കൃഷ്ണപ്രിയ,ഖൈറുന്നീസ, പേരറിയാത്ത പിഞ്ചു പൈതൽ |
ഇതുപോലെ ഒരു വെള്ളിയാഴ്ചയാണ് മലപ്പുറം ജില്ലയിലെ മഞ്ചേരിക്കടുത്തുള്ള സ്ക്കൂള്‍ വിദ്യാര്‍ഥിനിയായ കൃഷ്ണപ്രിയ എന്ന പന്ത്രണ്ടു വയസുകാരി കൊച്ചു മിടുക്കിയെ അയല്‍വാസിയായ ഒരു നരാധമന്‍ ക്രൂരമായി ബലാല്‍സംഗം ചെയ്തു കൊന്നത്. അതു കഴിഞ്ഞ് അധികം വൈകാതെ മലപ്പുറം ജില്ലയിലെ തന്നെ കൊണ്ടോട്ടിയില്‍ ഖൈറുന്നീസ എന്ന ഇതേ വയസുള്ള ബാലികയും മദ്രസാ പഠനത്തിനായി പോകുമ്പോള്‍ ഇത്തരം ദുരന്തത്തിന് ഇരയായി. ഇന്നിതാ പേരുപോലും അറിയാത്ത ഒരു പിഞ്ചു പൈതലും കാമപേക്കൂത്തിന്റെ ദയനീയ സാക്ഷ്യപത്രമായി മുന്നില്‍ നില്‍ക്കുന്നു. മുഴുവന്‍ പുരുഷ വര്‍ഗത്തേയും ലജ്ജിപ്പിക്കുന്ന ജീവിക്കുന്ന രക്തസാക്ഷിയായി. തനിക്കെന്താണ് സംഭവിച്ചെതെന്നും അതിന് കാരണക്കാരന്‍ ആരാണെന്നും ഒന്നും അവള്‍ക്കറിയില്ല. നാളെ അവള്‍ തന്റെ നിഷ്‌കളങ്ക മുഖവുമായി ഈ വര്‍ഗത്തെ നോക്കി പുഞ്ചിരിക്കും. മനസുരുകുന്ന ആ പുഞ്ചിരി ഏറ്റുവാങ്ങുവാന്‍ കരുത്തുള്ളവര്‍ പുരുഷവര്‍ഗത്തില്‍ ആരുണ്ട്.......! ലജ്ജിക്കുന്നു എന്റെ വര്‍ഗമേ.... ഞാനും നിന്നിലൊരംഗമായിപ്പോയല്ലോ..