Wednesday 23 January 2013

യാഥാസ്ഥികത്വത്തില്‍ നിന്ന് പുരോഗമനത്തിലേക്കുള്ള   ദൂരം രണ്ടിഞ്ചു...!! 
മതങ്ങളായാലും രാഷ്ട്രീയ പ്രസ്ഥാനങ്ങളായാലും മറ്റ് ഏതുതരം സംഘടനകളായാലും അവ സ്ത്രീകളോട് സ്വീകരിക്കുന്ന ലിന്ഗപരമായ നയത്തെ അടിസ്ഥാനമാക്കി പ്രസ്തുത പ്രസ്ഥാനത്തിന്റെ പുരോഗമനത്തെ അളക്കാം , ഇസ്ലാമിലെ പുരോഗമനവാദികളെന്നു അവകാശപ്പെടുന്ന ജമാഅത്തെ ഇസ്ലാമിയുടെ സ്ത്രീ സമീപനം എന്താണ് ..? തീര്‍ച്ചയായും അതിന്റെ പുരോഗമനം എന്നുപറയുന്നത്, സ്ത്രീയുടെ മൂക്കിനും കണ്ണിനും ഇടയിലുള്ള രണ്ടിഞ്ചു ദൂരം അല്ലങ്കില്‍ മുഖം മുഴുവന്‍ കാണുന്ന ആറിഞ്ചു ദൂരം മാത്രമാണ് ....!! വര്‍ധിച്ചു വരുന്ന സ്ത്രീ അതിക്രമങ്ങളെ ചെറുക്കുന്നതിന് ഈയിടെ ജമായത്തെ ഇസ്ലാമി, ജസ്റ്റീസ് വര്‍മ്മ കമ്മറ്റി മുന്‍പാകെ വെച്ച നിര്‍ദേശങ്ങള്‍ ആ പ്രസ്ഥാനം എത്രത്തോളം പുരോഗമനമാണെന്ന് വിളിച്ചോതുന്നു, ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒന്നിച്ചുള്ള പഠനം ഒഴിവാക്കുക, സ്ത്രീകളെ മാന്യമായി വസ്ത്രം ധരിപ്പിക്കുക , അവിവാഹിതര്‍ ജോലി സ്ഥലത്ത് അടുത്ത് ഇടപഴകുന്നത് അനുവദിക്കാതിരിക്കുക തുടങ്ങിയ നിര്‍ദേശങ്ങലാണ് ജമാഅത്തെ ഇസ്ലാമി മുന്നോട്ടു വെച്ചത്. യാഥാസ്ഥികരായ സുന്നികളെ പോലും നാണിപ്പിക്കുന്നതാണ് പലപ്പോഴും ജമാത്തിന്റെ പുരോഗമനം.

No comments:

Post a Comment