Thursday, 7 February 2013

മകളെ ബലാല്‍സംഗം ചെയ്തു കൊല്ലല്‍, ഒരു  പിഴയടക്കേണ്ട കുറ്റം ...!!
സൗദി അറേബ്യയെ കുറിച്ച് ഒരക്ഷരം മിണ്ടി പോകരുത് ....!

സൗദി ഞങ്ങളുടെ പ്രവാചക ജന്മത്താല്‍ പവിത്രമാക്കപ്പെട്ട ആത്മീയ പ്രാധാന്യമുള്ള മണ്ണാണ് ( മണലാണ്‌ ), ദൈവിക ചൈതന്യ വിളയാടുന്ന പുണ്യ ഭൂമിയാണ്‌. അതിനേക്കാള്‍ എല്ലാം ഉപരിയായി അല്ലാഹു നിര്‍ദേശിച്ച, അല്ലാഹുവിന്റെ നിയമങ്ങളെ അക്ഷരാര്‍ത്ഥത്തില്‍ പിന്‍പറ്റുകയും നടപ്പിലാക്കുകയും ചെയ്യുന്ന, അഖില ലോകങ്ങള്‍ക്കും മാതൃകയാക്കാവുന്ന സത്യസന്ധതയുടെ ഏക ദുനിയാവാണ്.

ദൈവിക നിയമങ്ങളെന്ന പേരില്‍ കാടന്‍ നിയമങ്ങളെ അനുവര്‍ത്തിക്കുന്ന, ലോകത്തിലെ എല്ലാ കൊള്ളരുതായ്മകളും നിര്‍ലോഭം നടമാടുന്ന, സൗദി അറേബ്യ എന്ന പെട്രോ ഡോളറില്‍ കെട്ടി പടുത്ത രാഷ്ട്രതെകുറിച്ചു നമ്മുടെ ദൈവിക മനോരാജ്യ വക്താക്കളായ ഇസ്ലാമിസ്റ്റുകള്‍ പുലര്‍ത്തുന്ന കാഴപാടാണ് മുകളില്‍ പറഞ്ഞെതെല്ലാം . എവിടെ നീതി രാഹിത്യം, നീതിനിഷേധം കാണുന്നുവോ അപ്പോഴൊക്കെ നമ്മുടെ മനോരാജ്യക്കാര്‍ ആക്രോശിച്ചു കൊണ്ട് ചാടി വീഴും ......അതാ ആങ്ങോട്ടു നോക്കൂ .....ആ രാജ്യത്തെ, ആ രാജ്യത്തിന്റെ ആശയത്തെ പിന്‍പറ്റൂ .... അതാണ്‌ യഥാര്‍ത്ഥ മാര്‍ഗം. എന്നൊക്കെ വാചാലരാകാന്‍ പിന്നെ അധികം സമയം വേണ്ട.

നീതിരാഹിത്യം അങ്ങേയറ്റം കളിയാടുന്ന ഒരു രാഷ്ട്രമാണ് സൗദി അറേബ്യ എന്നത്, ആ രാഷ്ട്രത്തിന് മുന്‍പില്‍ പഞ്ചപുച്ഛമടക്കി നില്‍ക്കാത്ത ഏതൊരു നിഷ്പക്ഷ മതികളും സമ്മതിക്കുന്ന സത്യം. മനുഷ്യാവകാശം എന്നത് ആ രാഷ്ട്രത്തെ സംബന്ധിച്ച് ചിന്തിക്കാനേ കഴിയാത്ത ഒരു തത്വ ശാസ്ത്രമാണ്. അവസര സമത്വമോ മറ്റുള്ളവരുടെ അഭിപ്രായ സ്വാതന്ത്ര്യമോ ഒന്നും ഈ രാഷ്ട്രം വക വെച്ച് കൊടുക്കില്ല. എല്ലാം ദൈവത്തില്‍ നിക്ഷിപ്തമായ തികഞ്ഞ "ഏകാധിപത്യ" സമ്പ്രദായം . എതിരഭിപ്രായക്കാരെ, കുറ്റവാളികളെ കടുത്ത ശിക്ഷകളിലൂടെ അടിച്ചമര്‍ത്തുന്ന സൌദിയുടെ ഇത്തരം നടപടികളും ശിക്ഷകളും ഫലപ്രദമാണോ ? അല്ലന്നു അവിടെ നിന്നും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന കണക്കുകള്‍ തന്നെ വ്യക്തമാക്കുന്നു.

