Thursday, 7 February 2013

ബ്രാഹ്മണഹിംസയും മാംസഭോജനവും ..!!
എല്ലാ പ്രാകൃത സമൂഹങ്ങളിലെയും പ്രധാന ദൈവിക ചടങ്ങായിരുന്നു ബലി. പ്രാചീന ഇന്‍ഡോ-ആര്യന്‍ സമൂഹത്തിലും ബലിയും യജ്ഞവുമെല്ലാം ബ്രാഹ്മണ കാര്‍മികത്വത്തില്‍ അനുഷ്ടിക്കപ്പെട്ടിരുന്നു. മനുഷ്യന്‍ മുതല്‍ പശു,പോത്ത്, ആട്, പക്ഷികലെല്ലാം യജ്ഞങ്ങളിലെയും യാഗങ്ങളിലെയും പ്രധാന ബലി ഇരകളായിരുന്നു. യാഗങ്ങള്‍ക്കും യജ്ഞങ്ങള്‍ക്കും ഇത്തരം നിഷ്ട്ടൂര ദൈവിക കൊലകള്‍ ബ്രാഹ്മണര്‍ക്ക് ശാസ്ത്രവിധി പ്രകാരം അനുവദനീയമെത്രേ ! ഇത്തരത്തില്‍ ബലിയര്‍പ്പിക്കപ്പെടിരുന്ന മൃഗങ്ങള്‍ നേരെ സ്വര്‍ഗംപൂകും എന്നും ആയിരുന്നു ബ്രാഹ്മണ്യം വിശ്വസിപ്പിച്ചിരുന്നത്.

1] യാഗത്തിന് വേണ്ടി ബ്രാഹ്മണര്‍ക്ക് ശാസ്ത്ര വിഹിതങ്ങളായ മൃഗങ്ങളെയും പക്ഷികളെയും കൊല്ലാവുന്നതാകുന്നു.[മനുസ്മൃതി:5;22]
2] യജ്ഞ നിര്‍വഹണത്തിന് വേണ്ടിയാണ് ബ്രഹ്മ്മാവിനാല്‍ സ്വയം മൃഗങ്ങള്‍ സൃഷ്ടിക്കപ്പെട്ടത്. യജ്ഞമാകട്ടെ സര്‍വ്വ ജഗതിന്റെയും മംഗളതിനായി ഭവിക്കുന്നു.അതിനാല്‍ യജ്ഞത്തിനു വേണ്ടിയുള്ള വധം വധമല്ല [ മനുസ്മൃതി 5;39 ]
3] ചരാചരാത്മകമായ ഈ ജഗത്തില്‍ വേദ വിഹിതമായ ഹിംസയെ അഹിംസ തന്നെയാണെന്ന് വേണം കരുതാന്‍. എന്തെന്നാല്‍ വേദത്തില്‍ നിന്നാണല്ലോ ധര്‍മം പ്രകാശിക്കുന്നത്.[മനുസ്മൃതി 5;44]

പിതൃക്കളുടെ പ്രീതിക്കായി അനുഷ്ടിച്ചിരുന്ന ചടങ്ങായിരുന്ന ശ്രാദ്ധം, ഹൈന്ദവ മതത്തിലെ വര്‍ണ്ണങ്ങളെ പോലെ തന്നെ മരിച്ചരുടെ ആത്മാക്കള്‍ക്കും വര്‍ണ്ണങ്ങള്‍ കല്‌പ്പിക്കപ്പെട്ടിരുന്നു. അതാതു വര്‍ണ്ണക്കാരുടെ ആത്മാക്കള്‍ അതാതു പേരുകളില്‍ അറിയപ്പെടുന്നു [ആത്മാവിനും ജാതി ...!!] ബ്രാഹ്മണരുടെ പിതൃക്കള്‍ സോമാപന്മാര്‍,ക്ഷത്രിയന്റെത് ഹവിര്‍ഭുക്കുകള്‍ ,വൈശ്യന്റെതു ആജ്യപന്മാര്‍, ശൂദ്രരുടെത് സുകാലികള്‍... എല്ലാ ആത്മാക്കളുടെയും തൃപ്തിക്ക് വേണ്ടിയുള്ള കാര്‍മ്മികനായി നിയോഗിക്കപ്പെട്ടിരുന്നത് ബ്രാഹ്മണനായിരുന്നു. ഈ ശ്രാദ്ധ കര്‍മങ്ങളിലെ വിഭവങ്ങളില്‍ പ്രധാന വിഭവം മാംസം തന്നെയായിരുന്നു. ആത്മാവിനൊപ്പം ബ്രാഹ്മണനും ഈ വിഭവങ്ങളുടെ പങ്കുപറ്റി.

1] വാള മുതലായ മീനിന്റെ മാംസം നല്‍കിയാല്‍ രണ്ടു മാംസവും മാനിറച്ചി നല്‍കിയാല്‍ മൂന്നു മാംസവും ചെമ്മരിയാടിന്റെ ഇറച്ചി കൊണ്ട് നാല് മാസവും പക്ഷി മാംസം കൊണ്ട് അഞ്ചു മാസവും പിതൃക്കള്‍ തൃപ്തി കൊള്ളുന്നതാണ്.
2] കോലാടിന്റെ ഇറച്ചി ആറ് മാംസം, പുള്ളി മാനിന്റെ മാംസം ഏഴുമാസം,കറുത്ത മാനിന്റെ മാംസം എട്ടു മാസം,വന്‍ കരിമാനിന്റെ ഇറച്ചി കൊണ്ട് ഒന്‍പതു മാസവും പിതൃക്കള്‍ തൃപ്തരാകും.
3] കാട്ടു പന്നി, പോത്ത് മാംസം പത്തുമാസം, മുയല്‍ ആമ പതിനൊന്നു മാസം പിതൃക്കള്‍ക്ക് ശാന്തി ലഭിക്കും.
4] മുതുക്കന്‍ വെള്ളാടിന്റെ മാംസം നല്‍കിയാല്‍ പന്ത്രണ്ടു സംവത്സരം പിതൃക്കള്‍ തൃപ്തരായി. [ മനുസ്മൃതി :3:268 മുതല്‍ 271 വരെയുള്ള ശ്ലോകങ്ങള്‍]]) 0]} ]

ഇത്തരത്തിലുള്ള മൂഡ വിശ്വാസങ്ങളെല്ലാം ജനങ്ങളില്‍ പ്രചരിപ്പിച്ച്‌ ബ്രാഹ്മണന്‍ യഥേഷ്ട്ട മാംസ ഭോജനം നടത്തുകയും അതുകൊണ്ട് വീട് പുലര്‍ത്തുകയും ചെയ്തിരുന്നു. വിശ്വാസ ചൂഷണത്തിന്റെ ഇരകളില്‍ ഇതെല്ലാം അവരുടെ കടമയും കര്‍ത്തവ്യവും വിധിയുമായി ചാര്‍ത്തികൊടുത്തുള്ള ഈ പ്രക്രിയ, ബുദ്ധ കാലഘട്ടം വരെ ബ്രാഹ്മണന്‍ തുടരുകയും ബുദ്ധന്‍ ഇത്തരം ഹിംസയെ അതിനിശിതമായി വിമര്‍ശിക്കുകയും എതിര്‍ക്കുന്നതുവരെയും ബ്രാഹ്മണന്‍ തന്റെ മാംസ ഭോജനം നടത്തിയതിനു ചരിത്രവും ഹൈന്ദവ ഗ്രന്ഥങ്ങളും സാക്ഷ്യം വഹിക്കുന്നു.

No comments:

Post a Comment