|
അധര്‍മ്മത്തിന്റെ തേര് |
പരിത്രാനായ സാധൂനാം
വിനാശായ ച ദുഷ്കൃതം
ധര്‍മ സന്സ്ഥാപനരതായ
സംഭവാമി യുഗേ യുഗേ ........(എപ്പോഴൊക്കെ അധര്‍മം ധര്മത്തെ വിജയിക്കുന്നുവോ അപ്പോഴൊക്കെ ധര്‍മ പുനസ്ഥാപനത്തിന് വേണ്ടി ഞാന്‍ അവതരിക്കും ) ഭഗവാന്‍ കൃഷ്ണന്‍ ഗീതയിലൂടെ വീമ്പു പറയുന്നതാണിത്........മഹാഭാരത യുദ്ധത്തിനിടയില്‍ തന്റെ പിതൃ തുല്ല്യരെയും പിതാമഹാന്മാരെയും ഗുരുജനങ്ങളെയും മറ്റു ബന്ധുജനങ്ങളെയും സഹോദരന്മാരെയും സുഹുര്തുക്കളെയും യുദ്ധം ചെയ്തു കൊല്ലാനാവാതെ നിര്‍വികാരനായി, ഭയചകിതനായി നിന്ന അര്‍ജുനന്‍ എന്ന പച്ച മനുഷ്യനോടു, അവരോടു യാതൊരു ദയയും കാട്ടാതെ, അവരെ നിര്‍ദാക്ഷിണ്യം ഏത് മാര്‍ഗത്തിലൂടെയും കൊല്ലാന്‍ ആഹ്വാനം ചെയ്യുന്ന ഒരു ദൈവത്തിന്റെ വാക്കുകളാണ് ഭഗവത്ഗീത, തന്റെ വിജയത്തിന് വേണ്ടിയുള്ള ദൈവത്തിന്റെ ചതിയുടെയും വഞ്ചനയുടെയും നെറികേടിന്റെയും വാക്കുകള്‍ ...ഒരു സാധാരണ മനുഷ്യന് തന്റെ ഗുരുജനങ്ങളോടും പിതൃതുല്ല്യരോടും തോന്നിയ നീതി-ധര്‍മ ബോധം പോലും പക്ഷെ ഈ ദൈവത്തിനു തോന്നിയില്ല ..!..ഇദ്ദേഹമാനെത്രേ നീതിയുടെയും ധര്മാതിന്റെയും പുനസ്ഥാപനത്തിന് വേണ്ടി ഇനിയും അവതരിക്കാന്‍ പോകുന്നത് .....!!!
No comments:
Post a Comment