Saturday 29 December 2012

ഓര്‍ക്കുക ഭാരതം ഒരു മതരാഷ്ട്രമല്ല മതേതര രാഷ്ട്രമാണ്.
അനേകായിരം വൈവിധ്യങ്ങളെ ഉള്‍കൊള്ളുന്ന ഇന്ത്യാ മഹാരാജ്യത്തിന് അതിന്റെ ഭരണഘടനാ ശില്‍പ്പികള്‍ മതം നിശ്ചയിച്ചിട്ടില്ല, തികച്ചും ആധുനിക നിലപാടായ മതേതരത്വമാണ് അതിന്റെ ഭരണഘടന വിഭാവനം ചെയ്യുന്നത് എന്നിരിക്കെ, ഒരു മതം മാത്രം രാജ്യത്തിന് തങ്ങളുടെ മാത്രം മതചിഹ്നങ്ങള്‍ ചാര്‍ത്തി കൊടുത്തു രാജ്യത്തിന്റെ അഖണ്ഡതക്കും മതേതര കാഴ്ച്ചപാടിനും തുരങ്കം വെക്കുന്നത് അതിന്റെ ഭരണഘടനയോടുള്ള വെല്ലുവിളിയാണ്. ഇതര മതങ്ങള്‍ക്കും മതരഹിതര്‍ക്കും തുല്യത പ്രഖ്യാപിക്കുന്ന ഇന്ത്യയെ തങ്ങളുടെ മാത്രം രാഷ്ട്രമായി കാണുന്ന ഹിന്ദുത്വവാദികള്‍ കാലങ്ങളായി വീമ്പിളക്കുന്ന ഒന്നാണ് മതേതരത്വവും ജനാധിപത്യവും ഒക്കെ തങ്ങളുടെ ഔദാര്യമാനെന്നത്‌, കൂടാതെ ഓരോ ഇന്ത്യന്‍ പൌരന്റെയും രാജ്യസ്നേഹത്തിന് മൂല്ല്യം കല്‍പ്പിക്കുന്നതും ഈ കപട രാജ്യസ്നേഹക്കാര്‍ തന്നെ...! ഹിന്ദുവോ, ഹിന്ദുത്വവാദികളോ ആയിരുന്നാല്‍ മാത്രമേ ഇവരെ സംബന്ധിച്ച് ഒരു പൌരന്‍ യഥാര്‍ത്ഥ രാജ്യ സ്നേഹിയാവൂ, ബാക്കിയുള്ളവരെല്ലാം രാജ്യത്തോട് കൂറില്ലാത്തവര്‍, വിശ്വസിക്കാനാവാത്തവര്‍ ..!!

ഭാരതത്തെ തങ്ങളുടെ സങ്കല്‍പ്പ കഥാപാത്രങ്ങളുടെ ജന്മദേശമായി ചിത്രീകരിച്ചു പുണ്യഭൂമിയാക്കി ഇതര ജനവിഭാഗങ്ങളില്‍ നിന്നും സമ്പൂര്‍ണ ആധിപത്യം നേടിയെടുക്കാനുള്ള കുത്സിത ശ്രമമാണ് സന്ഘു പരിവാറുകള്‍ കാലങ്ങളായി നടത്തി കൊണ്ടിരിക്കുന്നത്, അതിന്റെ ഭാഗമാണ് അന്യമത ആരാധനാലയ ധ്വംസനങ്ങളും കലാപങ്ങളും വംശഹത്യകളുമൊക്കെ. ഓര്‍ക്കുക, ഏതെങ്കിലും മതക്കാരന് തീറെഴുതി കിട്ടിയ പൈതൃക സ്വത്തല്ല, കുത്തകയല്ല ഇന്ത്യ. ഇവിടെ ജീവിക്കാനും ഇടപെടാനും രാജ്യത്തെ സേവിക്കാനും സ്നേഹിക്കാനും ഓരോ പൗരാനും തുല്ല്യാവകാശമുണ്ട്, അതിനു ഒരു ഹിന്ദുത്വവാദിയുടെയും സാക്ഷ്യപത്രത്തിന്റെയും അന്ഗീകാരത്തിന്റെയും ആവശ്യമില്ല. ഒന്നുകൂടെ അടിവരയിട്ടു പറയട്ടെ, ഇന്ത്യ ഒരു മതേതര രാഷ്ട്രം തന്നെയാണ്. മതരാഷ്ട്രമല്ല.

No comments:

Post a Comment