മതം മാനവവിരുദ്ധം, പ്രകൃതി വിരുദ്ധം |
പ്രകൃതിയുടെ സന്തുലനാവസ്തക്ക് വിഘാതം സൃഷ്ടിക്കുന്ന പ്രമുഖ മതമാണ് ഹൈന്ദവ മതം. തങ്ങളുടെ പ്രാകൃത അചാര- അനുഷ്ട്ടാനങ്ങളിലൂടെ ആ മതം പ്രകൃതിയെ കാലങ്ങളായി നശിപ്പിച്ചു കൊണ്ടിരിക്കുന്നു. മണ്ണും വിണ്ണും കാടും മേടും കുന്നുകളും വായുവും ജല സ്രോതസ്സുകളും മറ്റു ജീവ ജാലങ്ങളും ആ മതം കാരണം നിരന്തരം മലിനീകരിച്ചു കൊണ്ടിരിക്കുകയും നശിപ്പിക്കപെട്ടു കൊണ്ടിരിക്കുകയും ചെയ്യുന്നു . ആരോ അവര്‍ക്ക് പതിച്ചു നല്‍കിയ ജന്മാവകാശം പോലെ...!!
കാശി വിശ്വനാഥ ക്ഷേത്രവുമായി ബന്ധപെട്ടു കിടക്കുന്ന ഹൈന്ദവാചാരങ്ങളുടെ ഫലമായി ഗംഗാനദി എത്രയോ കാലമായി മലിനമാണ്, മരണമടഞ്ഞവരുടെ മൃതശരീരം ഗംഗയില്‍ ഒഴുക്കിയാണ് ഇവിടെ മതം പ്രകൃതിയോടു ഐക്യപ്പെടുന്നത്. ചീഞ്ഞളിഞ്ഞു ദുര്‍ഗന്ധം വമിക്കുന്ന മൃതശീരങ്ങള്‍ വഹിച്ചു നീങ്ങേണ്ടി വരുന്ന ഗംഗയുടെ പ്രാര്‍ത്ഥന ഈച്ചകളുടെ ആഘോഷ തിമിര്‍പ്പില്‍ ഒരു ദൈവവും കേള്‍ക്കുന്നുണ്ടാവില്ല ..!
കോടിക്കണക്കിനു വിശ്വാസ തിമിരം ബാധിച്ച ഭക്തര്‍ വന്നു പോകുന്ന ശബരിമല എന്ന കേരളത്തിലെ പുണ്യ വിപണന കേന്ദ്രം കാരണം പമ്പാനദിയും പരിസരങ്ങളും എന്നേ മലിനമാക്കപ്പെട്ടു കഴിഞ്ഞിരിക്കുന്നു. മനുഷ്യ മലം പേറി ഒഴുകേണ്ടി വരുന്ന ഈ നദിയെ ആശ്രയിച്ചു ജീവിക്കുന്ന മനുഷ്യരും മറ്റു ജീവജാങ്ങളും അതിജീവനത്തിന്റെ പ്രയാണം ആരംഭിച്ചിട്ട് വര്‍ഷങ്ങളായി. പുഞ്ചിരി തൂകി സ്വര്‍ണ്ണ കൊട്ടകയിലിരിക്കുന്ന അയ്യപ്പദൈവം, തന്റെ മലയുടെ താഴ്വാരങ്ങളിലെ ജനങ്ങളെ "മലം" എന്ന പുണ്യ പ്രസാദം നല്‍കി നിര്‍ലോഭം അനുഗ്രഹിക്കുന്നു.
പൊതു നിരത്തുകളും വഴിത്താരകളും കയ്യേറി നടത്തുന്ന പൊങ്കാലകള്‍, നദിയുമായി ബന്ധപെട്ടു ഹൈന്ദവര്‍ ആചരിക്കുന്ന പിതൃ തര്‍പ്പണം. ദേവീ- ദേവ പ്രീണനത്തിന് വേണ്ടി നടത്തുന്ന വെടിവഴിപാടുകള്‍, വെടിമരുന്ന് പ്രയോഗങ്ങള്‍, ബലികള്‍, ആനകളെ ഉപയോഗിച്ച് കൊണ്ടുള്ള എഴുന്നള്ളിപ്പുകള്‍ എല്ലാം ഹൈന്ദവ, പ്രകൃതിവിരുദ്ധ ആചാരങ്ങളും നടപടികളും ആണ്.
മാത്രമല്ല, ഇത്തരം ആചാരങ്ങള്‍ നടത്തി കയ്യേറി സ്ഥിരപ്പെടുത്തി വെച്ചിരിക്കുന്ന പൊതുമുതലുകള്‍ അന്യമത വിശ്വാസികല്‍ക്കോ അവരുടെ സംഘടനകള്‍ക്കോ ഉപയോഗപ്പെടുത്തുന്നത് പോലും ഇന്ന് ഈ അനുഷ്ട്ടാന മാടമ്പിമാര്‍ പൊറുക്കുന്നതല്ല. അതിനെതിരെ ഹര്‍ത്താലും ബന്ദും വരെ നടത്താന്‍ ഇത്തരക്കാര്‍ ഇന്ന് ധൈര്യം കാണിക്കുന്നു.
എല്ലാം കണ്ടും കേട്ടും നമ്മുടെ നീതിന്യായ- ഭരണകൂട സംവിധാനങ്ങള്‍ ഇത്തരത്തിലുള്ള ജൈവ വിരുദ്ധ പ്രക്രിയക്ക് വളം നല്‍കി പോരുന്നത്, രാഷ്ട്രം ഉയര്‍ത്തി പിടിക്കുന്ന മതേതര മൂല്ല്യ സങ്കല്പങ്ങലോടുള്ള കടുത്ത വെല്ലുവിളിയാണ്. ജീവന്‍ നിലനിര്‍ത്താനുള്ള അവകാശം മതക്കാരനില്‍ നിന്നും അനുവദിച്ചു കിട്ടേണ്ട ഈ കാലഘട്ടത്തില്‍, നാം പ്രതികരണശേഷി ഉപയോഗപ്പെടുത്താന്‍ മറന്നു പോകുന്നത് പ്രാകൃതത്വത്തോടുള്ള കീഴടങ്ങലും ഭീരുത്വവുമാണ്....... ...! .
No comments:
Post a Comment