിവേശിക്കപ്പെടുന്നു, അങ്ങനെ കാലാന്തരത്തില്‍ ഇതൊരു പൊതു ഉത്സവമാക്കി തങ്ങളുടെ ഉദ്ദേശ്യ ലക്ഷ്യപ്രാപ്തിക്കാവും എന്നാണു കാവി പരിമളവാദികള്‍ കരുതുന്നത്. "താമരപ്പൂ വസന്ത " പരിമളം പടരുന്നതും സ്വപ്നം കണ്ടിരിക്കുന്നവര്‍ ഇനിയും എന്തൊക്കെ ആസൂത്രണവും ആയിട്ടാണാവോ അവതരിക്കാന്‍ പോകുന്നത് ...??
 

No comments:

Post a Comment