Monday, 24 September 2012

ജിന്ന, സവര്‍ക്കര്‍ വെറുക്കപ്പെട്ട നിരീശ്വരവാദികള്‍ 
മുഹമ്മദാലി ജിന്നയും ഇസ്ലാമും തമ്മിലുള്ള ബന്ധമെന്തായിരുന്നു ? ജിന്നയുടെ മാതാപിതാക്കള്‍ ഇസ്ലാമാതക്കാരായിരുന്നു അത്ര തന്നെ.! ഒരു തരത്തിലുള്ള ഇസ്ലാമികമായ  ആചാരങ്ങളും അനുഷ്ട്ടനങ്ങളും തന്റെ ജീവിതത്തില്‍ പകര്‍ത്താതിരുന്ന വ്യക്തിയായിരുന്നു ജിന്ന. ഇന്ഗ്ലണ്ടില്‍ നിന്നും ഒരു "പച്ച"  പരിഷ്ക്കാരിയായിട്ടാണ് ജിന്ന നിയമ പഠനം കഴിഞ്ഞെത്തിയത്. സദാ നല്ല വൃത്തിയില്‍ കോട്ടും സ്യൂട്ടും ധരിച്ചു നടന്നിരുന്ന ജിന്ന തന്റെ സമുദായക്കാരെ വൃത്തിഹീനരും സംസ്ക്കാര ശൂന്യരുമായിട്ടാണ് കരുതിയത്‌, അവരുടെ കൈപിടിച്ച് കുലുക്കിയാല്‍ കൈ കഴുകേണ്ടി വരുമെന്ന് വരെ അദ്ദേഹം ധരിച്ചു. മുസ്ലിങ്ങള്‍ താണുവണങ്ങി ഒച്ചാനിച്ചു നില്‍ക്കേണ്ട ഔലിയ, തങ്ങള്‍, മൊല്ലമാരെ അദ്ദേഹം അങ്ങേയറ്റം വെറുക്കുകയും അവരെ തന്റെ ജീവിത പരിസരത്ത് നിന്നും മാറ്റി നിര്‍ത്തുകയും ചെയ്തിരുന്നു . തന്റെ സമുദായ ഭാഷയായ ഉര്‍ദു പോലും അദ്ദേഹത്തിന് വലിയ പിടിയുണ്ടായിരുന്നില്ല. പന്നി മാംസവും മദ്യവും ജിന്നയുടെ ജീവിതത്തിലെ അവിഭാജ്യ ഘടകങ്ങളായിരുന്നു അദ്ദേഹം ജീവിത സഖിയാക്കിയതാവട്ടെ ഒരു അന്യമതക്കാരിയെയും. ഇങ്ങനെയൊക്കെയുള്ള ജിന്ന മുസ്ലിം രാഷ്ട്രത്തിന്റെ വക്താവായത് അദ്ദേഹത്തിന്റെ അധികാര മോഹവുമായി ബന്ധപ്പെട്ട ഒരു വശമായിരിക്കാം. 
...................................................................................................... മഹാരാഷ്ട്രയിലെ ഒരു ബ്രാഹ്മണ കുടുംബത്തില്‍ ജനിച്ച 
വിനായക് ദാമോദര്‍ സവര്‍ക്കര്‍,ഹിന്ദുത്വവാദികളുടെ കാറല്‍ മാര്‍ക്സ്,ആണ് മറ്റൊരു "നാസ്തികന്‍""" " . ഇഷ്ട്ടം പോലെ സെലെക്ഷനുള്ള ഹൈന്ദവ ദൈവങ്ങളില്‍ ഒരൊറ്റ ദൈവത്തെയും സവര്‍ക്കര്‍ തന്റെ ദൈവമാക്കിയില്ല. എല്ലാ ഹൈന്ദവ ആരാധനകളില്‍ നിന്നും പിന്തിരിഞ്ഞു നിന്ന അദ്ദേഹം, ഒരു ഹൈന്ദവ രാഷ്ട്ര ഭൂമികയുടെ വക്താവായിരുന്നു. 1923 ല്‍ "ആരാണ് ഹിന്ദു" എന്ന തന്റെ ലഘു പ്രബന്ധത്തില്‍ "ഹിന്ദുത്വം" എന്ന വാക്ക് പരിചയപ്പെടുത്തി കൊണ്ട് അദ്ദേഹം ഹൈന്ദവന് പുതിയ അര്‍ത്ഥ തലങ്ങള്‍ മെനെഞ്ഞെടുത്തു,"ഹിന്ദുസ്ഥാന്‍ പുണ്യ ഭൂമിയായി,പിതൃ ഭൂമിയായി അന്ഗീകരിക്കുന്നവര്‍ മാത്രമേ ഹൈന്ദവരായിട്ടൊള്ളൂ" എന്നതായിരുന്നു ആ നിര്‍വചനം. ഹൈന്ദവ ദേശീയബോധം അദ്ദേഹത്തെ ഒരു സമ്പൂര്‍ണ്ണ മുസ്ലിം വിരോധിയും ഗാന്ധിജിയെ കൊല്ലാനുള്ള പ്രേരക ശക്തിയാവുന്നതില്‍ വരെ കൊണ്ട് ചെന്നെത്തിക്കുകയും ചെയ്തു .
