Saturday, 12 January 2013

നിങ്ങളുടെ വിശ്വാസ പങ്കാളികള്‍ 
വിശ്വാസികള്‍ക്കിടയിലെ പഴക്കമുള്ള തര്‍ക്കങ്ങളിലൊന്നാണ് ദൈവം ഏകമാണോ ബഹുവാണോ എന്നത്. ചിലര്‍ക്ക് ദൈവം ഏകമാനെങ്കില്‍ ചിലര്‍ക്ക് ത്രിത്വമാണ് അതുമല്ലങ്കില്‍ മറ്റു ചിലര്‍ക്ക് അതിനേക്കാള്‍ ബഹുവാണ്, പൊതുസമൂഹത്തില്‍ ഏകദൈവര്‍ ബഹു ദൈവകരെക്കാള്‍ ശേഷ്ട്ടത അവകാശപ്പെടാരുമുണ്ട്. കാരണം ദൈവാല്‍സിക്യം പല "മഹാന്മാ"രും സാഹിത്യകാരന്മാരും നൂറ്റാണ്ടുകള്‍ക്കു മുന്‍പേ തങ്ങളുടെ സൃഷ്ടികളിലൂടെ തെളിയിച്ചിട്ടുണ്ട്, അവരുടെ അഭിപ്രായത്തില്‍ , എല്ലാം ഒന്നുതന്നെയാണ് വിവിധ പേരുകളില്‍ അറിയപ്പെടുന്നു, വിളിക്കുന്നു, ആരാധിക്കുന്നു എന്നൊക്കെ ഉള്ളൂ എന്നാണു . ആ അഭിപ്രായങ്ങള്‍ക്ക് സമൂഹം കൂടുതല്‍ വിലമതിക്കുന്നതുകൊണ്ട് മറ്റേതു ദൈവങ്ങളെക്കാള്‍ ഏക ദൈവത്തിനു കൂടുതല്‍ സ്വീകാര്യതയും കിട്ടുന്നു . എന്തായാലും ഏതു വിധത്തിലായാലും ഒരു ഏക ദൈവവിശ്വാസിക്ക് ഒരിക്കലും അവന്റെ ഏക ദൈവത്തില്‍ മാത്രം വിശ്വസിച്ചാല്‍ പോര, അവനു അവന്റെ തന്നെ ദൈവം സൃഷ്ട്ടിച്ച മറ്റനേകം വിചിത്ര ജീവികളെയും, അദൃശ്യശക്തികളെ കൂടി വിശ്വസിക്കേണ്ടിയിരിക്കുന്നു എന്നാല്‍ മാത്രമേ അവന്റെ വിശ്വാസം പൂര്‍ണ്ണമാകൂ ....!! അപ്പോള്‍ മാത്രമേ അവനു അവന്റെ ദൈവത്തിന്റെ നിലനില്‍പ്പ് മറ്റു ദൈവങ്ങള്‍ക്കിടയില്‍ സ്ഥിരികരിക്കാനാവൂ . ദൈവമുണ്ടെങ്കില്‍ ചെകുത്താനുമുണ്ട് ചെകുത്താനില്ലങ്കില്‍ ദൈവമില്ല . ചുരുക്കത്തില്‍ ഏക ദൈവത്തിന്റെ അടിസ്ഥാനം ബഹുത്വവിശ്വാസമാണ് , മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ ഏകദൈവ വിശ്വാസത്തിനു ബഹുത്വതെക്കാള്‍ സങ്കീര്‍ണ്ണമായ മറ്റനേകം ശാഖകളും ഉപശാഖകളും ഉണ്ട്.

ദൈവിക അസ്ഥിത്വം ഇങ്ങനെ ചെകുത്താനെയും മറ്റു വിചിത്ര ജീവികളും ശക്തികളുമായി ബന്ധപ്പെട്ടു കിടക്കുന്നു. അതുകൊണ്ട് തന്നെ സ്വതന്ത്രമായി ചിന്തിക്കുന്ന, കാര്യ കാരണ ബന്ധങ്ങളുടെയും തെളിവുകളുടെയും അടിസ്ഥാനത്തില്‍ വിശ്വസിക്കുന്ന ഒരാള്‍ക്ക്‌ ഒരു വിശ്വാസിയാകണമെങ്കില്‍ കുറച്ചൊന്നുമല്ല പ്രയാസപ്പെടേണ്ടി വരുന്നത്, അവനു അവന്റെ തലച്ചോറിനെ തന്നെ നിര്‍ജീവമാക്കി ഇത്തരം മൂഡ വിശ്വാസങ്ങള്‍ക്ക് മുന്‍പില്‍ ചിന്താശേഷിയെ അടിയറവെക്കേണ്ടി വരുന്നു. അതിനു കഴിയുന്നവര്‍ക്കെല്ലാം "വിശ്വാസം" എന്ന മലിന ജല വാഹിനിലൂടെ ഒഴുകാം. അതിനു പ്രയാസമില്ല, ഓര്‍ക്കുക, ഒഴുക്കിനെതിരെ നീന്താന്‍ അല്‍പ്പം പ്രയാസം തന്നെയാണ്.....!!!

No comments:

Post a Comment