കേരളത്തിലെ അങ്ങോളമിങ്ങോളമുള്ള മിക്കവാറും ഭഗവതി ക്ഷേത്രങ്ങളില്‍ ( ഭഗവതി = സ്ത്രീ ദൈവം ) ഭവതി പ്രീതിക്കായി നടത്തപ്പെടുന്ന ഒരു വഴിപാടാണ് വെടിവഴിപാടു. ഭഗതിക്കു ഇഷ്ട്ടപെട്ട വഴിപാടെത്രേ വെടിവഴിപാടു. കര്‍ണ്ണപുടങ്ങള്‍ പൊട്ടുമാറുച്ചതിലുള്ള വഴിപാട് കേട്ടങ്കിലെ ബധിരകളായ ഭഗവതി സംതൃപ്തി അടഞ്ഞു അനുഗ്രഹിക്കുകയൊല്ലൂ. മാത്രമല്ല ഭഗവതിയെ പ്രീതിപ്പെടുത്താനുള്ള വെടിയുടെ വ്യത്യസ്ത കാറ്റഗറി തന്നെ നിലവിലുണ്ട് . കുടുംബ പ്രശ്ന പരിഹാരം, ബന്ധുജന പ്രശ്നം മാത്രമല്ല ചൈനക്കാര്‍ കണ്ടെത്തിയ വെടി മരുന്ന്, ഒരു ശത്രുസംഹാര വെടിയിലൂടെ വേണമങ്കില്‍ ചൈനക്ക് നേരെ തന്നെ ഉപയോഗപ്പെടുത്താം. വേറെ പരിഹാരമാര്‍ഗം തേടേണ്ട കാര്യമേ ഉദിക്കുന്നില്ല. മനുഷ്യ ജീവിതത്തിലെ സ്വാഭാവിക പ്രശ്നങ്ങളും "വിഘ്ന"ങ്ങളും കേവലം ഒരു തേങ്ങ ദൈവത്തിന്റെ പേരില്‍ എറിഞ്ഞുടച്ചു പരിഹരിക്കാമെന്നുള്ള മഹാ കണ്ടെത്തലിന്റെ ക്രെടിറ്റും ലോകത്ത് മറ്റുള്ളവര്‍ക്ക് അവകാശപ്പെടാന്‍ കഴിയില്ല. കണ്ടുപിടുത്തങ്ങളുടെ പട്ടികയിലേക്ക് കേരളത്തിന്റെ സംഭാവന ..!! ഒരാള്‍ക്ക് പത്തു വീതം എറിഞ്ഞുടക്കാനുള്ള തേങ്ങയും അതുപോലെതന്നെ വെടി പൊട്ടിക്കാനുള്ള വെടിമരുന്നും നമ്മുടെ നാട്ടിലുണ്ടായിട്ടും ഇത്തരം മഹാ കണ്ടെത്തലിലൂടെ കേരളം നേരിടുന്ന പ്രശ്നങ്ങളും വിഘ്നങ്ങളും ഈ മഹാ കണ്ടെത്തല്‍ പിന്‍ഗാമികളായ ഭക്ത കൂപ മണ്ടൂകങ്ങള്‍ ഒന്ന് പരിഹരിച്ചെങ്കില്‍ ....!!
No comments:
Post a Comment