തികഞ്ഞ പര്‍ദാ വല്‍ക്കരണം നടപ്പിലാക്കുന്ന സൌദിയില്‍ നിന്നും കഴിഞ്ഞ കൊല്ലം 565 ബലാല്‍സംഗ  കേസുകള്‍ തന്നെ ഔദ്യോഗികമായി റിപ്പോര്‍ട്ട് ചെയ്യപെട്ടു. ( അനൗദ്യൊഗികം ഇതിനേക്കാള്‍ എത്രയോ ഇരട്ടി. കാരണം വഴിയെ കാണാം ) വളരെ കുറഞ്ഞ ജനസംഖ്യയുള്ള സൌദിയില്‍ മറ്റു രാഷ്ട്രങ്ങളിലെ ആളനുപാതികമായ കണക്കുകള്‍ വെച്ചു നോക്കുമ്പോള്‍ ഈ കണക്കു ഞെട്ടിക്കുന്നതാണ്. പര്‍ദ്ദ കൊണ്ടും ശിക്ഷകള്‍ കൊണ്ടും സ്ത്രീകള്‍ ഒട്ടു സുരക്ഷിതരല്ല എന്നാണു ഇത് തെളിയിക്കുന്നത്.

മനുഷ്യ മനസാക്ഷിയെ അങ്ങേയറ്റം നടുക്കുന്ന ഒരു സംഭവാണ്‌ കഴിഞ്ഞ ദിവസങ്ങളിലായി ഇവിടെ നിന്നും റിപ്പോര്‍ട് ചെയ്യപെട്ടത്‌, പ്രശസ്ത മതപണ്ഡിതനും പ്രഭാഷകനുമായ ഇമാം, ഷെയിക്ക് ഫഹ്യാന്‍ അല ഖാംദി ( Sheikh Fahyan Al -Ghamdi ) തന്റെ പിഞ്ചു കുഞ്ഞിനെ പലവട്ടം ലൈംഗിക സംപൂര്‍ത്തികരണത്തിന് വിധേയമാക്കി ചുട്ടു കൊന്നു. ആ പാവം കുഞ്ഞു പരദ ധരിക്കാത്തത് കൊണ്ടാണോ ഇങ്ങനെ സംഭവിച്ചത് ? ആയിരിക്കാം, അവള്‍ പര്‍ദ്ദ ധരിച്ചു ഇരുമ്പ് മറക്കുള്ളില്‍ സൃഷ്ടിച്ച പിതാവ് പോലും കാണാതെ കഴിയെണ്ടിയിരുന്നു...! ദൈവം വിധിക്കുന്നു, അതിനു മുതിരാത്ത ആ സഹോദരി തെറ്റുകാരി തന്നെ ..!! ഈ പാതകത്തിന് ഈ നരാധമന് സൗദി ശരിയാ കോടതി വിധിച്ചതോ, കേവലം കുറച്ചു പണം കുട്ടിയുടെ ഉമ്മയും സ്വന്തം ഭാര്യയുമായ സ്ത്രീക്ക് നല്‍കുക...!!! എങ്ങനെയുണ്ട് ദൈവിക ശിക്ഷ ? ഇതാണ് ചെകുത്താനെ പോലും നാണിപ്പിക്കുന്ന ദൈവിക ശിക്ഷ. ഈ ദൈവിക ശിക്ഷകള്‍ അടങ്ങിയ ആശയ സംസ്ഥാപനത്തിന് വേണ്ടിയാണ് നമ്മുടെ ദൈവരാജ്യക്കാര്‍ ഘോര ഘോരം പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്നത്.

ഇസ്ലാമിക നീതി നിയമങ്ങളനുസരിച്ച് ബലാല്‍സംഗം  ഒരു വലിയ പാതകമല്ല, നാല് സാക്ഷികള്‍ ഉണ്ടെങ്കില്‍ മാത്രമേ ദൈവിക കോടതിയില്‍ അതൊരു കുറ്റമാകുന്നുള്ളൂ. നാല് സാക്ഷികളില്ലാതെ ഈ കൃത്യത്തിനു കോടതിയില്‍ കേസിന് പോയാല്‍ ഇര പ്രതിയാക്കപ്പെട്ടും. അതുകൊണ്ട് തന്നെ ഔദ്യോഗികമായി റിപ്പോട്ട് ചെയ്യപ്പെടുന്ന കേസുകളെക്കാള്‍ വളരെയധികമാണ് റിപ്പോട്ട് ചെയ്യപെടാത്തവ. എന്നിട്ടും കേസുകളുടെ എണ്ണം 565 എന്നത് ദൈവിക ശിക്ഷകളുടെ പരിഹാസ്യത വെളിവാക്കുന്നു ...!!!

No comments:

Post a Comment