.......................................................................................................
ജിന്ന,സവര്‍ക്കര്‍,ഭഗത് സിംഗ് അവിഭക്ത ഇന്ത്യക്ക് വേണ്ടി തങ്ങളുടേതായ പങ്കു വഹിച്ച, "സംഭാവന" നല്‍കിയ മൂന്നു മഹാരഥന്മാര്‍ , പക്ഷെ എന്ത് കൊണ്ടാണ് ഈ മൂന്ന് നാസ്തികരെയും വേറിട്ട കണ്ണ് കൊണ്ട് സമൂഹം നോക്കി കാണുന്നത് എന്നുള്ളത് വരികള്‍ക്കിടയില്‍ നിന്ന് തന്നെ വ്യക്തമാകുന്ന കാര്യമാണ്.ആദ്യത്തെ രണ്ടു പേരും നാസ്തികത തങ്ങളുടെ ജീവിത ദര്‍ശനമായി സ്വീകരിച്ചവര്‍ അല്ല, നാസ്തികതക്ക് എന്തെങ്കിലും സംഭാവ നല്‍കണമെന്നും നാസ്ഥികരായി തങ്ങളെ ലോകം വിലയിരുത്തണമെന്നും ആഗ്രഹിച്ചവരല്ല . മറിച്ചവര്‍ ചില പ്രത്യേക മതങ്ങള്‍ക്ക് വേണ്ടി നിലകൊണ്ടവരാന്, ഒരാള്‍ ഹൈന്ദവ ദേശീയ വാദിയും മറ്റൊരാള്‍ മുസ്ലിം ദേശീയവാദിയും. നാസ്തികത മുന്നോട്ടു വെക്കുന്ന മതനിരപേക്ഷത, മാനവികത തുടങ്ങിയ ഗുണങ്ങള്‍ ഇവര്ക്കന്യമായിരുന്നു. എന്നാല്‍ തന്റെ ജീവിതത്തില്‍ മതനിരപേക്ഷതയും മാനവികതയും ഉയര്‍ത്തി പിടിച്ച ഇന്ത്യന്‍ ദേശീയ വാദിയായിരുന്ന ഭഗത് സിംഗ് നാസ്തികത തന്റെ ജീവിത ദര്‍ശനമാക്കിയ വ്യക്തിയും അത് ഉറക്കെ പ്രഖ്യാപിച്ച വ്യക്തിയുമാണ് അദ്ദേഹം . ഇത് തന്നെയാണ് ഈ മൂന്നു പേരും വേറിട്ട്‌ നില്‍ക്കുന്ന നാസ്തികരായി പരിഗണിക്കപ്പെടാന്‍ കാരണം. ജിന്നയെ പോലെ സവര്‍ക്കരെ പോലെ ചില പ്രത്യേക വീക്ഷണങ്ങള്‍ക്ക് പ്രത്യയശാസ്ത്രങ്ങള്‍ക്ക് തത്വശാസ്ത്രങ്ങള്‍ക്ക് പ്രമാണങ്ങള്‍ക്ക് വേണ്ടിയെല്ലാം വാദിച്ചവരും ഒരു ജനതയുടെ മേല്‍ നടപ്പിലാക്കാനും , അടിചെല്‍പ്പിക്കാനും തങ്ങളുടെ അധികാര വിനിയോഗം നടത്തിയ അല്ലങ്കില്‍ അധികാര അന്ധത ബാധിച്ച, "നാസ്തിക"രായിട്ടുള്ള ഒട്ടനവധി ക്രൂര ഭരണാധികാരികളെ ചരിത്രത്തില്‍ കാണാം. അവരെല്ലാം മറ്റൊരു തരത്തിലുള്ള മാനവിക ബോധമില്ലാത്ത ജിന്നമാരും സവര്‍ക്കര്മാരും ആയിരുന്നു.

No comments:

Post a Comment