Sunday, 6 January 2013

മത രാഷ്ട്രീയ വിഷവിത്തുകള്‍ 
പൊളിറ്റിക്കല്‍ ഹിന്ദൂയിസത്തിന്റെയും പൊളിറ്റിക്കല്‍ ഇസ്ലാമിന്റെയും രണ്ടു വിഷവിത്തുകളാണ് വരുണ്‍ ഗാന്ധിയും അക്ബരുദ്ദീന്‍ ഒവൈസിയും. കഴിഞ്ഞ തന്റെ തെരഞ്ഞെടുപ്പു പ്രചരണത്തിനിടക്കാന് വരുണ്‍ ഗാന്ധിയുടെ അങ്ങേയറ്റം മതേതര വിരുദ്ധവും വര്‍ഗീയതയും നിറഞ്ഞ വാക്കുകള്‍ വിസര്‍ജിക്കപ്പെട്ടത്‌, "ഒരൊറ്റ മുസ്ലിമിന്റെ കൈകളും ഹിന്ദുവിന് നേരെ ഉയരാന്‍ പാടില്ലന്നും ഉയര്‍ന്നാല്‍ ആ കൈകള്‍ വെച്ചെക്കില്ലന്നും മുസ്ലിങ്ങലെല്ലാം പാകിസ്ഥാനിലേക്ക് പോകണമെന്നും" എന്നായിരുന്നു അത് , ആ ദരിദ്ര ഫക്കീറിന്റെ കൂടെയുള്ള "ഗാന്ധി" എന്ന വിശേഷണം മലിനമാക്കുന്ന ഇദ്ദേഹത്തെ വന്‍ ഭൂരിപക്ഷത്തിലാണ് പ്രജകള്‍ വിജയിപ്പിച്ചത്. ഹിന്ദൂയിസതിന്റെ സമര്‍ത്ഥമായ രാഷ്ട്രീയ പ്രയോഗവല്‍ക്കരണം വരുണിനെ തുണച്ചു. വര്‍ഷങ്ങള്‍ക്കു മുന്‍പേ മോഡി പിന്തുടരുന്നു വരുന്ന രീതിശാസ്ത്രം ഒരിക്കല്‍ കൂടി മതേതരത്വ ഇന്ത്യയില്‍ വിജയം കണ്ടു .

അക്ബരുദ്ദീന്‍ ഒവൈസി "ഓള്‍ ഇന്ത്യ മജിലിസ് ഈ ഇതിഹാദു അല്‍ മുസ്ലിമിന്‍"ന്റെ ( All India Majlis-e Ittihad al-Muslimin ) വക്താവും ഹൈദരാബാദില്‍ നിന്നുള്ള MLA യുമായ ഇദ്ദേഹത്തിനു ഹിന്ദുക്കളെ മുഴുവന്‍ നാമാവശേഷമാക്കുകയാണ് ലക്‌ഷ്യം...! ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥ കണ്ണടച്ചാല്‍ നിമിഷങ്ങള്‍ക്കകം അത് പൂര്‍ത്തികരിച്ച് തരാം എന്നാണു പുള്ളി പറയുന്നത്. തസ്ലീമാക്കെതിരെയും രുഷ്ദിക്കെതിരെയും സ്വന്തം മരണ വാറണ്ടുകള്‍, ഫത്‌വകള്‍) ) ഇറക്കിയിട്ടുള്ള മഹാനാണ് ഇദ്ദേഹം. ഇത്രയധികം വിഭാഗീയ ചിന്താഗതി വെച്ച് പുലര്‍ത്തുകയും അത് സമൂഹത്തിലേക്കു കടത്തിവിട്ടു ഭിന്നിപ്പുണ്ടാക്കി വര്‍ഗീയ താല്പര്യ സംസ്ഥാപനത്തിന് ശ്രമിക്കുകയും ചെയ്യുന്ന ഇത്തരം വിഷ ജന്തുക്കളെ മതേതര ഇന്ത്യ എങ്ങനെ, എന്തിനു ചുമക്കുന്നു ..? ഇന്ത്യന്‍ ഭരണഘടനയോടുള്ള എല്ലാ ബഹുമാനവും മനസ്സില്‍ സൂക്ഷിച്ചു കൊണ്ട് തന്നെ സംശയിച്ചു പോകുന്നു, ഏതു എരപ്പകള്‍ക്കും മതത്തിന്റെ മേലങ്കിയണിഞ്ഞു വന്നാല്‍ എന്ത് മാനവ വിരുദ്ധമായ തെമ്മാടിത്തരവും പറയാമെന്ന അവസ്ഥാ വിശേഷതെയാണോ ജനാതിപത്യ- മതേതരരാഷ്ട്ര വ്യവസ്ഥിതി കൊണ്ട് ഉദ്ദേശിക്കപെടുന്നത് !!? ഇവിടെ മതത്തിനാണോ, മതേതരത്തിനാണോ പ്രാമുഖ്യം ..?

No comments:

Post a Comment