|
മതപഠനം |
ഹൈന്ദവ മാതാപിതാക്കള്‍ക്കുണ്ടാവുന്ന കുട്ടികള്‍ ഹിന്ദുവായും മുസ്ലിം മതവിശ്വാസികള്‍ക്കുണ്ടാകുന്ന കുഞ്ഞുങ്ങള്‍ മുസ്ലിമായും ക്രൈസ്തവ വിശ്വാസികളുടെത് അവരുടെ മത വിശ്വാസിയും വളരുന്നു ...ഒരു മതവുമില്ലാതെ ജനിക്കുന്ന കുഞ്ഞുങ്ങളെ മാതാപിതാക്കള്‍ തങ്ങളുടെ മതവിശ്വാസം എന്താണോ അത് അടിച്ചേല്‍പ്പിക്കുന്നു, അതിനു പുറമേ നിര്‍ബന്ധിതമായി മതപഠനവും കുത്തിവെക്കുന്നു . സ്വാഭാവികമായും ആ കുട്ടികള്‍ തങ്ങള്‍ക്കു പകര്‍ന്നു കിട്ടിയ മതം മാത്രം ശരിയെന്നും മറ്റുള്ളതെല്ലാം തെറ്റെന്നു വിശ്വസിക്കാനും മറ്റുള്ള മതക്കാര്‍ തെറ്റ് വിശ്വസിക്കുന്നവരും മണ്ടത്തരം പിന്തുടരുന്ന വെറും വിഡ്ഢികളും ആയി കരുതപ്പെടാനും ഇടയാക്കുന്നു . മതങ്ങള്‍ പരസ്പ്പരം നിലനില്‍ക്കുന്ന വിഭാഗീയതയുടെയും സ്പര്ധയുടെയും മുഖ്യ കാരണവും ഇത് തന്നെ, തങ്ങളില്‍ കുത്തിവെക്കപെടുന്ന വിശ്വാസം, പരമമായ സത്യമാണെന്നും അത് യാതൊരു വിധ തരത്തിലുള്ള വിചിന്തനത്തിനും വസ്തുനിഷ്ടട പഠനത്തിനും വിധേയമാക്കേണ്ടതില്ല എന്ന കാര്‍ക്കശ്യ നിലപാടുമാണ് മത വിശ്വാസികള്‍ പൊതുവേ പിന്തുടര്‍ന്ന് പോരുന്നത്. ഇതാണോ വിശ്വാസികള്‍ അവലംബിക്കേണ്ട യഥാര്‍ത്ഥ രീതി...? സ്വയം ചിന്താശേഷി വിനിയോഗിക്കാനാവുന്ന പ്രായത്തില്‍ തങ്ങള്‍ക്കു ഉത്തമമെന്നും വിശ്വാസനീയമെന്നും തോന്നുന്ന മതം തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം കുട്ടികള്‍ക്ക് നല്‍കുകയല്ലേ അവര്‍ ചെയ്യേണ്ടത് ..??
No comments:
Post a Comment