മരം മുറിക്കാന്‍ മരത്തിന്റെ അനുവാദം |
എംടിയുടെ സര്‍ഗ തൂലികയില്‍ പിറന്ന മനോഹരമായ ഒരു അഭ്രകാവ്യമാണ് പെരുന്തച്ചന്‍, വടക്കന്‍ വീരഗാഥയെ പോലുള്ള മറ്റൊരു മിത്തിന്റെ മനോഹര പുനരാഖ്യാനം, ഈ ചിത്രം കണ്ടവര്‍ക്ക് ഓര്‍മയുണ്ടാകും ക്ഷേത്ര നിര്‍മ്മിതിക്ക് വേണ്ടി മരം മുറിക്കുമ്പോള്‍, മരത്തിനോട് അനുവാദം വാങ്ങണമെന്ന പരാമര്‍ശം. എന്നാല്‍ ഇത്തരം മൂഡ ആചാരങ്ങള്‍ കഥകളോ ഐതിഹ്യങ്ങലോ അല്ല, യഥാര്‍ത്ഥത്തില്‍ സംഭവിക്കുന്നത് തന്നെയാണെന്ന് ഈയടുത് തൃശ്ശൂര്‍ -പാലക്കാട് അതിര്‍ത്തിയിലെ ഒരു "ഊര്" സന്ദര്‍ശിച്ചപ്പോഴാണ് മനസിലായത്, പേരില്‍ തന്നെ പഴമയുള്ള ഈ ഗ്രാമത്തിലെ പ്രശസ്ത ക്ഷേത്രം അഗ്നിദേവനങ്ങു നക്കി തുടച്ചു, അഗ്നിക്കുണ്ടോ അമ്പലവും ദൈവവും ...!!? ഇപ്പോള്‍ പുനരുദ്ധാരനമാണ്, ദൈവത്തിനു സംഭാവന വേണം...! ഇതിന്റെ ഭാഗമായി ആവശ്യം വന്ന മരങ്ങള്‍ മുറിക്കുന്ന ചടങ്ങുകള്‍ ഫെക്സ് ബോഡില്‍ ഊരില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്,
ഇത്തരം മരമണ്ടന്‍ ആചാരങ്ങള്‍ നിലനിര്‍ത്തി കൊണ്ട് എത്ര എത്ര ഇത്തികണ്ണികളാണ് ജീവിച്ചു വരുന്നത് ...!!
No comments:
Post a Comment