മനുഷ്യന്‍ പരസ്പ്പരം അഭിവാദ്യം ചെയ്യാനും തങ്ങളുടെ സ്നേഹോഷ്മളത പങ്കു വെക്കാനും അവലംബ്ബിക്കുന്ന രീതിയാണ് പരസ്പ്പരം ഹസ്തദാനം ചെയ്യുക എന്നത്, മുസ്ലിങ്ങളെ സംബന്ധിച്ചും ഇതൊരു മതാചാരം ആണ്. ഇത്തരം ഒരു ആചാരം ഹൈന്ദവരെ സംബന്ധിച്ച് ഒരു അറുപതോ എഴുപതോ വര്ഷം മുന്‍പ് ചിന്തിക്കാനേ കഴിയുമായിരുന്നില്ല കാരണം അത്തരത്തിലായിരുന്നു ഹൈന്ദവ സമൂഹത്തിലെ ജാതീയമായ ഉച്ചനീചത്വതാലുള്ള ഭിന്നത ...! ഇന്ന് കേരളം ഇത്തരം കാര്യങ്ങളിലെല്ലാം ഒരു പാട് മാറ്റങ്ങള്‍ക്കു വിധേയമായിട്ടുണ്ടെങ്കിലും ജാതീയമായ ഈ തൊട്ടുകൂടായ്മ അന്യ സംസ്ഥാനങ്ങളിലെ ഹൈന്ദവ സമൂഹത്തിനകത്തു ഇന്നും നിലനില്‍ക്കുന്നുടെന്നതാണ് വാസ്തവം ..!! കേരളത്തില്‍ നിലനില്‍ക്കുന്ന തൊട്ടുകൂടായ്മയുടെ മറ്റൊരു രീതിയാണ് ഹൈന്ദവ ക്ഷേത്രങ്ങളിലെ പൂജാരിമാര്‍ ഭക്തര്‍ക്ക് പ്രസാദം നല്‍കുമ്പോള്‍ സ്വീകരിക്കുന്ന രീതി, ഭക്തന്റെ കയ്യില്‍ തൊട്ടാല്‍ ആശുദ്ധിയാകും എന്നതാണ് ഇപ്പോഴും ഹൈന്ദവ സങ്കല്പം ....!!! തൊട്ടു കൂടായ്മയെ മറ്റൊരു രീതിയില്‍ പവിത്രവല്‍ക്കരിക്കുന്നു ....
No comments:
Post a Comment