|
ശാസ്ത്രരീതിയും മതരീതിയും |
നാം ഇന്നനുഭവിക്കുന്ന എല്ലാ സുഖസൌകര്യങ്ങളും മറ്റു ശാസ്ത്ര നേട്ടങ്ങളും മനുഷ്യന്റെ സ്വതന്ത്ര ചിന്തയുടെ പ്രയത്ന ഫലമാണ്, ഒരു മതത്തിന്റെയും ദൈവത്തിന്റെയും സംഭാവനയല്ല, മാത്രമല്ല തങ്ങളുടെ ദൈവീകമെന്നു പറയുന്ന പഴഞ്ചന്‍ കിതാബുകളിലെ ശാസ്ത്രബോധമില്ലാത്ത മന്ധബുദ്ധി ദൈവങ്ങളുടെ ജല്പ്പനങ്ങല്‍ക്കെതിരായിരുന്നു മനുഷ്യന്റെ സ്വതന്ത്രചിന്ത.അതുകൊണ്ട് തന്നെ മതങ്ങള്‍ അത്തരം ചിന്തകരെയും ശാസ്ത്രഞ്ഞരെയും മതവിചാരണ നടത്തി കൊല്ലുകയാണ് ചെയ്തിരുന്നത് എന്ന് ചരിത്രം സാക്ഷ്യപെടുത്തുന്നു.
ഞാനാണ് ഈ കാണുന്നതിന്റെയെല്ലാം സൃഷ്ടാവ്,എന്റെ അപാര കഴിവിനെ നിങ്ങള്‍ കാണുന്നില്ലേ ? ഞാന്‍ എത്ര മനോഹരമായിട്ടാണ് ഇതെല്ലാം സൃഷ്ടിച്ചിട്ടുള്ളത്...! എല്ലാവരും എന്നെ ആരാധിക്കൂ ഞാന്‍ എത്ര മഹാനാണ് എത്ര കഴിവുള്ളവനാണ് എന്ന് നിങ്ങള്‍ ചിന്തിക്കുന്നില്ലേ .....!... എന്നൊക്കെ തന്റെ കിതാബിലൂടെ വീമ്പു പറയുന്ന സ്വയം പൊക്കി ദൈവം തനിക്കു പിന്നില്‍ വാലാട്ടി നില്‍ക്കാനും തന്നെ സ്തുതിക്കാനുമാണ് മനുഷ്യനോടു പറയുന്നത്. തന്റെ അപാര കഴിനപ്പുരതെക്ക് മനുഷ്യന്റെ ചിന്ത കടക്കരുതെന്ന് ദൈവം അനുശാസിക്കുന്നു.........!! ഒരു യഥാര്‍ത്ഥ മത വിശ്വാസിയാകട്ടെ തന്റെ ചിന്താശേഷി കാലാകാലം ഈ വിവരമില്ലാത്ത പടു വിഡ്ഢിയായ ദൈവത്തിനു കാഴ്ചവെച്ചു അവനെ വാനോളം പുകഴ്ത്തി സ്തുതിച്ചു ആത്മ നിര്‍വൃതി കൊണ്ട് ജീവിക്കുകയും ചെയ്യുന്നു ...........!!!.
No comments:
Post a Comment