|
മരിച്ചവര്‍ക്കും ഭക്ഷണം |
ആത്മാവുണ്ടോ...?? ഉണ്ടെങ്കില്‍ തന്നെ മരിച്ചു പോയവരുടെ ആത്മാക്കള്‍ ഭക്ഷണം കഴിക്കുമോ ...!! ഹൈന്ദവരുടെ വിശ്വാസമനുസരിച്ച് ആത്മാവ് ഉണ്ട്, ആത്മാവ് ഭക്ഷണവും കഴിക്കും ...ഹൈന്ദവര്‍ തങ്ങളുടെ വിശേഷ ദിവസങ്ങളില്‍ തങ്ങളുടെ മരണമടഞ്ഞ പൂര്‍വ്വികര്‍ക്ക് (കാരണവന്മാര്‍ക്ക് ) ഭക്ഷണം നല്‍കുന്നു,(മദ്യവും ചിക്കനും ഇതില്‍ ഉള്‍പ്പെടും.) വിശേഷ ദിവസങ്ങളില്‍ ആദ്യം തന്നെ ഈ കാരനവന്മാര്‍ക്കുള്ള ഭക്ഷണം മാറ്റി വെച്ചിട്ടാണ് മറ്റുള്ള പരിപാടികള്‍ ആരംഭിക്കുന്നത് ...... വിശേഷ ദിവസങ്ങളില്‍ മാത്രമേ ആത്മാക്കള്‍ക്ക് ഭക്ഷണമുള്ളൂ, ബാക്കിയുള്ള ദിവസങ്ങളില്‍ ഈ ആത്മാക്കള്‍ പട്ടിണി കിടക്കുകയാണെന്ന് തോന്നുന്നു......പാവം ആത്മാക്കള്‍.... !!!
No comments:
Post a Comment